Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 28 2022 | Current Affairs ജൂൺ 28 2022



▪️ കൊച്ചിൻ ഷിപ്പ്‌യാഡിൽ നിന്നും നോർവേ യിലേക്ക് കയറ്റി അയക്കുന്ന, ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച സ്വയംനിയന്ത്രിത കപ്പലുകൾ:-
✅️മാരിസ്, തെരേസ
➡️യാട്ട് സർവെന്റ് എന്ന മദർ ഷിപ്പിലാണ് കയറ്റി അയക്കുന്നത്

▪️ കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമായ' Varkala and the Mystery of the Dutch wreck' സംവിധാനം ചെയ്ത ചലച്ചിത്രനിർമ്മാതാവ്:-
✅️ അഭിലാഷ് സുധീഷ്

▪️ USA track and Field Outdoor Championship ൽ 400m ഹർഡിൽസിൽ മൂന്നാം പ്രാവശ്യവും ലോക റെക്കോർഡ് ഭേദിച്ചത്:-
✅️Sydney McLaughlin

▪️ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ 'സിക്ക് റൂം' അനുവദിക്കാൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം:-
✅️ കേരളം

▪️  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വീട്ടിൽനിന്ന് സ്കൂളിൽ കൊണ്ടുവരുന്ന വിദ്യാർഥികൾക്ക് കിലോക്ക് 75 രൂപ നൽകുന്ന ഹിമാചൽപ്രദേശ് സർക്കാരിന്റെ പദ്ധതി :-
✅️Buy-Back Scheme

▪️ netflix ഇൽ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമ എന്ന ബഹുമതി ലഭിച്ച ചലച്ചിത്രം:-
✅️, RRR( ഹിന്ദി പതിപ്പ്)

▪️ ഇറാൻ വിക്ഷേപിച്ച സോളിഡ്- ഫ്യുവൽഡ് റോക്കറ്റ്:-
✅️Zulijanah

▪️ അർജന്റീനയിലെ മുൻനിര ഫുട്ബോൾ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകനായി നിയമിതനായത്:-
✅️Carlos Tevez

▪️ നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ്-2022 ന്റെ വേദി:-
✅️ ഖത്തർ

▪️ എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കീഴിൽ ഏകീകൃത തദ്ദേശ മിനി സെക്രട്ടറിയേറ്റ് രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയ സംസ്ഥാനം:-
✅️ കേരളം

▪️ ജൂൺ 27:-
ലോക MSME ദിനം (സൂക്ഷ്മ ചെറുകിട ഇടത്തരം, സംരംഭ ദിനം)
➡️ 2022ലെ പ്രമേയം:-Resilience and Rebuilding :MSMEs for Sustainable Development 

▪️ കോവിഡ്- 19 ആഘാതങ്ങൾ തടയിടാനായി UNDRR(United Nation's office for Disaster Risk Reduction ) സാമ്പത്തിക സഹായം ഏർപ്പെടുത്തിയ അഞ്ച് പ്രദേശങ്ങളിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട പ്രദേശം:-
✅️ സുന്ദർബൻസ്

▪️ പോളിസിയുടെ കാലയളവിൽ നിക്ഷേപകൻ ദൗർഭാഗ്യവശാൽ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ എൽഐസി ആരംഭിച്ച പുതിയ ഇൻഷുറൻസ് പ്ലാൻ:-
✅️ധൻ സഞ്ജയ്‌

▪️ സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധ മാക്കിയ സംസ്ഥാനം:-
✅️ ഗുജറാത്ത്

▪️ ജൂൺ 26-ന് തൃശ്ശൂരിൽ സമാപിച്ച പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഓവറോൾ ട്രോഫി നേടിയ ജില്ല?
✅️ തൃശ്ശൂർ(288 പോയിന്റ് )
➡️ കായിക ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത്:- മലപ്പുറം

▪️സംരക്ഷിതവനങ്ങൾക് ചുറ്റും 1 കിലോമീറ്റർ പരിസ്ഥിതി ലോലമേഖല ആക്കിയാൽ ജനവാസ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തുന്നതിന് പഠനം നടത്താൻ തിരഞ്ഞെടുത്ത കേരളത്തിലെ വന്യ ജീവി സങ്കേതങ്ങൾ ഏതൊക്കെ?
✅️ നെയ്യാർ,പീച്ചി

▪️ രാജസ്ഥാനിൽ പുതുതായി നിലവിൽ വരുന്ന തണ്ണീർതടം:-
✅️മനേർ, ഉദയ്പൂർ ജില്ല

▪️ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് തൽസമയം മറുപടി നൽകുന്ന പരിപാടി:-
✅️ ജനസമക്ഷം സിൽവർ ലൈൻ

▪️Central Board of Direct Taxes (CBDT)ന്റെ ചെയർമാനായി നിയമിതനായത്:-
✅️  നിതിൻ ഗുപ്ത

▪️ ഈയിടെ കണ്ണൂരിലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പ്രത്യേക ഇനത്തിൽപ്പെട്ട തുമ്പിയായ Spiny Horntail ന്റെ ശാസ്ത്രീയ നാമം:-
✅️Burmagomphus Chaukulensis

▪️ ഉത്തരാഖണ്ഡിൽ കണ്ടെത്തിയ മാംസഭോജിയായ അപൂർവ്വ സസ്യം:-
✅️Utricularia Furcellata

▪️ 2022 ജൂണിൽ ഇന്ത്യയിലേക്ക് കൂടുതൽ നേരിട്ടുള്ള വിമാന സർവീസ് ഏർപ്പെടുത്താൻ തീരുമാനിച്ച വിയറ്റ്നാമിലെ എയർലൈൻസ്:-
✅️വിയറ്റ്ജെറ്റ്

▪️ വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ ഇന്ത്യൻ ക്യാപ്റ്റൻ:-
✅️ ഹർമൻപ്രീത് കൗർ

▪️ ഏതു കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന Approach Lighting Systm റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം:-
✅️ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

▪️ ജൂൺ 26ന് അൽമാട്ടിയിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റ്ൽ ടൂർ ഇവന്റ് ആയ ക്വാസനോവ് ഇന്റർനാഷണൽ അത്ലറ്റിക്സ് മീറ്റിൽ 22.89 സെക്കൻഡിൽ വനിതകളുടെ 200 മീറ്റർ സ്വർണം നേടിയത്:-
✅️ ധനലക്ഷ്മി ശേഖർ
➡️ ഇതോടെ വനിതകളുടെ 200 മീറ്റർ വിഭാഗത്തിൽ സരസ്വതി സാഹ, ഹിമ ദാസ് എന്നിവർക്ക് ശേഷം ഏറ്റവും വേഗതയുള്ള മൂന്നാമത് ഇന്ത്യൻ വനിതയായി മാറി
➡️ വനിതകളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ സ്വർണം നേടിയത്:-നവ്ജീത് ദില്ലോൻ

▪️ Centre for Excellence പദവി ലഭിച്ച ഇന്ത്യയിലെ സ്ഥാപനം:-
✅️All India Institute for Spech and Hearing, മൈസൂർ
Quick Search :