Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 28 2022 | Current Affairs ജൂലൈ 28 2022

2022 july 28


▪️ 2022 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ വിഷമദ്യ ദുരന്തം നടന്ന ഗുജറാത്തിലെ ജില്ല :-
✅️ബൊഠാദ്

▪️ വീട്ടിലിരുന്ന് നിശ്ചിത സ്ഥലങ്ങളുടെ 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ കാണാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഗൂഗിൾ മാപ്സിന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ടീച്ചർ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് എവിടെ?
✅️ ബംഗളൂരു

▪️ വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായ ചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേടിയ കാർഗിൽ രക്തസാക്ഷിയും പരം വീർ ചക്ര ജേതാവുമായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായ ചിത്രം വരച്ചത്:-
✅️ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്

▪️ ബർമിങ്ഹാമിൽ ജൂലൈ 28ന് ആരംഭിക്കുന്ന 2022ലെ 22 മത് കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം:-
✅️ പെറി എന്ന കാള
➡️ ഉദ്ഘാടന വേളയിൽ ഇന്ത്യൻ പതാക വഹിക്കുന്നത്:- പി വി സിന്ധു

▪️ രാജ്യത്തെ മൂന്നാമത് വനിതാ ധനകാര്യ സ്ഥാപനം സ്ഥാപിതമാകുന്ന സംസ്ഥാനം:-
✅️ രാജസ്ഥാൻ

▪️ ചിങ്ങം ഒന്നിന് ആരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്:-
✅️ കേരള സവാരി

▪️ 300 വർഷത്തിനിടെ കണ്ടെത്തപ്പെടുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന അപൂർവ്വ പിങ്ക് ഡയമണ്ട് കണ്ടെത്തിയ രാജ്യം:-
✅️ അംഗോള
➡️ ഡയമണ്ടിന് നൽകിയ പേര്:-ദ ലുലോ റോസ് 

▪️ ഹിന്ദി മാതൃഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവാ സമ്മാൻ പുരസ്കാരത്തിന് അർഹയായ മലയാളി:-
✅️ ഡോ. ഷീലാ കുമാരി

▪️ആറാം ക്ലാസ്സ്‌ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളിൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി:-
✅️Deen Dayal SPARSH Yojana

▪️ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജർ ആയി നിയമിതനായ മലയാളി:-
✅️പി. ഐ ബാബു

▪️ സാധാരണ ചുഴലിക്കാറ്റിന് പേരിടുന്ന മാതൃകയിൽ സ്പാനിഷ് നഗരമായ സെവിൽ ലോകത്താദ്യമായി ഒരു ഉഷ്ണ തരംഗത്തിന് പേര് നൽകി. എന്താണ് പേര്?
✅️ സോയി

▪️ 2022 ജൂലൈയിൽ റംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ :-
✅️ സഹ്യസാഗർ -മധ്യപ്രദേശ്
✅️ പാലാ തണ്ണീർത്തടം -മിസോറാം
✅️ പള്ളിക്കരനൈ മാർഷ് റിസർവ് വനം, കരിക്കിളി പക്ഷി സങ്കേതം, പിച്ചാവരം കണ്ടൽ വനം- തമിഴ്നാട്

▪️ ദക്ഷിണ കൊറിയയിൽ നടന്ന Mrs Universe Divine Title ൽ ജേതാവായ ഇന്ത്യൻ വംശജ:-
✅️പല്ലവി സിംഗ്

▪️ ജൂലായ് 28:-
✅️ ലോക ഹെപ്പറ്റൈറ്റിസ് ദിനം

▪️ സൗദി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ആദ്യ വനിത:-
✅️ അൽശൈഹാന സ്വാലിഹ് അൽ അസാസ്

▪️ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ:-
----------------------------------------------------

✅️ മികച്ച കവിത:- മെഹബൂബ് എക്സ്പ്രസ്
 ( അൻവർ അലി)

✅️ നോവൽ:-1) കല്യാണി എന്നും ദാക്ഷായനി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത
(ഡോ. ആർ രാജശ്രീ )
2) പുറ്റ്( വിനയ് തോമസ്)

✅️ ചെറുകഥ:- വഴി കണ്ടുപിടിക്കുന്നവർ
                          ( വി എം ദേവദാസ്)

✅️ നാടകം:- നമുക്ക് ജീവിതം പറയാം
                        ( പ്രദീപ് മുണ്ടൂർ)

✅️ ജീവചരിത്രം /ആത്മകഥ:-1) അറ്റു പോകാത്ത ഓർമ്മകൾ(പ്രഫ. ടി. ജെ. ജോസഫ് )
2) എതിര് (എം. കുഞ്ഞാമൻ)

✅️ യാത്രാവിവരണം:- നഗ്നരും നരഭോജികളും
(വേണു )

✅️ ബാലസാഹിത്യം:- അവർ മൂവരും ഒരു മഴവില്ലും ( രഘുനാഥ് പലേരി)

✅️ ഹാസ സാഹിത്യം:- അ ഫോർ അന്നമ്മ
( ആൻ പാലി )

✅️ വൈജ്ഞാനിക സാഹിത്യം:- കാലാവസ്ഥ
 വ്യതിയാനവും കേരളവും; സൂചനകളും കാരണങ്ങളും(ഡോ. ഗോപകുമാർ ചോലയിൽ)

✅️ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം:-
1) വൈശാഖൻ
2)പ്രഫ. കെ. പി ശങ്കരൻ

✅️ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം:-
1)ഡോ. കെ. ജയകുമാർ
2) കടത്തനാട്ട് നാരായണൻ
3) ജാനമ്മ കുഞ്ഞുണ്ണി
4) കവിയൂർ രാജഗോപാലൻ
5) ഗീതാ കൃഷ്ണൻകുട്ടി
6)കെ. എ ജയശീലൻ
Quick Search :