Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 14 2022 | Current Affairs ജൂലൈ 14 2022


▪️ ജനീവയിൽ പുറത്തിറക്കിയ ലോക ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ 146 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം:-
✅️135
➡️ ലോകത്ത് ഏറ്റവും ലിംഗ സമത്വമുള്ള രാജ്യം:- ഐസ്ലാൻഡ്
➡️ ഏറ്റവും പിറകിലുള്ളത്:- അഫ്ഗാനിസ്ഥാൻ
➡️ ആരോഗ്യ, അതിജീവന ഉപസൂചികയിൽ ഇന്ത്യയുടെ സ്ഥാനം:-146
➡️ പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തിൽ ആഗോളതലത്തിൽ ഒന്നാമതുള്ള രാജ്യം:-ഇന്ത്യ
➡️ 2021ലെ ഇന്ത്യയുടെ റാങ്ക്:-140

▪️ സ്പെയിനിൽ നടന്ന Gijon Chess  മാസ്റ്റേഴ്സിൽ ജേതാവായ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ:-
✅️ഡി. ഗുകേഷ്

▪️കേരളത്തിൽ കുരങ്ങു വസൂരി(Monkey pox)സ്ഥിരീകരിച്ചത് എന്ന്?
✅️ ജൂലൈ 14

▪️ 2022ലെ ലോക അത്ലറ്റ് മീറ്റ് ചാമ്പ്യൻഷിപ്പ് വേദി:-
✅️ യുജിൻ, അമേരിക്ക

▪️ ഇന്ത്യയിൽ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് നൽകിയ പേര് :-
✅️സെന്റോറസ് (ബി. എ.2.75)

▪️ ഇന്ത്യയിലെ ആദ്യത്തെ ഉയർത്തപ്പെട്ട അർബൻ ഹൈവേ ആകുന്നത്:-
✅️ ദ്വാരക എക്സ്പ്രസ് വേ
➡️ ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്ന ഈ എക്സ്പ്രസ് വേയുടെ പണി 2023 ൽ പൂർത്തീകരിക്കും

▪️ കേരളത്തിലെ ഏത് സിംഹ സഫാരി പാർക്കിന്റെ അംഗീകാരമാണ് കേന്ദ്രസർക്കാർ
 റദ്ദാക്കിയത്?
✅️ നെയ്യാർ ലയൺ സഫാരി പാർക്ക്

▪️ ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്റെ ഹൈ കമ്മീഷണർ ആയി നിയമിതനാകുന്നത്:-
✅️ മുസ്തഫിസുർ റഹ്മാൻ

▪️ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16,17,18 തീയതികളിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്:-
✅️ ക്ലാര സോള
➡️ സംവിധാനം:-നതാലി അൽവാരസ്  മെസന്റെ

▪️ കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം(NEP) നടപ്പിലാക്കുന്നതിന്റെ പ്രക്രിയകൾ ആരംഭിച്ച, രാജ്യത്തെ ആദ്യ സംസ്ഥാനം:-
✅️ ഉത്തരാഖണ്ഡ്

▪️ ജാർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത എയർപോർട്ടിന്റെ പേര്?
✅️Deoghar airport 

▪️ 2022 ജൂലൈയിൽ ശ്രീലങ്കയുടെ താൽക്കാലിക പ്രസിഡണ്ടായി നിയമിതനായത്:-
✅️റെനിൽ വിക്രമസിംഗെ

▪️ പുതിയ കെഎസ്ഇബി ചെയർമാൻ:-
✅️രാജൻ ഖോബ്രഗഡെ

▪️ ജൂലൈ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന എക്സ്പ്രസ് വേ :-
✅️ ബുന്ദേൽഖണ്ഡ്, ഉത്തർപ്രദേശ്

▪️ICC ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയത്:-
✅️ ജസ്പ്രീത് ബുംറ

▪️ ബഹ്റൈനിലെ മനാമയിൽ നടന്ന Asian -U20 റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ മെഡലുകൾ:-
✅️22(4 സ്വർണ്ണം,9 വെള്ളി, 9 വെങ്കലം)
Quick Search :