Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 07 2022 | Current Affairs ജൂലൈ 07 2022



▪️ദക്ഷിണ സുഡാനിലെ യുഎൻ മിഷന്റെ(UNMISS) കോഴ്സ് കമാൻഡറായി നിയമിതനായ ഇന്ത്യക്കാരൻ:-
✅️ലെഫ്. ജനറൽ മോഹൻ സുബ്രഹ്മണ്യൻ

▪️ രാജിവച്ച മുക്താർ അബ്ബാസ് നെഖ്വിക്ക് പകരമായി പുതിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയാകുന്നത്:-
✅️ സ്മൃതി ഇറാനി

▪️ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ (AIU) പ്രസിഡന്റ് ആയി നിയമിതനായത്:-
✅️ സുരഞ്ജൻ ദാസ്

▪️ മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിത മേക്കപ്പ് ആർട്ടിസ്റ്റ്:-
✅️മിറ്റ ആന്റണി

▪️ 2022 ജൂലൈയിൽ അന്തരിച്ച ഒപെക് സെക്രട്ടറി ജനറൽ:-
✅️മുഹമ്മദ്‌ സനൂസി ബാർക്കിൻഡോ

▪️ കസാക്കിസ്ഥാനിൽ നടന്ന പ്രഥമ Elorda Boxing Cup-2022 ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ:-
✅️ അൽഫിയ പത്താൻ, ഗീതിക

▪️ ജൂലൈ ആറിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ദക്ഷിണേന്ത്യക്കാർ ആരൊക്കെ:-
✅️പി. ടി. ഉഷ( രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി അത്‌ലറ്റ്)
✅️കെ.വി.വിജയേന്ദ്രപ്രസാദ്( തിരക്കഥാകൃത്ത്, സംവിധായകൻ)
✅️ ഇളയരാജ( സംഗീതസംവിധായകൻ)
✅️ വീരേന്ദ്ര ഹെഗ്‌ഡെ( സാമൂഹിക പ്രവർത്തകൻ)

▪️ ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം:-
✅️ അറിയിപ്പ്( മഹേഷ് നാരായൺ)
➡️ ഋതുപർണ്ണ കോശിന്റെ 2005ലെ ബംഗാളി ചിത്രമായ' അന്തർമഹലി'നു ശേഷം മേളയുടെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം

▪️ പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രി:-
✅️ഭഗവത്മാൻ ( പഞ്ചാബ്)

▪️ ഗോകുലം കേരളയുടെ പുതിയ പരിശീലകനായി നിയമിതനായ മുൻ കാമറൂണിയൻ കളിക്കാരൻ:-
✅️റിച്ചാർഡ് ടോവ

▪️2021 ലെ Woman Peace and Security Index ൽ ഒന്നാമത് എത്തിയ രാജ്യം:-
✅️നോർവേ

▪️കോവിഡ് പരിചരണത്തിലെ നേതൃത്വ മികവിനുള്ള യുഎഇ സർക്കാരിന്റെ 'വാട്ടർ ഫോൾസ് ഗ്ലോബൽ' പുരസ്കാരം നേടിയത്:-
✅️ഡോ. അലക്സാണ്ടർ തോമസ്
Quick Search :