ഇംഗ്ളണ്ടിലേക്ക് നിയമപഠനത്തിനായി ഗാന്ധിജി തിരിച്ച വര്‍ഷമേത്
1888
ഏത് കമ്പനിയുടെ കേസ് വാദിക്കാനാണ് 1893ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്
ദാദാ അബ്ദുല്ല ആന്‍ഡ് കമ്പനി
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരിക്കുമ്പോള്‍ ഒന്നാം ക്ളാസിലേക്കുള്ള
ടിക്കറ്റ് വാങ്ങി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു വെള്ളക്കാരന്‍
റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ ട്രെയിനില്‍നിന്ന്
ഇറക്കിവിടുകയുണ്ടായി. ഏത് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇത് സംഭവിച്ചത്
മാരിറ്റ്സ് ബര്‍ഗ് (ഇപ്പോള്‍ ഈ റെയില്‍വേ സ്റ്റേഷന്‍െറ പേര് 'പീറ്റര്‍ മാരിറ്റ്സ് ബര്‍ഗ്' എന്നാണ്.)
ഗാന്ധിജി തന്‍െറ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ച സ്ഥലം
ദക്ഷിണാഫ്രിക്ക
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോള്‍ 1899 മുതല്‍ 1902വരെ ഒരു
യുദ്ധം നടന്നു. യുദ്ധത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍
ബ്രിട്ടീഷുകാരോടൊപ്പം ഗാന്ധിജി സന്നദ്ധനാവുകയും തുടര്‍ന്ന്, ആംബുലന്‍സ്
സംഘം രൂപവത്കരിക്കുകയും ആംബുലന്‍സ് സംഘത്തെ ഗാന്ധിജി നയിക്കുകയും ചെയ്തു.
ഏതാണ് ആ യുദ്ധം
ബോവര്‍ യുദ്ധം
ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ച ജോണ്‍ റസ്കിന്‍െറ പുസ്തകം
അണ്‍ ടു ദിസ് ലാസ്റ്റ്
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ രൂപം നല്‍കിയ സംഘടന
നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം
ഫീനിക്സ് സെറ്റില്‍മെന്‍റ്
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രം
ഇന്ത്യന്‍ ഒപ്പീനിയന്‍
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എവിടെയാണ് ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചത്
ജൊഹാനസ് ബര്‍ഗിനു സമീപം
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്തെിയതെന്ന്
1915 ജനുവരി ഒമ്പതിന്
ജനുവരി ഒമ്പത് ഏതു ദിനമായി ആചരിക്കുന്നു
ഭാരതീയ പ്രവാസി ദിനം
ആകെ എത്ര വര്‍ഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നത്
21 വര്‍ഷം
മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹം
ചമ്പാരന്‍ സത്യഗ്രഹം (1917)
ആരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്‍െറ അനിഷേധ്യ നേതാവായി ഉയര്‍ന്നത്
ബാലഗംഗാധര തിലകന്‍ (1920)
മഹാത്മാ ഗാന്ധി എത്രതവണ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റായി
ഒരുതവണ (1924ല്‍)
ഗാന്ധിജി മുറുകെ പിടിച്ചിരുന്ന രണ്ട് പ്രധാന ആദര്‍ശങ്ങള്‍
സത്യം, അഹിംസ
ഗാന്ധിജിയുടെ രണ്ട് പ്രധാന സമരമാര്‍ഗങ്ങള്‍
സത്യഗ്രഹം, നിസ്സഹകരണം
ഏത് അനിഷ്ട സംഭവത്തെ തുടര്‍ന്നാണ് ഗാന്ധിജി 1922ല്‍ നിസ്സഹകരണ പ്രക്ഷോഭസമരം നിര്‍ത്തിവെച്ചത്
ചൗരി ചൗര സംഭവത്തെ തുടര്‍ന്ന്