Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 24 2022 | Current Affairs ജൂൺ 24 2022




▪️ ബഹുവർഷ വൃക്ഷ വിളകൾക്കുള്ള രാജ്യത്തെ രണ്ടാമത്തെ സാമൂഹിക ജലസേചന പദ്ധതിക്ക് തുടക്കമായത് എവിടെ?
✅️മൂങ്കിൽമട, പാലക്കാട്

▪️ഈയിടെ മംഗോളിയയിൽ സമാപിച്ച ബഹുരാഷ്ട്രസമാധാന പരിപാലന അഭ്യാസം:-
✅️Ex Khaan Quest-2022
➡️16  രാജ്യങ്ങൾ പങ്കെടുത്തു

▪️ ഉത്തരാഖണ്ഡിലെ മലനിരകളിൽ മഴയെ ആശ്രയിച്ചുള്ള കൃഷി നടപ്പാക്കുന്നതിനുള്ള ഏത് പദ്ധതിക്കാണ് ലോകബാങ്ക് അംഗീകാരം നൽകിയത്?
✅️Uttarakhand Climate Responsive Rain fed Farming Project 

▪️ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാം എന്ന് തീരുമാനമെടുത്ത ഫുട്ബോൾ അസോസിയേഷൻ:-
✅️ ജർമൻ ഫുട്ബോൾ അസോസിയേഷൻ

▪️14299 ആളുകളുമായി ലോകത്ത് ഏറ്റവും വലിയ ബോക്സിങ് ക്ലാസ് സംഘടിപ്പിച്ചതിന്റെ ലോക റെക്കോർഡ് സ്ഥാപിച്ച രാജ്യം:-
✅️ മെക്സിക്കോ

▪️ പ്രശസ്ത ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്കയും അമേരിക്കൻ ബാസ്ക്കറ്റ് ബോൾ പ്ലേയർ ലെബ്രോൺ ജെയിംസും ചേർന്ന് ആരംഭിച്ച മീഡിയ പ്രൊഡക്ഷൻ കമ്പനി:-
✅️ഹന കുമ 

▪️ പ്രമുഖ ബിസിനസ് ഗവേഷണ സ്ഥാപനമായ എക്കണോമിസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം:-
✅️ വിയന്ന( ഓസ്ട്രിയ)
➡️ പട്ടികയിൽ ഏറ്റവും പിറകിൽ ഉള്ളത്:- ഡമാസ്കസ് (സിറിയ)

▪️ ജൂൺ 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം തികച്ച ഇന്ത്യൻ ക്യാപ്റ്റൻ:-
✅️ രോഹിത് ശർമ
➡️ 2007 ജൂൺ 23ന് അയർലൻഡിന് എതിരായ ഏകദിനത്തിലൂടെയാണ്  ഇരുപതാം വയസ്സിൽ രോഹിത് തുടങ്ങിയത്

▪️ഏത് സ്ഥാപനത്തിലാണ് സെന്റർ ഫോർ ബ്രെയിൻ റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
✅️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(IISc), ബംഗളൂരു

▪️ 2022 ജൂണിലെ ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തിയത്:-
✅️ ബ്രസീൽ
➡️ ഇന്ത്യയുടെ സ്ഥാനം :-104

▪️ ബഹിരാകാശ സഞ്ചാരികൾക്ക് ബഹിരാകാശത്ത് യോഗ ചെയ്യുന്നതിനായി ഒരു ബോഡി സ്യൂട്ട് വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം:-
✅️AIIMS, ഡൽഹി

▪️ 2022 ഏഷ്യൻ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം:-
✅️ റൊണാൾഡോ സിംഗ്

▪️ രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് നൽകിയ പേര്:-
✅️സ്യൂഡോമോഗ്രസ് സുധി
➡️ മലയാളിയായ ചിലന്തി ഗവേഷകൻ ഡോ. സുധികുമാർ എ. വിയോടുള്ള അംഗീകാരമായാണ് ചിലന്തിക്ക് ഈ പേര് നൽകിയത്

▪️ ഈയടുത്ത് ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി:-
✅️Richard Marles

▪️ ലോകമെമ്പാടുമുള്ള താരങ്ങളെ ഉൾപ്പെടുത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് നടത്താനൊരുങ്ങുന്ന 10 ഓവർ ടൂർണമെന്റിന്റെ പേര്:-
✅️6ixty
➡️ ഓഗസ്റ്റ് 24 മുതൽ 28 വരെ സെയ്ന്റ് കീറ്റ്സിലെ വാർണർ പാർക്കിൽ മത്സരങ്ങൾ നടക്കും

▪️ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ(NQAC)  പ്രക്രിയക്കായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം, വയനാട്

▪️ കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതിമുറി നിലവിൽ വരുന്നത് എവിടെ?
✅️ എറണാകുളം ജില്ലാ കോടതി

▪️2021-22 ലെ കേരള പ്ലസ് ടു പരീക്ഷാ ഫലത്തിന്റെ വിജയശതമാനം:-
✅️83.87
➡️ 78 സ്കൂളുകൾ 100% വിജയം നേടി

▪️ ഏത് ആശുപത്രിയാണ് അന്തരിച്ച മുൻ മന്ത്രി കെ.എം മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്?
✅️ഗവ. ജനറൽ ആശുപത്രി, പാല 

▪️ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള അർഹരായ മുതിർന്ന പൗരൻമാർക്ക് സൗജന്യമായി കൃത്രിമ പല്ല് നൽകുന്ന കേരള സർക്കാരിന്റെ പദ്ധതി:-
✅️ മന്ദഹാസം

▪️ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സൈനിക കാര്യവകുപ്പ് ജനറൽ കൗൺസലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ:-
✅️ അഞ്ജലി ചതുർവേദി

▪️2022 ലെ 48 മത് G7 ഉച്ചകോടിയുടെ വേദി:-
✅️ ജർമ്മനി
➡️ പ്രമേയം:- സമത്വ ലോകത്തിലേക്കുള്ള പുരോഗതി

▪️ രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത എത്ര രാഷ്ട്രീയപാർട്ടികളെയാണ് ഈയിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്?
✅️111

▪️ ഒരു രാജ്യം ഒരു റേഷൻ കാർഡ്(ONORC) പദ്ധതി നടപ്പാക്കുന്ന 36-മത് സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം ആകുന്നത്:-
✅️ ആസാം
➡️Adhaar seeding എന്ന പ്രക്രിയയുടെ ഗുണഭോക്താവിന്റെ റേഷൻകാർഡ് ദേശീയ വൽക്കരിക്കുന്ന പദ്ധതിയാണ് ONORC

▪️ ഈയിടെ 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മസ്ജിദ് കണ്ടെത്തിയ നെഗേവ് മരുഭൂമി ഏത് രാജ്യത്താണ്?
✅️ ഇസ്രായേൽ

▪️ മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവ കന്നടയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി :-
✅️ഡോ. സുഷമ ശങ്കർ
➡️കുസിദു ബിദ്ദലോക ( ഇടിഞ്ഞു പൊളിഞ്ഞ ലോകം),  ഇപ്പത്തനേയ  ശതമാനദ  ഇതിഹാസ( ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) എന്നീ പേരുകളിലാണ് വിവർത്തനം ചെയ്തത്

▪️ 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി:-
✅️ ഗോൾ

▪️ ദേശീയ അന്വേഷണ ഏജൻസിയുടെ(NIA) ഡയറക്ടർ ജനറൽ ആയി നിയമിതനായത്:-
✅️ദിൻകർ ഗുപ്ത
Quick Search :