Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 26 2022 | Current Affairs ജൂൺ 26 2022▪️ദേശീയ MSME ( മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) അവാർഡ്-2022 ൽ മികച്ച വികസനത്തിന് ഒന്നാം സമ്മാനം നേടിയ സംസ്ഥാനം:-
✅️ ഒഡീഷ

▪️2021-22 രഞ്ജി ട്രോഫി കിരീടം നേടിയത്:-
✅️ മധ്യപ്രദേശ്

▪️ അമ്പെയ്ത്ത് ലോകകപ്പിൽ സ്റ്റേജ് ത്രീയിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ
 സ്വർണ്ണം നേടിയ ഇന്ത്യൻ സഖ്യം:-
✅️ അഭിഷേക് വർമ്മ- ജ്യോതി സുരേഖ

▪️ സോഷ്യലിസ്റ്റ് കേന്ദ്രയുടെ മദർതെരേസ ശ്രേഷ്ഠ പുരസ്കാരം ലഭിക്കുന്നത്?
✅️ അശ്വതി തിരുനാൾ ലക്ഷ്മിഭായി

▪️ ഡൽഹി ആസ്ഥാനമായ ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ പ്രസിഡണ്ടായി നിയമിതനായ മുൻ വിദേശകാര്യ സെക്രട്ടറി:-
✅️ ശ്യാം ശരൺ

▪️ ജൂൺ 27 മുതൽ ജൂലൈ ഒന്നു വരെ നടക്കുന്ന 2022 യുഎൻ ഓഷ്യൻ കോൺഫറൻസിന്റെ വേദി:-
✅️ലിസ്ബൻ, പോർച്ചുഗൽ

▪️ രണ്ടു വർഷത്തെ ഇടവേളക്കുശേഷം ആസാമിലെ ഗുവാഹത്തിയിൽ ഉള്ള കാമാഖ്യ ക്ഷേത്രത്തിൽ ആരംഭിച്ച നാല് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം:-
✅️Ambubachi Mela-2022

▪️ജൂൺ 24ന് ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് നാവികസേന പരീക്ഷിച്ച വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫസ് ടു എയർ മിസൈലിന്റെ(VL-SRSAM) പ്രവർത്തന പരിധി എത്ര?
✅️25-30 കിലോമീറ്റർ

▪️ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായ മുതിർന്ന പത്രപ്രവർത്തകൻ:-
✅️ജോസ് ടി. തോമസ്

▪️International Tennis Hall of Fame, international Tennis Federation എന്നിവർ നൽകുന്ന ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ്- 2021ലെ ജേതാവായ ഇന്ത്യൻ വംശജൻ:-
✅️ വിജയ് അമൃത് രാജ്

▪️ രാജ്യത്തെ 7 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാൻ വിദഗ്ധ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ:-
✅️കോവോവാക്സ്
➡️ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിൻ

▪️ ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 245 മില്യൻ യുഎസ് ഡോളറിന്റെ ലോൺ അനുവദിച്ചത്?
✅️ ലോക ബാങ്ക്

▪️ കർണാടക സർക്കാർ ഈവർഷം ഏർപ്പെടുത്തിയ കെംപഗൗഡ ഇന്റർ നാഷണൽ അവാർഡിന് അർഹരായവർ ആരൊക്കെ?
✅️ കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ
✅️ ഐടി വ്യവസായ പ്രമുഖൻ എൻ ആർ നാരായണ മൂർത്തി
✅️ മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോൺ

▪️DR Music രൂപീകരിച്ച പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡ് ആയ ബ്ലാക്ക് സ്വാനിലെ അഞ്ചാമത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ:-
✅️ ശ്രേയ ലങ്ക( ഒഡീഷ)

▪️ജൂൺ 30ന് ISRO വിക്ഷേപിക്കുന്ന ധ്രുവ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓർബിറ്റൽ ഡിപ്ലോയറിന്റെ പേര്:-
✅️ ക്യൂബ്സാറ്റ്സ് സാറ്റലൈറ്റ് ഓർബിറ്റൽ ഡിപ്ലോയർ
➡️ വിക്ഷേപണ വാഹനം:-PSLV C53

▪️ ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ 27 മത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്:-
✅️ അംജദ് അഹ്തിഷം സൈദ്

▪️ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി വിലക്കിയത് ആരെ?
✅️നരീന്ദർ ബത്ര 

▪️ സമൂഹമാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സ് ഉള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്:-
✅️ കേരള ബ്ലാസ്റ്റേഴ്സ്

▪️ കൊളംബിയയിൽ ഈയടുത്ത് കുഴിച്ച ഏത് ഓയിൽ കിണറിലാണ് ONGC യുടെ (Oil and Natural Gas Corporation ) വിദേശ സംഘടനയായ ONGC വിദേശ് ഓയിൽ കണ്ടെത്തിയത്?
✅️Urraca-IX

▪️ ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് ടാറ്റാ പവർ കമ്മീഷൻ ചെയ്തത്?
✅️ കേരള( കായംകുളത്ത് 350 ഏക്കർ ജലാശയത്തിൽ)

▪️V-CIP യിലൂടെ ഓൺലൈൻ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉള്ള സൗകര്യം പുറത്തിറക്കിയ ബാങ്ക്:-
✅️ കർണാടക ബാങ്ക്
➡️ ആസ്ഥാനം:- മാംഗ്ലൂർ
➡️V-CIP :- വീഡിയോ അടിസ്ഥാനമാക്കി ഉപഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയ
Quick Search :