Current 2022 agust 12
▪️ അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന 2022 കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയവർ:-
✅️ നിഖാത് സരീൻ, അചന്ത ശരത് കമൽ
➡️ ഉദ്ഘാടന ചടങ്ങിൽ പതാക ഏന്തിയത്:-
പി വി സിന്ധു, മൻപ്രീത് സിംഗ്
➡️ ഒരു കോമൺവെൽത്ത് ഗെയിംസിൽ 2 മെഡൽ നേടുന്ന ആദ്യ മലയാളി താരമായത് :- ട്രീസാ ജോളി( ബാഡ്മിന്റൺ)
➡️2026 ലെ 23മത് കോമൺവെൽത്ത് ഗെയിംസിന്റെ വേദി:- മെൽബൺ
▪️ ഇന്ത്യയിലെ മികച്ച ആന പാപ്പാന് നൽകുന്ന ഗജഗൗരവ് അവാർഡിന് അർഹനാകുന്ന ആദ്യ മലയാളി:-
✅️ ബാബുരാജ്( കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനപ്പാപ്പാൻ)
▪️ ഓഗസ്റ്റ് 13,14,15 തീയതികളിൽ നടക്കുന്ന തമിഴ്നാടിന്റെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരത്തിന്റെ വേദി:-
✅️ മഹാബലിപുരം
▪️ ചൈനയിൽ സ്ഥിരീകരിച്ച, നിപ്പ വൈറസിന്റെ കുടുംബത്തിൽപ്പെട്ട പുതിയ വൈറസ്:-
✅️ലാംഗിയ
▪️ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി സിംഗപ്പൂരിലെ 75 മത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച, 1943ല്‍ നേതാജി "ഡൽഹി ചലോ"മുദ്രാവാക്യം വിളിച്ച സിംഗപ്പൂരിലെ പ്രസിദ്ധ മൈതാനം:-
✅️പടാംഗ്
▪️1000 ലധികം പക്ഷി സ്പീഷിസുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുതിയ പുസ്തകം സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തിറക്കി. പുസ്തകത്തിന്റെ പേര്?
✅️Field Guide, Bird's of India
▪️ ഓപ്പൺ സിഗ്നലിന്റെ" ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് ഏപ്രിൽ 2022" പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4G നെറ്റ്‌വർക്ക്:-
✅️ വോഡഫോൺ ഐഡിയ(VI)
▪️ ഗ്രേറ്റ് നിക്കോബാർ തീരത്തുനിന്ന് കണ്ടെത്തിയ പുതിയ കോപ്പിപോഡ് സ്പീഷസിന് നൽകിയിരിക്കുന്ന പേര്:-
✅️ടോർടാനസ് ധൃതി
▪️ 2022 ലെ സർ വിൻസ്റ്റന്റ് ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയിൻ പ്രസിഡന്റ്:-
✅️ വ്ലോഡിമിർ സെലൻസ്കി
▪️ 600 T20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം കരസ്ഥമാക്കിയ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ:-
✅️ കീറോൺ പൊള്ളാർഡ്
▪️ ഓഗസ്റ്റ് 11ന് ഇലക്ഷൻ കമ്മീഷൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ റീജണൽ ഫോറത്തിന്റെ പ്രമേയം:-
✅️Making Our Elections Inclusive, Accessible and Participative
▪️ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ ആധാരമാക്കി ഹോങ്കോങ് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഏർപ്പെടുത്തിയ ലോക വനിത സംരംഭക പുരസ്കാരം നേടിയ മലയാളി:-
✅️ സംഗീത അഭയൻ
▪️ നാടൻ സംസ്കാരപരിരക്ഷണം, ഫോക്ലോർ പഠനം, ഫോക്ലോർ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്ക് നൽകുന്ന സംസ്ഥാന സർക്കാരിന്റെ പി.കെ കാളൻ പുരസ്കാരം നേടുന്ന വ്യക്തി:-
✅️ ചെറുവയൽ രാമൻ( അപരനാമം:-നെല്ലച്ഛൻ)
➡️ ഒരുലക്ഷം രൂപയാണ് സമ്മാനത്തുക
▪️ഫ്രഞ്ച് സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിക്കുന്ന മലയാളി:-
✅️ ശശി തരൂർ
▪️ 2023ലെ 19 മത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന നഗരം:-
✅️ ഹാങ്ഷൂ,ചൈന
▪️ നിര്യാണം :-
✅️സിപിഎം സഹയാത്രികനും പത്രപ്രവർത്തകനും ആയ വ്യക്തി:-
🔘 ബർലിൻ കുഞ്ഞനന്തൻ നായർ
➡️ ആത്മകഥ:- പൊളിച്ചെഴുത്ത്
✅️ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയർ:-
🔘 റൂഡി കോർട്സൺ
▪️ തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ആയുള്ള വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി:-
✅️ ക്രഷ്
▪️ കാശ്മീർ താഴ് വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് റെയിൽ പാലം തുറക്കുന്നത് എന്ന്?
✅️ ഓഗസ്റ്റ് 13
▪️ ദിവസവും പത്രങ്ങളിൽ വരുന്ന പരാതി സ്വഭാവമുള്ള വാർത്തകൾ വിലയിരുത്തി പ്രശ്നപരിഹാരം നടത്താനായി കേന്ദ്രസർക്കാർ IIT കാൺപൂരുമായി ചേർന്ന് ആരംഭിക്കുന്ന പരാതി പരിഹാര പോർട്ടൽ:-
✅️CPGRAMS
▪️ എയർ മാർഷൽ പദവിയിലേക്ക് എത്തുന്ന മൂന്നാമത് മലയാളി:-
✅️ ബി.മണികണ്ഠൻ
▪️ ഇന്ത്യയുടെ 49 ആമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്:-
✅️ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
▪️ നേപ്പാളിന്റെ വിവിധ പദ്ധതികൾക്കായി 1500 കോടി രൂപ വാഗ്ദാനം ചെയ്ത രാജ്യം:-
✅️ചൈന
▪️ ഓഗസ്റ്റ് 16 മുതൽ 23 വരെ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ വനിത ഹോക്കി ലീഗ് അണ്ടർ-16 ന്റെ വേദി:-
✅️ ന്യൂഡൽഹി
▪️ രാജ്യത്തെ വൈദ്യുത വിതരണ ഏജൻസികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഊർജ്ജമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ എത്രാമത്തെ റാങ്ക് ആണ് കെഎസ്ഇബിക്ക്?
✅️25
▪️ ഫിഷറീസ്,മൃഗസംരക്ഷണ വകുപ്പ് മന്ത്രി
പർഷോത്തം രൂപാല പുറത്തിറക്കിയ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ പുസ്തകം:-
✅️Fish and Seafood
▪️ വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ:-
✅️ ഓപ്പറേഷൻ ഫോക്കസ്
▪️2022 JEE മെയിൻ പരീക്ഷയിൽ 100 NTA സ്കോറുകൾ നേടിയ മലയാളി വിദ്യാർത്ഥി :-
✅️തോമസ് ബിജു ചീരംവേലിൽ
▪️ ഇന്ത്യയുടെ ഹൈഡ്രോപവർ ബോർഡിന് പഠനം നടത്താനും, 1200 MW ശേഷിയുള്ള പദ്ധതി നിർമ്മിക്കാനും നേപ്പാൾ സർക്കാർ അനുമതി നൽകിയ പടിഞ്ഞാറ് നേപ്പാളിലെ ജലവൈദ്യുത പദ്ധതി:-
✅️ വെസ്റ്റ് സേതി പ്രോജക്ട്
▪️ ഓഗസ്റ്റ് 12:-
✅️ അന്താരാഷ്ട്ര യുവജന ദിനം
➡️2022 പ്രമേയം :-intergenerational solidarity :Creating a world for all ages
✅️ വിക്രം സാരാഭായ് ജന്മദിനം
✅️ ലോക ഗജ ദിനം