Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 27 2022 | Current Affairs ജൂലൈ 27 2022

Current 2022 july 27


▪️ 2020ലെ പതിനൊന്നാമത് സ്വരലയ സംഗീത പുരസ്കാരത്തിന് അർഹനായ പ്രശസ്ത സരോജ് വിദ്വാൻ:-
✅️ പണ്ഡിറ്റ് രാജീവ് താരാനാഥ്
➡️ ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം

▪️ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പർവത ശിഖരമായ K2 കീഴടക്കുന്ന ആദ്യ ബംഗ്ലാദേശ് സ്വദേശിയായ വനിത:-
✅️ വാസിഫ നസ്രീൻ

▪️ ആയുർവേദ ഇടപെടലിലൂടെ ശിശുരോഗ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവൾ പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ പേര് :-
✅️ ബാൽ രക്ഷ

▪️ അന്താരാഷ്ട്ര ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് നേടിയത്:-
✅️ ഗുസ്താവ് മക്കിയോൺ ( ഫ്രാൻസ്)

▪️തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിലവിൽ വന്ന ' ആശാൻ കാവ്യ ശില്പ'ത്തിന്റെ ശില്പി:-
✅️ കാനായി കുഞ്ഞിരാമൻ

▪️ എൻജിനീയറിങ് അടക്കമുള്ള കോഴ്സുകളിൽ അശരണരായ വിദ്യാർഥികളുടെ പഠനം ഏറ്റെടുക്കുന്നതിന് ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി:-
✅️ വിദ്യാമൃതം

▪️ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' എന്ന ലേഖന സമാഹാരത്തിലെ നടൻ ശിവാജി ഗണേശനെ കുറിച്ചുള്ള 'മഹാനടൻ' എന്ന അധ്യായം ഏത് പേരിലാണ് പ്ലസ് ടു തമിഴ് പാഠപുസ്തകത്തിലേക്ക് മൊഴിമാറ്റം നടത്തി ഉൾപ്പെടുത്തിയത്?
✅️ നടികർ തിലകം

▪️ 2025 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി:-
✅️ ഇന്ത്യ

▪️ ഏത് സ്വകാര്യ കമ്പനിക്കാണ് ഇന്ത്യയിൽ ആദ്യമായി നിയന്ത്രിത ഒപ്പിയം സംസ്കരണ മേഖലക്കായി സർക്കാർ കരാർ നൽകുന്നത്?
✅️Bajaj Health Care Limited

▪️ മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി:-
✅️ പ്രിയ ഹോം

▪️ വിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം:-
✅️യു. കെ

▪️ അഞ്ചു ബഹിരാകാശ ഏജൻസികൾ ചേർന്ന് പരിപാലിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 2024 നു ശേഷം പിന്മാറുമെന്ന് പ്രഖ്യാപിച്ച രാജ്യം:-
✅️ റഷ്യ
➡️ റഷ്യൻ ബഹിരാകാശ ഏജൻസി:-
റോസ് കോസ്മോസ്
➡️ ബഹിരാകാശ നിലയം സ്ഥാപിതമായത്:-1998

▪️ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷനായവർക്കും വേണ്ടി ഉത്തർപ്രദേശിൽ നടപ്പിലാക്കിയ പദ്ധതി:-
✅️Pandit Deen Dayal Upadhyaya State Employees Cashless Medical Scheme

▪️IUCN ന്റെ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയുടെ വിഭാഗത്തിൽ ഉൾപ്പെട്ട,ദേശാടന ചിത്രശലഭങ്ങൾ ആയ മൊണാർക്ക് ബട്ടർഫ്ലൈയുടെ ശാസ്ത്രീയ നാമം:-
✅️Danaus Plexippus

▪️ അടുത്തിടെ കേരളത്തിലെ പ്ലാവുകളിലും ചക്കകളിലും ബാധിക്കുന്ന കുമിൾ രോഗത്തിന് കാരണമായ രോഗാണു:-
✅️ അതീലിയ റോൾഫ്സി
Quick Search :