Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 20 2022 | Current Affairs ജൂൺ 20 2022



▪️ 2021ൽ വിദ്യാഭ്യാസരംഗത്ത് ICT(Information and Communication Technology ) ഉപയോഗിച്ചതിന്റെ പേരിൽ UNESCO യുടെ കിംഗ് ഹമദ് ബിൻ ഈസ അൽ- ഖലീഫ പുരസ്കാരം ലഭിച്ച, NCERT ക്ക് കീഴിലുള്ള സ്ഥാപനം:-
✅️CIET(Central Institute of Educational Technology )

▪️ കൊളംബിയയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
✅️ ഗുസ്താവോ പെട്രോ
➡️ രാജ്യത്ത് വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വനിത:- ഫ്രാൻസിയ മാർകേസ്

▪️ ഈ വർഷത്തെ' വിമൻസ് പ്രൈസ് ഫോർ ഫിക്ഷൻ' നേടിയ'The Book of Form and Emptiness ' എന്ന നോവലിന്റെ രചയിതാവ്:-
✅️റുത് ഒസെകി 

▪️ ദി സ്‌കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം,  ഡൽഹി

▪️ ജൂൺ 20:-
✅️ ലോക അഭയാർത്ഥി ദിനം:-

▪️ ഈയിടെ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ്:-
✅️ആർ. രവീന്ദ്രൻ

▪️ ഏത് തീയതിയിലാണ് ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥിന്റെ ആദ്യബാച്ച് രജിസ്ട്രേഷൻ ആരംഭിക്കുന്നത്?
✅️ ജൂൺ 24

▪️ ഈയിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്ത 'ഇന്ദ്രപ്രസ്ഥത്തിലെ ഇമ്മിണി വല്യ കാഴ്ചകൾ' എന്ന സഞ്ചാരസാഹിത്യ പുസ്തകം രചിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി:-
✅️ആലു കൃഷ്ണ

▪️REN21(Renewable Energy Policy Network for the 21st Century ) പുറത്തിറക്കിയ 'Renewable Energy 2022: Global Status Report' പ്രകാരം 2021ൽ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജം സ്ഥാപിച്ച രാജ്യങ്ങളിൽ എത്രാമത് റാങ്കാണ് ഇന്ത്യക്കുള്ളത്?
✅️3

▪️ഏതൊക്കെ ഹൈക്കോടതികളിലേക്കാണ് ജൂൺ 19ന് നിയമ നീതി മന്ത്രാലയം പുതിയ  6 ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്?
✅️ ഡൽഹി,തെലുങ്കാന,ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുവാഹത്തി

▪️ ഇന്ത്യൻ വനിതാ സൈനികർ ഉൾപ്പെടെ പങ്കെടുക്കുന്ന നാലുദിവസത്തെ'Women Peace and Security 'സെമിനാർ നടക്കുന്നത് ഏത് രാജ്യത്ത്?
✅️  മംഗോളിയ

▪️ തായ്‌ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം:-
✅️അനഹത് സിംഗ്

▪️ ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം:-
✅️ തിരുവനന്തപുരം

▪️രാജ്യത്ത് യോഗാദിനം ആഘോഷിക്കുന്നതിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളിൽ ഒന്നായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രി:-
✅️വി. മുരളീധരൻ

▪️ ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യം:-
✅️ ഇറാഖ് 

▪️' കോൺസ്റ്റിറ്റ്യൂഷണൽ കൺസേൺസ് ' എന്ന പുസ്തകത്തിന്റെ രചയിതാവ്:-
✅️അഡ്വ. കാളീശ്വരം രാജ്
Quick Search :