Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 30 2022 | Current Affairs ജൂൺ 30 2022

▪️ റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ പുതിയ ചെയർപേഴ്സൺ:-
✅️ ഇഷ അംബാനി

▪️ നാസയുടെ ആർടെമിസ് ചാന്ദ്ര ദൗത്യത്തിന് വേണ്ടി ഒരു നിശ്ചിത ഭ്രമണപഥത്തെക്കുറിച്ച് പഠിക്കാനായി ന്യൂസിലൻഡിൽ നിന്നും വിക്ഷേപിച്ച ഒരു ചെറിയ ബഹിരാകാശ പേടകം:-
✅️CAPSTONE 

▪️ ജൂൺ 30
 ✅️അന്താരാഷ്ട്ര ആസ്ട്രോയ്ഡ് ദിനം:-
➡️2022 പ്രമേയം :-, Small is Beautiful 

▪️ ജൂൺ 29 ന് രാജിവച്ച ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ എത്രാമത് മുഖ്യമന്ത്രിയാണ്?
✅️19
➡️ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്:-ഏക്നാഥ് ഷിൻഡേ

▪️ സിംഗപ്പൂരിന്റെ DS-EO, NeuSAR, സ്കൂബ്1 എന്നീ ഉപഗ്രഹങ്ങളുമായി ജൂൺ 30ന് വിക്ഷേപിക്കുന്ന ഐഎസ്ആർഒ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുടെ രണ്ടാമത് ദൗത്യം:-
✅️PSLVC-53

▪️മഹാരാഷ്ട്രയിൽ പേര് മാറ്റുന്ന നഗരങ്ങൾ:-
✅️സാംബാജി നഗർ ( പഴയ പേര്:- ഔറംഗാബാദ്)
✅️ ധരാശിവ( ഒസ്മാനാബാദ്)

▪️ Mercer's 2022 cost of living സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും ജീവിത ചിലവേറിയ നഗരം:-
✅️ മുംബൈ( ആഗോളതലത്തിൽ 127 ത് റാങ്ക് )
➡️ ആഗോളതലത്തിൽ ഒന്നാമത് എത്തിയത്:- ഹോങ്കോങ്ങ്

▪️ 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കുറയ്ക്കുക എന്ന ലക്ഷത്തോടെയുള്ള യൂറോപ്യൻ യൂണിയൻ പദ്ധതി:-
✅️ഫിറ്റ്‌ ഫോർ 55

▪️ ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഫോർ ദി ഡെഫിന്റെ ആഭിമുഖ്യത്തിൽ 2023 ജനുവരി 10 മുതൽ 20 വരെ നടത്തുന്ന ഒന്നാം ലോക ബധിര ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വേദി:-
✅️ തിരുവനന്തപുരം

▪️ സംസ്ഥാനത്തെ പുതിയ ടൂറിസം ഡയറക്ടർ:-
✅️പി. ബി നൂഹ് IAS

▪️ ബാങ്ക് ഓഫ് ബറോഡ കേരള മേധാവിയായി നിയമിതനായത്:-
✅️ ശ്രീജിത്ത് കൊട്ടാരത്തിൽ

▪️ ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ ഇന്നവേഷൻ സെന്ററിന്റെ പേര്:-
✅️T-Hub 2.0(Technology Hub)

▪️ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിലിരുന്ന ബാറ്റർ എന്ന ബഹുമതി നേടിയത്:-
✅️ ബാബർ അസം( പാകിസ്ഥാൻ)
➡️ ഇന്ത്യയുടെ വിരാട് കോലി രണ്ടാം സ്ഥാനത്താണ്

▪️സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധന വിലക്ക് ഏർപ്പെടുത്തിയ രാജ്യം :-
✅️ ശ്രീലങ്ക

▪️ ജൂൺ 29ന് ഒഡീഷയിലെ ചാന്ദി പൂരിലെ
  ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും DRDO വിജയകരമായി വിക്ഷേപിച്ച, തദ്ദേശീയമായി വികസിപ്പിച്ച High Speed Expandable Aerial Target(HEAT):-
✅️ABHYAS

▪️ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജീവിതം പ്രമേയമാക്കി 2023 പുറത്തിറങ്ങുന്ന സിനിമ:-
✅️അടൽ 

▪️ 2022 ലെ ഓസ്കാർ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ:-
✅️ സൂര്യ, കാജോൾ
Quick Search :