Search Here

ആനുകാലിക സംഭവങ്ങൾ - ജൂൺ 1, 2022 | Current Affairs CA June 1- PART 2

▪️ ഈയിടെ ഡി കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ കപ്പൽ:-
✅️INS ഗോമതി
➡️ കപ്പൽ കമ്മീഷൻ ചെയ്തത്:- 1988 ഏപ്രിൽ 16

▪️ ഏഷ്യയിലെ 30 വയസ്സിനു താഴെയുള്ള പ്രതിഭകളുടെ ഫോബ്സ് പട്ടികയിൽ ധനകാര്യ സേവന വിഭാഗത്തിൽ ഇടംപിടിച്ച മലയാളി സ്റ്റാർട്ടപ്പ് സംരംഭകൻ:-
✅️ സഞ്ജു സോണി കുര്യൻ
➡️ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോൾഡ്(Vauld. Com) എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ സഹസ്ഥാപകൻ ആണ് സഞ്ജു

▪️ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2020 -21ൽ 31 പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനവും ചെലവും ഉള്ള ഇന്ത്യയിലെ പ്രാദേശിക പാർട്ടി:-
✅️ഡി. എം. കെ 

▪️ ലിവർപൂളിനെ തോൽപ്പിച്ചു കൊണ്ട് 2021- 22 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ✅️റയൽമാഡ്രിഡ്

▪️അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ആയി നിയമിതനായത്:-
✅️ അൻവർ അമീൻ

▪️ കന്നുകാലികൾക്കു നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർ. എഫ്. ഐഡി) മൈക്രോചിപ്പിംഗ് പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിക്കുന്നത് എവിടെ?
✅️ ഓമല്ലൂർ, പത്തനംതിട്ട

▪️ മെയ് 29ന് ഒരു പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് ഒരു പോസ്റ്റ് എത്തിച്ചത് ഏത് സംസ്ഥാനത്ത്?
✅️ കച്ച്, ഗുജറാത്ത്

▪️ ഈയിടെ സ്വർണ്ണ പര്യവേക്ഷണം നടത്താൻ ബീഹാർ സർക്കാർ തീരുമാനിച്ച, രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപമുള്ള ജില്ല:-
✅️ജമുയി, ബീഹാർ

▪️ പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗ്(IPL) ക്രിക്കറ്റ്- 2022 ജേതാക്കൾ:-
✅️ ഗുജറാത്ത് ടൈറ്റൻസ്

▪️SCERT (state Council of Educational Research and Training ) സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയായ സംസ്ഥാന യോഗ ഒളിമ്പ്യാഡ് മെയ് 29 മുതൽ നടക്കുന്നതെവിടെ?
✅️ റീജിയണൽ ടെലികോം ട്രെയിനിങ് സെന്റർ, കൈമനം, തിരുവനന്തപുരം

▪️75 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള. ഗോൾഡൻ ഐ പുരസ്കാരം ലഭിച്ച ഇന്ത്യൻ ചിത്രം:-
✅️ ഓൾ ദാറ്റ്‌ ബ്രീത്തസ് ( സംവിധാനം:-ഷൗനക് സെൻ )
➡️മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം നേടിയ ചിത്രം:-
ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് (സംവിധായകൻ:-റൂബൻ ഓസ്ലാൻഡ് )
➡️ മികച്ച സംവിധായകൻ:-പാർക്ക്‌ ചാൻ വുക് ( ഡിസിഷൻ ടു ലവ്)
➡️ മികച്ച നടൻ:-സോങ് കൊങ് ഹോ (ബ്രോക്കർ )
➡️നടി :-സഹ്റ അമീർ ഇബ്രാഹിമി ( ഹോളി സ്‌പൈഡർ )
➡️ ഗ്രാൻ പ്രീ പുരസ്കാരം നേടിയ ചിത്രങ്ങൾ:-
 ക്ലോസ്, സ്റ്റാർസ് അറ്റ് നൂൺ

▪️ ലോകാരോഗ്യ സംഘടനയുടെ ഇക്കൊല്ലത്തെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം:-
✅️ ജാർഖണ്ഡ്

▪️ ആധാർ ദുരുപയോഗം തടയുന്നതിനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ ഏതൊക്കെ?
✅️ ഫോട്ടോകോപ്പി ആർക്കും നൽകരുത്
✅️ അവസാന നാലക്ക നമ്പർ കാണിച്ചാൽ മതി
✅️ മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണം
✅️ സ്വകാര്യ സ്ഥാപനങ്ങൾക്ക് പകർപ്പു നൽകരുത്

▪️ 2022ൽ അൻപതാം വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ S&T മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനം:-
✅️ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവിയോൺമെന്റ്(KSCSTE)
➡️ പഴയ പേര്:- സയൻസ്, ടെക്നോളജി, എൻവിയോൺമെന്റ് കമ്മിറ്റി(STEC)

▪️ യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കുന്ന ലോകത്തെ ആദ്യ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെ?
✅️ കലോൾ, ഗുജറാത്ത്

▪️ വാസ്തുശാസ്ത്രപ്രകാരം നിർമ്മിക്കുന്ന ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം നിലവിൽ വരുന്നത് എവിടെ?
✅️ കണ്ണമ്മൂല, തിരുവനന്തപുരം
➡️85 cm ഉയരമുള്ള പഞ്ചലോഹവിഗ്രഹം ആണ് നിർമ്മിക്കുന്നത്
Quick Search :