💫 ഭൗതികശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്
✨ 2020ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയ്‌നാര്‍ഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്.
✨ തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരം.
✨ ഗാലക്‌സിയുടെ കേന്ദ്രഭാഗത്ത് ഒരു സൂപ്പര്‍ മാസീവ് കോംപാക്ട് വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷകരായ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘേസ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇരുവരും.
✨ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം.
✨ ഇന്നലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനവും മൂന്ന് പേര്‍ പങ്കിട്ടിരുന്നു. ഹാര്‍വി ജെ ആള്‍ട്ടര്‍,മൈക്കള്‍ ഹൗട്ടണ്‍,ചാള്‍സ് എം റൈസ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തതിനാണ് സമ്മാനം.