Search Here

കറണ്ട് അഫയേഴ്സ് ജനുവരി 2024


1) ജപ്പാനെ മറികടന്ന്  ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്?

ജർമ്മനി

2)സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർപേഴ്സൺ ?

 കെ. ബൈജുനാഥ്

3) ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത് ?

 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

4) അടുത്തിടെ ഫാഗ്ലി ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം ?

ഹിമാചൽ പ്രദേശ്

5) 45-ാമത് ചെസ് ഒളിമ്പ്യാഡ് വേദി ?

ബുഡാപെസ്റ്റ് ,ഹംഗറി

6)മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത് ?

പറവൂർ 

7)ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം നേടിയത്?

 സൗത്ത് ഇന്ത്യൻ ബാങ്ക് 

8) ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?
 
 മുഹമ്മദ്നബി
(അഫ്ഗാനിസ്ഥാൻ)

9)2024 ഫെബ്രുവരിയിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?

117

10) 2024-ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ നയിക്കുന്നത് ?

 നിജോ ഗിൽബർട്ട് 

1)വി മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട് എന്ന  കാവ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ?

 ദി ഹോം വെയർ ഫാദർവാസ് ബോൺ 

2)കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി.എസ്, ഐ.എസ്.ആർ.ഒ. വിജയകരമായി വിക്ഷേപിച്ചത് ?

 2024 ഫെബ്രുവരി 17

3)അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ കടന്നൽ ?


'കോണോബ്രഗ്മ എംബിജി' 

4) കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത് ?

 ഡോ. ബി. ആർ.അംബേദ്കർ 

5)2024 ഫെബ്രുവരിയിൽ അന്തരിച്ച മൈക് പ്രോക്റ്റർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്

6) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ജില്ല?

 കാസർകോട്

7) 2024 ഫെബ്രുവരിയിൽ അന്തരിച്ച 'കലാമണ്ഡലം കേശവൻ നമ്പീശൻ' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കഥകളി

8) കാഴ്ച പരിമിതിയെ ചെറുക്കാൻ 'ആശാകിരൺ' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ?

 കർണാടക

9) ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ  വിജയം ഏത് ടീമിനെതിരെയാണ് സ്വന്തമാക്കിയത്?

ഇംഗ്ലണ്ട്

10)ഐപിഎൽ ഓൾ ടൈം ഗ്രേറ്റ്‌സ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?

മഹേന്ദ്ര സിംഗ് ധോണി.
Read More »

ചരിത്രത്തില്‍ ഇന്ന് - ആഗസ്റ്റ് 02 | Today In History - August 02 - Malayalam

 • 1790 - ആദ്യ യുഎസ് സെൻസസ് നടത്തി : 697,624 അടിമകൾ ഉൾപ്പെടെ 3,939,214 ആയിരുന്നു ജനസംഖ്യ.


• 1858 – 1858ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ നിയമം ഇന്ത്യയിലെ കമ്പനി ഭരണത്തിന് പകരം ബ്രിട്ടീഷ് രാജിന്റെ ഭരണം ഏർപ്പെടുത്തി.


• 1870 - ലോകത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ആയ ലണ്ടനിലെ തേംസ് നദിക്ക് താഴെയുള്ള ടവർ സബ്‌വേ യാത്രക്കാർക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പ്രതിസന്ധി കാരണം ഏതാനും മാസങ്ങൾക്കുള്ളിൽ സബ്‌വേ അടച്ചു. ടണൽ ഇപ്പോൾ യൂട്ടിലിറ്റികൾക്കായി ഉപയോഗിക്കുന്നു.


• 1989 - ശ്രീലങ്കയിൽ ഒരു ഇന്ത്യൻ സമാധാന സേന നടത്തിയ കൂട്ടക്കൊലയിൽ 64 തമിഴ് വംശജർ കൊല്ലപ്പെട്ടു.


• 1932 – പോസിട്രോൺ (ഇലക്ട്രോണിന്റെ ആന്റിപാർട്ടിക്കിൾ) പ്രശസ്ത ശാസ്ത്രജ്ഞന്‍ ആയ കാൾ ഡി. ആൻഡേഴ്സൺ കണ്ടെത്തി.


• 1939 - ആൽബർട്ട് ഐൻസ്റ്റീനും ലിയോ സിലാർഡും അമേരക്കാന്‍ പ്രസിഡണ്ട്‌ ആയ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന് ഒരു കത്തെഴുതി, ഒരു ആണവായുധം വികസിപ്പിക്കാനുള്ള മാൻഹട്ടൻ പദ്ധതി ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.


• 1990 - ഇറാഖ് കുവൈത്ത് ആക്രമിച്ചു, ഈ സംഭവം ഒടുവിൽ ഗൾഫ് യുദ്ധത്തിലേക്ക് നയിച്ചു.


പ്രശസ്തരുടെ ജന്മദിനങ്ങള്‍

• 1861 - പ്രഫുല്ല ചന്ദ്ര റേയുടെ ജന്മദിനം, അദ്ദേഹം രസതന്ത്രത്തിൽ ആദ്യത്തെ ആധുനിക ഇന്ത്യൻ ഗവേഷണ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തെ ഇന്ത്യൻ രസതന്ത്രത്തിന്‍റെ പിതാവായി കണക്കാക്കപ്പെടുന്നു. (മരണം : 16 ജൂൺ 1944 82 ആം വയസ്സിൽ).


• 1876 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പിംഗലി വെങ്കയ്യയുടെ ജന്മദിനം. ഇന്ത്യൻ ദേശീയ പതാകയുടെ അടിസ്ഥാനത്തിലുള്ള പതാകയുടെ ഡിസൈനർ അദ്ദേഹമായിരുന്നു. അദ്ദേഹം ഒരു പ്രഭാഷകൻ, ഗ്രന്ഥകാരൻ, ഭൂഗർഭശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, കൃഷിക്കാരൻ, ബഹുഭാഷാ പണ്ഡിതൻ എന്നിവരായിരുന്നു. (മരണം : 4 ജൂലൈ 1963)

പ്രശസ്തരുടെ ചരമ ദിനങ്ങള്‍

• 1799 - ഫ്രഞ്ച് കണ്ടുപിടുത്തക്കാരനായ ജാക്വസ്-എറ്റിയെൻ മോണ്ട്ഗോൾഫിയറിന്റെ ചരമദിനം, ഹോട്ട് എയർ ബലൂൺ കണ്ടുപിടിച്ചത് മോണ്ട്ഗോൾഫിയർ സഹോദരന്മാരാണ്. (ജനനം : 2 ഓഗസ്റ്റ് 1799).
 

• 1922 - സ്കോട്ടിഷ്-കനേഡിയൻ എഞ്ചിനീയർ അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ ചരമദിനം, ലോകത്തെ മാറ്റി മറിച്ച ടെലിഫോൺ കണ്ടുപിടുത്തം നടത്തിയത് ഇദ്ദേഹമാണ്. (ജനനം: ഓഗസ്റ്റ് 2, 1922).

Read More »

ആനുകാലിക സംഭവങ്ങൾ - ജൂലൈ 2023| #CurrentAffairsJuly2023

 

സാഫ് ഫുട്ബോളിൽ ഇന്ത്യയ്ക്ക്  ഒമ്പതാം കിരീടം
 ▪️കുവൈത്തിനെ ഫൈനലിൽ പരാജയപ്പെടുത്തി സാഫ് കപ്പ് കിരീടം ഇന്ത്യക്ക്.


അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അവാർഡ് :

▪️ചാങ്‌തെയും മനീഷാ കല്യാണും മികച്ച താരങ്ങൾ.
▪️മലയാളി താരം ഷിൽജി ഷാജി എമർജിങ് പ്ലേയർ.


ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?

 ത്രെഡ്സ്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത്.
Read More »

കേരളത്തിലെ ഭൂപരിഷ്കരണം | Land Reform Quesyion And Answer | Kerala PSC

Read More »

കുട്ടികളുടെ സംരക്ഷണം | Child Protection | Kerala PSC Questions

♦️കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്
ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയ
വർഷം 

 2005

♦️നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) നിലവിൽ വന്ന വർഷം 

 2007 മാർച്ച്

♦️1986 ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ശനിയാഴ്ച അർദ്ധരാത്രി മുതലാണ്

♦️ചൈൽഡ് ഹെൽപ്പ് ലൈൻ
ഇന്ത്യയിലെ നമ്പർ 

1098

♦️18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സ്ഥാപനമാണ്

NCPCR

♦️NCPCR ന്റെ പ്രഥമ അദ്ധ്യക്ഷ

ശാന്താ സിൻഹ

♦️ NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ

പ്രിയംഗ് കനുംഗോ

♦️കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്

2013 ജൂൺ

♦️ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ

നീല ഗംഗാധരൻ

♦️കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ

കെ.വി. മനോജ് കുമാർ

♦️18 വയസ്സിൽ താഴെയുള്ള കുട്ടികളെ
ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ സെക്ഷ്വൽ ഒഫൻസസ് ആക്ട് (POCSO Act) പാർലമെന്റ് പാസാക്കിയ വർഷം 

 2012

 *സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ*
*എന്നിവരുടെ സാമൂഹ്യക്ഷേമം,*
*സാമൂഹ്യ സുരക്ഷിതത്വം*

 *മഹിളാ സമൃദ്ധി യോജന (MSY)* 

♦️Prime Minister

P.V. Narasimha Rao

♦️During

8th Five Year Plan

♦️Date

2nd October 1993

♦️ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്തതയും, സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി 

മഹിളാ സമൃദ്ധി യോജന

♦️മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക 

 25,000 രൂപ

♦️18 വയസിനു മുകളിലുള്ള ഗ്രാമീണ വനിതകളാണ് MSY പദ്ധതിയിലെ ഉപഭോക്താക്കൾ.

♦️MSY-യ്ക്ക് നേതൃത്വം നൽകുന്നത്

വനിതാ ശിശുക്ഷേമ മന്ത്രാലയം

 *ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെലവലപ്മെന്റ് സർവീസസ് (ICDS)* 

♦️Prime Minister

Indira Gandhi

♦️During 

5th Five Year Plan

♦️Date 

2 October 1975

♦️ICDS-ന്റെ സേവനങ്ങൾ ലഭ്യമാകുന്നത്

അംഗൻവാടി കേന്ദ്രങ്ങളിലൂടെ

♦️ICDS പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്
സാമ്പത്തിക സഹായം നൽകുന്നത്.

ലോക ബാങ്ക്

♦️ICDSന് നേതൃത്വം നൽകുന്നത്

വനിതാ-ശിശുക്ഷേമ മന്ത്രാലയം

♦️ICDS പദ്ധതിയിൽ കേന്ദ്ര ഗവൺമെന്റുമായി
സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന

യൂണിസെഫ് (UNICEF)

♦️ ICDS പദ്ധതിയുടെ പ്രധാന സേവനങ്ങൾ

രോഗപ്രതിരോധം, പോഷകാഹാര വിതരണം, കുട്ടികൾക്ക് സ്കൂൾ
വിദ്യാഭ്യാസം, ആരോഗ്യ പരിശോധന

♦️ ICDS ന്റെ പ്രധാന
ഗുണഭോക്താക്കൾ

6 വയസ്സിൽ താഴെയുള്ള കുട്ടികൾ,
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ,
കൗമാരപ്രായക്കാരായ പെൺകുട്ടികൾ

♦️ബ്ലോക്ക് തലത്തിൽ ICDS ന് നേതൃത്വം
കൊടുക്കുന്നത്

ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട്
ഓഫീസർ

♦️ ജില്ലാതലത്തിൽ ICDS പദ്ധതിയ്ക്ക്
നേതൃത്വം നൽകുന്നത്

ഡിസ്ട്രിക്റ്റ് പ്രോഗ്രാം ഓഫീസർ

♦️2004-ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2005-ൽ ICDS-ന്റെ സേവനം രാജ്യം മുഴുവനുമായി.

♦️കേരളത്തിൽ ആദ്യമായി ICDS പദ്ധതി
ആരംഭിച്ച സ്ഥലം 

വേങ്ങര (മലപ്പുറം)

♦️ICDS പദ്ധതിയുടെ കീഴിൽ 11 - 18 വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി

കിഷോരി ശക്തി യോജന

 *ബാലിക സമൃദ്ധി യോജന (BSY)*

♦️BSY പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്

15 - 08 - 1997 നോ അതിനുശേഷമോ
ജനിച്ച ഒരു കുടുംബത്തിലെ രണ്ട്
പെൺകുട്ടികൾക്ക്

♦️BSY പ്രകാരം ജനിക്കുന്ന ഓരോ പെൺകുട്ടിക്കും നൽകുന്ന ഗ്രാന്റ് തുക

500 രൂപ

♦️BSY യുടെ ലക്ഷ്യങ്ങൾ

കുടുംബത്തിനും സമൂഹത്തിനും പെൺകുട്ടികളോടുള്ള മനോഭാവം മാറ്റുക

കൂടുതൽ പെൺകുട്ടികളെ സ്കൂളുകളിൽ ചേർക്കുക, 


പെൺകുട്ടികളുടെ
വിവാഹ പ്രായം ഉയർത്തുക

വരുമാനം കണ്ടെത്തുന്നതിനായി പെൺകുട്ടികളെ സഹായിക്കുക.

♦️പെൺകുട്ടികൾക്ക് ലഭിക്കുന്ന ഗ്രാന്റ്/
വാർഷിക സ്കോളർഷിപ്പിന്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ്

ഭാഗ്യശ്രീ ബാലിക കല്യാൺ ബീമ യോജന

♦️പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിൽ
നിന്ന് പെൺകുട്ടി അവിവാഹിതയാണെന്നുള്ള
സാക്ഷ്യപത്രം നൽകിക്കൊണ്ട് അക്കൗണ്ടിൽ നിന്ന് നിക്ഷേപിച്ച തുകയും അതിന്റെ പലിശയും ലഭിക്കും.

♦️എന്നാൽ 18 വയസ്സിനു മുമ്പേ പെൺകുട്ടി വിവാഹം ചെയ്താൽ Post birth grant ആയ 500 രൂപയും അതിന്റെ പലിശയും ഒഴികെ
ബാക്കിയെല്ലാം നഷ്ടമാകും. 18 വയസ്സിനു മുമ്പേ പെൺകുട്ടി മരണപ്പെടുകയാണെങ്കിൽ
മുഴുവൻ തുകയും ഗവൺമെന്റിന് പിൻവലിക്കാം.

♦️ BSY ക്ക് ഗ്രാമപ്രദേശങ്ങളിൽ നേതൃത്വം നൽകുന്നത് 

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS) 
(നഗര പ്രദേശങ്ങളിൽ - ഹെൽത്ത് ഡിപ്പാർട്ട്മെന്റ്)

Read More »

കുടുംബശ്രീ ഒറ്റ നോട്ടത്തിൽ | Kudumbasreeകുടുംബശ്രീ രൂപീകരണ സമയത്തെ പ്രധാന മന്ത്രി : A.B. Vajpayee

♦️During 9th Five Year Plan

♦️Date : 17 May 1998

♦ പരീക്ഷണാടിസ്ഥാനത്തിൽ
കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് 
1994-ൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്.

♦️കുടുംബ്രീ പദ്ധതി നിലവിൽ വന്ന വർഷം

1998 മേയ് 17 (ഉദ്ഘാടനം ചെയ്തത്- എ.ബി. വാജ്പേയ്)

♦️കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോൾ
കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുമാണ്.

♦️കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല 

മലപ്പുറം

♦️1998 നവംബറിൽ കുടുംബശ്രീ “ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ്
ചാരിറ്റബിൾ സൊസൈറ്റി ആക്ട്, 1955"
( State Poverty Eradication
Mission (SPEM) എന്ന് ഔദ്യോഗികമായി
രജിസ്റ്റർ ചെയ്തു.

♦️കുടുംബശ്രീ പദ്ധതിയുടെ ഗവേണിംഗ്
ബോഡിയുടെ അദ്ധ്യക്ഷൻ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

♦️കുടുംബശ്രീയുടെ നിലവിലെ അദ്ധ്യക്ഷൻ 

എം.വി. ഗോവിന്ദൻ മാസ്റ്റർ

♦️നഗര പ്രദേശങ്ങളിൽ കുടുംബശ്രീ
പ്രവർത്തനം ആരംഭിച്ച വർഷം

1999 ഏപ്രിൽ 1

♦️ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ

കുടുംബശ്രീ

♦️നബാർഡിന്റെയും കേന്ദ്രഗവൺമെന്റിന്റെയും
സഹായത്തോടുകൂടി കേരള സർക്കാരാണ്bകുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്.

♦️കുടുംബശ്രീയുടെ ആപ്തവാക്യം

സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്

♦️കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം 

സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക

♦️കുടുംബശ്രീയുമായി ബന്ധപ്പെട്ടിരിക്കുന്ന 3
പ്രധാന ഘടകങ്ങൾ

ചെറുവായ്പ (Micro Credit),

സംരംഭകത്വം (Entrepreneurship),

ശാക്തീകരണം (Empowerment)

♦️മികച്ച ജനസേവന പരിപാടിയ്ക്ക് കോമൺ വെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് (CAPAM) നൽകുന്ന അവാർഡ് ലഭിച്ച സ്ത്രീ കൂട്ടായ്മ 

കുടുംബശ്രീ (2000)

♦️കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

♦️കുടുംബശ്രീയുടെ വെബ് പോർട്ടൽ

Sthreesakthi

♦️കുടുംബശ്രീ നടപ്പിലാക്കുന്ന ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ

മഞ്ജു വാര്യർ

♦️ഭിന്നിലിംഗക്കാരുടെ ആദ്യത്തെ കുടുംബശ്രീ അയൽക്കൂട്ടം

മനസ്വിനി (കോട്ടയം)

♦️കുടുംബശ്രീയുടെ ത്രിതലസംവിധാനം

അയൽക്കൂട്ടം
(Neighbourhood Group - NHG)

മേഖലാ വികസന സൊസൈറ്റി
(Area Development Society-ADS)

കമ്മ്യൂണിറ്റി വികസന സൊസൈറ്റി
(Community Development Society -
CDS)

♦️കുടുംബശ്രീയുടെ ത്രിതല ഘടനയിൽ
ഏറ്റവും അടിസ്ഥാന ഘടകം

അയൽക്കൂട്ടം (NHG)

♦️ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ
എണ്ണം

 10 മുതൽ 20 വരെ

♦️അടിസ്ഥാന ഘടകമായ അയൽക്കൂട്ടങ്ങളുടെ
വാർഡ് തലത്തിലുള്ള സംഘം

മേഖലാ വികസന സൊസൈറ്റി (ADS)

♦️കുടുംബശ്രീയുടെ ഏറ്റവും ഉയർന്നതും, പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിൽ
പ്രവർത്തിക്കുന്നതുമായ സംവിധാനമാണ്

കമ്മ്യൂണിറ്റി വികസന സൊസൈറ്റി (CDS)

 *കുടുംബശ്രീ പദ്ധതികൾ* 

♦️സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാക്സി സർവ്വീസ്

കുടുംബശ്രീ ട്രാവൽസ്

♦️കുടുംബശ്രീ ആരംഭിച്ച ഖര മാലിന്യ
സംസ്കരണ പദ്ധതി 

തെളിമ

♦️വിവിധ സംരംഭങ്ങളിലൂടെ ഉത്പാദന - വിതരണ മേഖല ശക്തിപ്പെടുത്താനായുള്ള കുടുംബശ്രീയുടെ പദ്ധതി

 സമഗ്ര

♦️മാനസികമായ വെല്ലുവിളികൾ നേരിടുന്ന 18bവയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടി
കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ച പ്രത്യേക സ്കൂളുകൾ

ബഡ്സ് സ്കൂൾ (BUDS School)

♦️കുടുംബശ്രീയുടെ ആദ്യ BUDS School
സ്ഥാപിതമായതെവിടെ

വെങ്ങാനൂർ (2004)

♦️1 രൂപയ്ക്ക് 1 ലിറ്റർ വെള്ളം ലഭ്യമാക്കുന്ന പദ്ധതി 

തീർത്ഥം

♦️18 വയസ്സിനു മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി കുടുംബശ്രീ ആരംഭിച്ച സംരംഭം

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ
(BRC) (നിലവിൽ 181 ബഡ്സ് സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.) 

♦️സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സംരംഭം

ആശ്രയ

♦️വിവിധ ആവശ്യങ്ങൾക്ക് നഗരങ്ങളിലേയ്ക്ക്
യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും മിതമായ നിരക്കിൽ സുരക്ഷിതമായ താമസസൗകര്യവും ആഹാരവും ഒരുക്കുന്ന സംരംഭം 

ഷി - ലോഡ്ജ്

♦️ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും നിയമസഹായം, കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ,
ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി 

സ്നേഹിത

♦️രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന
കുടുംബശ്രീയുടെ പദ്ധതി -

സാന്ത്വനം

♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ ആരംഭിച്ച സംരംഭം 

പിങ്ക് ലാഡർ

♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ വനിതാ ദുരന്ത നിവാരണ സംഘം

പിങ്ക് അലർട്ട് (കോഴിക്കോട്)

♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലെത്തുന്ന അരി 

 ഗ്രാമശ്രീ

♦️കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പ പദ്ധതി

സഹായഹസ്തം

♦️സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി 

ARISE (Acquiring Resilience and Identity Through Sustainable Employment)

♦️കുടുംബശ്രീയിലും അയൽക്കൂട്ടങ്ങളിലും
ഉള്ള സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോ ടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി

ഇ-നെസ്റ്റ്

♦️കുടുംബശ്രീ സാക്ഷരതാ മിഷനുമായി
ചേർന്ന് ആലപ്പുഴ ജില്ലയിലെ 1000 കുടുംബശ്രീ വനിതകൾക്കായി ആരംഭിച്ച പ്രത്യേക സാക്ഷരതാ തുടർ വിദ്യാഭ്യാസ പരിപാടി 

 സമ

♦️കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്
കൗൺസിലിംഗ് നൽകുന്നതിനായി കുടുംബ്രീ ആരംഭിച്ച പദ്ധതി

സ്നേഹിത@സ്കൂൾ 

♦️സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലെക്കെത്തിക്കുന്ന പദ്ധതി

ഹോം ഷോപ്പ്

♦️തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള കുടുംബശ്രീ പദ്ധതി

കണക്ട് ടു വർക്ക്

♦️ഇന്ത്യൻ നാവിക സേനയിൽ വീരമൃത
വരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കും
അവരുടെ കുടുംബങ്ങൾക്കുമായി Sahara Hostel നിലവിൽ വന്നത് 

ന്യൂഡൽഹി

 *മഹിള സ്വയം സിദ്ധ യോജന* 

♦️ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം
സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ നിലവിൽ വന്ന പദ്ധതി

മഹിള സ്വയം സിദ്ധ യോജന (MSSY)
(MSSY- യ്ക്ക് നേതൃത്വം നൽകുന്നത് -
വനിത - ശിശുക്ഷേമ മന്ത്രാലയം)Read More »

ട്രെയിൻ സർവ്വീസുകൾ... തുടർച്ച | Train Related PSC Questions♦️ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ വളർച്ച ജനങ്ങളിലെത്തിയ്ക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പും, റെയിൽവേ മന്ത്രാലയവും ചേർന്ന് രൂപകൽപ്പന ചെയ്ത ട്രെയിൻ

വിജ്ഞാൻ റെയിൽ

♦️ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സർവ്വീസ് നടത്തുന്ന ഇന്ത്യൻ ട്രെയിൻ

സംഝോത എക്സ്പ്രസ് 
(ഡൽഹി-ലാഹോർ) 

♦️ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ സർവ്വീസ് നടത്തുന്ന ഇന്ത്യൻ ട്രെയിൻ

മൈത്രി എക്സ്പ്രസ്സ് (കൊൽക്കത്ത - ധാക്ക)

♦️ പുതുതായി ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് ക്രോസ് ബോർഡർ ട്രെയിൻ -

 കൊൽക്കത്ത - ഖുൽന ബന്ധൻ എക്സ്പ്രസ്

♦️ഇന്ത്യൻ പ്രസിഡന്റിനു യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവെ ഒരുക്കിയ സംവിധാനം

ദ പ്രസിഡൻഷ്യൽ സലൂൺ

♦️ആദ്യമായി പ്രസിഡൻഷ്യൽ സലൂണിൽ യാത്ര ചെയ്ത രാഷ്ട്രപതി

ഡോ. രാജേന്ദ്രപ്രസാദ്

♦️ അവസാനമായി പ്രസിഡൻഷ്യൽ സലൂണിൽ യാത്ര ചെയ്ത രാഷ്ട്രപതി

ഡോ. എ.പി.ജെ അബ്ദുൾ കലാം

♦️ വിമാനങ്ങളിലെ സുഖസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ശതാബ്ദി എക്സ്പ്രസുകളിൽ ആരംഭിക്കുന്ന കോച്ച് -

 അനുഭൂതി കോച്ച്

♦️ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയ വർഷം

2022

♦️ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് 

വിവേക് എക്സ്പ്രസ് 

♦️വിവേക് എക്സ്പ്രസ് സർവ്വീസ് തുടങ്ങിയത് - 

2011 നവംബർ 19

♦️ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി -

 മംഗലാപുരം - ജമ്മുതാവി നവയുഗ് എക്സ്പ്രസ് 
(14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.)

♦️ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി - 

ശേഷ് നാഗ് (2.8 കിമി)

♦️ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ ബന്ധിപ്പിക്കുന്നത്

ചർച്ച് ഗേറ്റ് - വിരാർ

♦️മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ

മേധ

➖➖➖➖➖➖➖➖

 *ഇന്ത്യയിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും* 

♦️ താർ എക്സ്പ്രസ്

കറാച്ചി- ജോധ്പൂർ (ഇന്ത്യ പാക്കിസ്ഥാൻ) 

♦️ സംഝോതാ എക്സ്പ്രസ്

ഡൽഹി - ലാഹോർ (ഇന്ത്യ പാക്കിസ്ഥാൻ)

♦️ മൈത്രി എക്സ്പ്രസ്

ധാക്ക - കൊൽക്കത്ത
(ഇന്ത്യ ബംഗ്ലാദേശ്)

♦️ സബർമതി എക്സ്പ്രസ് -

 അഹമ്മദാബാദ് - ദർബംഗ (ബിഹാർ)

♦️ ഹിമസാഗർ എക്സ്പ്രസ്

കന്യാകുമാരി - ശ്രീമാത വൈഷ്ണോ ദേവി കത്ര

♦️ വിവേക് എക്സ്പ്രസ്

 ദിബ്രുഗഡ് - കന്യാകുമാരി

♦️ ഐലന്റ് എക്സ്പ്രസ്

ബാംഗ്ലൂർ - കന്യാകുമാരി

♦️ നവയുഗ് എക്സ്പ്രസ്

 മംഗലാപുരം - കത്ര

♦️ ജയന്തി ജനത എക്സ്പ്രസ്

കന്യാകുമാരി - മുംബൈ

♦️ ഗീതാഞ്ജലി എക്സ്പ്രസ്

 മുംബൈ - ഹൗറ

♦️ ഗോൾഡൻ ടെമ്പിൾ മെയിൽ

മുംബൈ - അമൃതസർ

♦️ ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്

ഡൽഹി - ചെന്നൈ

♦️ ശതാബ്ദി എക്സ്പ്രസ്സ്

ഭോപ്പാൽ - ഡൽഹി

♦️ താജ് എക്സ്പ്രസ് 

ഡൽഹി - ആഗ്ര

♦️ നീലഗിരി എക്സ്പ്രസ്

ചെന്നൈ - മേട്ടുപ്പാളയം

♦️ കർണാവതി എക്സ്പ്രസ്സ്

 മുംബൈ - അഹമ്മദാബാദ്

♦️ബി ആർ അംബേദ്കർ, ഗൗതമ ബുദ്ധ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിൻ - 

സാമന്ത എക്സ്പ്രസ് 

♦️ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യാത്ര നടത്തുന്ന ട്രെയിൻ

രാമായണ എക്സ്പ്രസ്
(ഡൽഹി - രാമേശ്വരം)

♦️ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവ്വീസ്

 മഹാമാന എക്സ്പ്രസ്
(വാരണാസി - ഡൽഹി)

♦️ സ്വാമി വിവേകാനന്ദന്റെ 150-അം ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് 

വിവേക് എക്സ്പ്രസ്

♦️ മദർ തെരേസയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്സിബിഷൻ സർവ്വീസ്

മദർ എക്സ്പ്രസ്

♦️രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മ വാർഷികം പ്രമാണിച്ച് ആരംഭിച്ച ട്രെയിൻ സർവ്വീസ് 

കവിഗുരു എക്സ്പ്രസ് (എക്സിബിഷൻ ട്രെയിൻ സർവ്വീസ് - 
സംസ്കൃതി എക്സ്പ്രസ്)

♦️ ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവിസ്

ശതാബ്ദി എക്സ്പ്രസ്

➖➖➖➖➖➖➖➖

 *വന്ദേഭാരത് എക്സ്പ്രസ്* 

♦️ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ

വന്ദേഭാരത് എക്സ്പ്രസ്
(വേഗത -180-200 km/hr)

♦️ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

നരേന്ദ്രമോദി (ഫെബ്രുവരി 15 2019) 

♦️ വന്ദേഭാരത് എക്സ്പ്രസിന്റെ പഴയ പേര്

ട്രെയിൻ - 18

♦️ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ എഞ്ചിനില്ലാ ട്രെയിൻ 

ട്രെയിൻ 18
(മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി യിലാണ് ട്രെയിൻ 18 നിർമിച്ചത് ) 

♦️ ട്രയിൻ 18 ആദ്യ പരീക്ഷണ യാത നടത്തിയ റൂട്ട്

 മൊറാദാബാദ് - രാംപൂർ

♦️ വന്ദേ ഭാരത് എക്സ്പ്രസ് 2019 ഒക്ടോബറിൽ രണ്ടാമത്തെ പരീക്ഷണ യാത്ര നടത്തിയ റൂട്ട് -

ഡൽഹി-കത്ര

♦️ ഇന്ത്യയിലെ വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ -

 ഗതിമാൻ എക്സ്പ്രസ്
(വേഗത - 160 km/hr)

♦️ ഗതിമാൻ എക്സ്പ്രസിന്റെ ആദ്യ യാത്ര

ആഗ്ര - ഡൽഹി

♦️ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഹോസ്റ്റസ് മാരെ നിയമിച്ച ട്രെയിൻ

ഗതിമാൻ എക്സ്പ്രസ്

♦️ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ 

നീലഗിരി മൗണ്ടൻ റെയിൽവെ
(മേട്ടുപാളയം - ഊട്ടി) (10 km/hr)


Read More »
Quick Search :