▪️ ഏതു രോഗത്തിനാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
✅️ വാനര വസൂരി
▪️ യുഎഇ ഗോൾഡൻ വിസ നൽകിയ ആദരിച്ച തമിഴ് നടൻ:-
✅️ കമൽഹാസൻ
▪️ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചിമബംഗാൾ വ്യവസായ മന്ത്രി:-
✅️ പാർത്ഥ ചാറ്റർജി
▪️ ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരാണ് ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് നൽകുന്നത്?
✅️സുനിൽ ഗാവസ്‌കർ
➡️ ഇനി ഗാവസ്കർ ഗ്രൗണ്ട് എന്നറിയപ്പെടും
➡️ ഇതോടെ യൂറോപ്പിൽ സ്വന്തം പേരിൽ സ്റ്റേഡിയം ഉള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ആകും
▪️ ഗ്രാമീണ പ്രദേശത്തെ വനിതാ സംരംഭകർക്ക് ബിസിനസ് ആവശ്യാർത്ഥമുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നതിനായി കോൾ സെന്ററുകൾ ആരംഭിക്കാൻ Nasscom, ഗൂഗിൾ എന്നിവർ ചേർന്ന് നടത്തുന്ന പദ്ധതി:-
✅️ ഡിജിവാണി
▪️ തമിഴ്നാട്ടിലെ മഹാബലിപുരത്ത് ജൂലായ് 28 മുതൽ ഓഗസ്റ്റ് 10 വരെ നടക്കുന്ന 44ആമത് ചെസ്സ് ഒളിമ്പ്യാഡിന് മാച് റഫറി ആകുന്ന മലയാളി :-
✅️ എസ് ബിജുരാജ്
▪️ എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ വന്ന ആദ്യ സംസ്ഥാനം:-
✅️ കേരളം
▪️ ജൂലൈ 25ന് ആരംഭിക്കുന്ന പ്രഥമ ഖേലോ ഇന്ത്യ ഫെൻസിംഗ് വനിതാ ലീഗിന്റെ വേദി:-
✅️ ന്യൂഡൽഹി