Search Here

ചോദ്യങ്ങളില്‍ ഗാന്ധിജി | ഗാന്ധി ജയന്തി സ്പെഷ്യല്‍ ചോദ്യോത്തരങ്ങള്‍ | ഭാഗം 3

 

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദണ്ഡി മാര്‍ച്ചും ഉപ്പുസത്യഗ്രഹവും നടന്ന വര്‍ഷം

1930ല്‍

എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത്

രണ്ടാം വട്ടമേശ സമ്മേളനം (1931)

ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിലത്തെിയ ഗാന്ധിജിയെ 'അര്‍ധനഗ്നനായ ഫക്കീര്‍' എന്നു വിശേഷിപ്പിച്ചത്

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

മഹാത്മാഗാന്ധി സബര്‍മതി ആശ്രമം സ്ഥാപിച്ചതെവിടെ

അഹ്മദാബാദ്

ഏതവസരത്തിലാണ് മഹാത്മാഗാന്ധി 'do or die' എന്ന് ആഹ്വാനം ചെയ്തത്

ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് (1942ല്‍)

ഗാന്ധിജിയുടെ പത്നി കസ്തൂര്‍ബ ഗാന്ധി അന്തരിച്ച വര്‍ഷം

1944

മഹാത്മാഗാന്ധിയുടെ ഘാതകന്‍?

നാഥുറാം വിനായക് ഗോദ്സെ

 ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 ഏതുദിനമായി ആചരിക്കുന്നു

രക്തസാക്ഷിദിനം

ഗാന്ധിജി തന്‍െറ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്

ഗുജറാത്തി

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്

മഹാദേവ ദേശായി

ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടം

1869-1921

ഗാന്ധിജി ആരംഭിച്ച 'ഹരിജന്‍' ദിനപത്രവും വാരികയായ 'യങ് ജന്ത്യ' യും ഏതു ഭാഷയിലായിരുന്നു

ഇംഗ്ളീഷ്

 'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ വരുംതലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകുമെന്ന്' പറഞ്ഞ ശാസ്ത്രജ്ഞനാര്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

' ആ വിളക്ക് അണഞ്ഞിരിക്കുന്നു. ഈ രാഷ്ട്രത്തില്‍ തെളിഞ്ഞുനിന്നിരുന്ന ആ വെളിച്ചം ഒരു സാധാരണ വെളിച്ചമായിരുന്നില്ല. എന്തെന്നാല്‍ ആ വെളിച്ചം ജീവിക്കുന്ന സത്യത്തെ പ്രതിനിധാനം ചെയ്തിരുന്നു' ഗാന്ധിജി അന്തരിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞതാര്

ജവഹര്‍ലാല്‍ നെഹ്റു

ഗാന്ധി ശിഷ്യയായ ഇംഗ്ളീഷ്കാരി മാഡ്ലിന്‍ സ്ളേഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്

മീരാബഹന്‍

ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ 'രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം' എന്ന ഗാനത്തിന് സംഗീതം നല്‍കിയതാര്

വിഷ്ണു ദിഗംബര്‍ പലൂസ്കര്‍

ഗാന്ധിജിയുടെ 100ാം ജന്മദിനത്തോട് അനുബന്ധിച്ച് 1969ല്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സാമൂഹിക സംഘടന?

നാഷനല്‍ സര്‍വിസ് സ്കീം

മഹാത്മാഗാന്ധി എത്ര പ്രാവശ്യം കേരളം സന്ദര്‍ശിച്ചു

അഞ്ചു പ്രാവശ്യം (1920,1925,1927,1934,1937)

മഹാത്മാ ഗാന്ധിക്ക് എത്ര മക്കളാണ്

നാല് ആണ്‍മക്കള്‍

ഗാന്ധി സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയ വര്‍ഷം

1996

റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി ചിത്രത്തില്‍ ഗാന്ധിജിയുടെ വേഷമിട്ട നടന്‍

ബെന്‍ കിങ്സ്ലി


PART : 1  2  3
Quick Search :