Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 23 2022 | Current Affairs ജൂൺ 23 2022▪️ ജൂൺ23:-
✅️ രാജ്യാന്തര ഒളിമ്പിക് ദിനം
➡️2022 ലെ പ്രമേയം :- ഒരുമിക്കാം ലോകസമാധാനത്തിന്
➡️ 1894 ജൂൺ 23ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രൂപീകരിച്ചത്:-ബാരോൺ പിയറി ഡി ക്യുബെർട്ടിൻ 

▪️ ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം നടന്ന ഇന്ത്യയുടെ അയൽ രാജ്യം:-
✅️ അഫ്ഗാനിസ്ഥാൻ
➡️ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

▪️ ഓഹരി ഉടമകൾക്ക് ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പോർട്ടൽ:-
✅️NIRYAT(National Import-Export Record for Yearly Analysis of Trade)

▪️' She is a changemaker 'പദ്ധതിക്ക് കീഴിൽ ദേശീയ വനിതാ കമ്മീഷൻ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ജൂൺ 22 മുതൽ 24 വരെ സംഘടിപ്പിക്കുന്ന ത്രിദിന വർക്ക് ഷോപ്പ്:-
✅️ gender responsive governance

▪️ 2022 ജൂലൈയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ:-
✅️ മൻപ്രീത് സിംഗ്

▪️ നെറ്റ്വർക്ക് ഇന്റലിജൻസും കണക്റ്റിവിറ്റി സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിക്കുന്ന ഏജൻസിയായ ഉക്ലയുടെ മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം ലോകരാജ്യങ്ങളുടെ മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്ഥാനം:-
✅️115

▪️ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ISRO വിജയകരമായി വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം:-
✅️GSAT-24 

▪️ ഈയിടെ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലേക്ക് ഉൾപ്പെടുത്തിയ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ(ALH):-
✅️ALH MARK III

▪️ മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പദ്ധതി:-
✅️ ഓപ്പറേഷൻ റേസ്

▪️ ചെന്നൈ ആസ്ഥാനമായ ഡോൺ കമ്പനി ഗരുഡ എയറോസ്പേസ് അതിന്റെ ആദ്യ എയറോസ്പേസ് പ്ലാന്റ് ആരംഭിക്കുന്നത് ഏത് രാജ്യത്ത്?
✅️ മലേഷ്യ

▪️ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി:-
✅️ ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ

▪️ ഫെഡറേഷൻ ഓഫ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത :-
✅️ലിസ സ്ഥലേക്കർ

▪️ 58 രാജ്യങ്ങളിൽ ആയി 3417 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ World Health Network (WHN) പകർച്ചവ്യാധി ആയി പ്രഖ്യാപിച്ച രോഗം:-
✅️ മങ്കിപോക്സ്

▪️ സൗരോർജ്ജത്തെ പ്രത്യേകമായി നിർമ്മിച്ച ഹീറ്റിങ് എലമെന്റിലൂടെ താപം ആക്കിമാറ്റുന്ന ഒരു ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റം ഇന്ത്യൻ ഓയിൽ വികസിപ്പിച്ചു. ഇതിന്റെ പേര്:-
✅️സൂര്യ നൂതൻ 

▪️ പൗരാവകാശ സംരക്ഷണ ചുമതലയുള്ള
എ. ഡി. ജി. പി. ആയി നിയമിതനായത്:-
✅️എം. ആർ. അജിത് കുമാർ

▪️ വഡോദരയിൽ നടന്ന ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്- 2022 ൽ 100 വയസ്സിന് മുകളിലുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് ദേശീയ റെക്കോർഡ് കരസ്ഥമാക്കിയത്:-
✅️ രാംബായ്( 105 വയസ്സ്, ഹരിയാന)

▪️ ഈയിടെ ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടിയത് എവിടെ നിന്ന്?
✅️കംബോഡിയ

▪️ പൂർണ്ണമായും ഹൈഡ്രോ -സോളാർ പവറിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം:-
✅️ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി

▪️ ജൂൺ 23ന് പുതിയ മൂന്ന് വിദൂര സംവേദന ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം:-
✅️ ചൈന

▪️ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രോ -വൈസ് ചാൻസലറായി ചുമതലയേറ്റത്:-
✅️ഡോ. കെ. മുത്തുലക്ഷ്മി

▪️ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്?
✅️4
Quick Search :