Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 29 2022 | Current Affairs ജൂൺ 29 2022


▪️ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം:-
✅️വരീന്ദർ സിംഗ്
➡️ 1975 ഹോക്കി ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം

▪️ 29 ജൂൺ:-
✅️ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
➡️ ഇന്ത്യയിലെ ആധുനിക സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പിസി മഹലനോബിസിന്റെ ജന്മദിനം
✅️2022 പ്രമേയം :-Data for Sustainable Development

▪️ എല്ലാ 4 ഗ്രാൻഡ് സ്ലാമുകളിലും 80 മാച്ചുകൾ ജയിക്കുന്ന ആദ്യ കളിക്കാരൻ:-
✅️നൊവാക് ദ്യോകോവിച്ച്

▪️ യുഎസ് ഇന്തോ- പസിഫിക് കമാൻഡ് നടത്തുന്ന നാവിക അഭ്യാസം:-
✅️RIMPAC-22( റിം ഓഫ് ദി പസഫിക്)
➡️ 27 രാജ്യങ്ങൾ പങ്കെടുക്കുന്നു
➡️ ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര പങ്കെടുക്കും

▪️ അന്തരിച്ച മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വ്യക്തി:-
✅️ടി. ശിവദാസമേനോൻ
➡️ മൂന്നുതവണ മലമ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

▪️ജൂൺ 28ന് പോർബന്തറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ALH MKIII (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ) സ്ക്വാഡ്രന്റെ പേരെന്ത്?
✅️835 സ്ക്വാഡ്രൺ(CG)

▪️ 2022 ജൂണിൽ കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ചേർന്ന പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ:-
✅️ഗബോൺ, ടോഗോ 

▪️ കേന്ദ്ര വാർത്താ വിനിമയമന്ത്രി അശ്വിനി വൈഷ്ണവ് ജൂൺ 28ന് ഡൽഹിയിൽ പുറത്തിറക്കിയ ഇ -ലേണിങ് പോർട്ടൽ:-
✅️Dak Karmayogi

▪️ തിയേറ്ററിൽ ഇരുന്ന് ഇഷ്ടമുള്ള ഭാഷയിൽ സിനിമ കാണാൻ അവസരം ഒരുക്കുന്ന ആപ്ലിക്കേഷൻ:-
✅️സിനി ഡബ്സ്
➡️ ആപ്പിലൂടെ ആദ്യം എത്തുന്ന സിനിമ:- റോക്കട്രി :- ദി നമ്പി എഫക്ട്

▪️International Weightlifting Federation ന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ മുഹമ്മദ് ജലൂദ് 

▪️ ശൃംഗേരി ശാരദാ പീഠം ഏർപ്പെടുത്തിയ ജഗദ്ഗുരു ഭാരതി തീർഥ പുരസ്കാരം ലഭിച്ചത് ആർക്ക്?
✅️ കരിമ്പുഴ രാമൻ( കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ്)

▪️ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജൂൺ 28ന് സത്യപ്രതിജ്ഞ ചെയ്തത്:-
✅️ ജസ്റ്റിസ് സതീഷ് ചന്ദ്ര

▪️റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആയി നിയമിതനാകുന്ന മുകേഷ് അംബാനിയുടെ മകൻ:-
✅️ ആകാശ് അംബാനി

▪️ ഇന്ത്യൻ കോസ്റ്റ് ഗാർഡിനു വേണ്ടി പുറത്തിറക്കിയ ഒരു സ്വയംപ്രേരിത പേ&അലവൻസ് മോഡ്യൂൾ:-
✅️PADMA(Pay Roll Automation for Disbursement of Monthly Allowances)

▪️ ബഹിരാകാശത്ത് സൗരോർജ്ജ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം:-
✅️ ചൈന

▪️ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ( എയ്മ) അക്ഷരമുദ്ര പുരസ്കാര ജേതാവ്:-
✅️ സി രാധാകൃഷ്ണൻ
Quick Search :