Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 19 2022 | Current Affairs ജൂൺ 19 2022




▪️ ജൂൺ 23ന് നടക്കുന്ന പതിനാലാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി:-
✅️ ബെയ്ജിങ്
➡️BRICS രാജ്യങ്ങൾ:- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,ദക്ഷിണാഫ്രിക്ക
➡️ പ്രമേയം:-ഉന്നതനിലവാരത്തിലുള്ള ബ്രിക്സ് പങ്കാളിത്തം വളർത്തുക,ആഗോള വികസനത്തിനുള്ള പുതിയ യുഗം പരിപോഷിപ്പിക്കുക

▪️യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഏത് ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിലെയും യുകെയിലേയും ഗവേഷകർ കുട്ടനാട്ടിലെ വേമ്പനാട്ടുകായലിലെ കുളവാഴ കണ്ടെത്തുന്നതിനുള്ള പഠനം നടത്തിയത്?
✅️സെന്റിനെൽ -1

▪️ പെൺകുട്ടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയത്തിൽ അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് ആദ്യമായി 'ബാലിക പഞ്ചായത്ത്' ആരംഭിച്ച സംസ്ഥാനം:-
✅️ ഗുജറാത്ത്

▪️ജൂൺ 17 ന് കടലിൽ ഇറക്കിയ ചൈനയുടെ ഏറ്റവും വലുതും ആധുനികവുമായ വിമാനവാഹിനിക്കപ്പൽ:-
✅️ഫുജിയാൻ

▪️ ജൂൺ 18:-
✅️ അയ്യങ്കാളിയുടെ 81 മത് ചരമദിനം
✅️ അന്താരാഷ്ട്ര വിനോദയാത്ര ദിനം
✅️ ഓട്ടിസം സ്വാഭിമാന ദിനം
➡️2022 ലെ പ്രമേയം :- തൊഴിൽ സ്ഥലത്തെ ഉൾപ്പെടുത്തൽ:- മഹാമാരിക്കു ശേഷമുള്ള ഒരു ലോകത്തെ വെല്ലുവിളികളും അവസരങ്ങളും

▪️ ഒരു പാർക്കിനെയോ വാനനിരീക്ഷണശാലയെയോ ചുറ്റി കൊണ്ട് കൃത്രിമ പ്രകാശ മലിനീകരണത്തെ നിയന്ത്രിക്കുന്ന പ്രദേശമായ ഡാർക്ക് സ്കൈ റിസർവ് ഇന്ത്യയിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെ?
✅️ചാങ്താങ് വന്യജീവി സങ്കേതം, ഹാൻലെ, ലഡാക്ക്

▪️സംയോജിത ജലസ്രോതസ്സുകളുടെ നടത്തിപ്പ്, കാര്യക്ഷമത പരിപോഷണം എന്നീ മേഖലകളിൽ ഇസ്രയേലുമായി ഒരു സംയുക്ത സത്യവാങ്മൂലത്തിൽ ഒപ്പുവെച്ച ഇന്ത്യൻ സംസ്ഥാനം:-
✅️ ഹരിയാന

▪️ കേരളത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിലവിൽ വരുന്നത് എവിടെ?
✅️ ഷൊർണൂർ (പാലക്കാട്)
➡️ 128 വർഷം മുൻപ് കേരള യാത്രയ്ക്കായി മൈസൂരിൽ നിന്ന് തീവണ്ടിയിൽ പുറപ്പെട്ട വിവേകാനന്ദൻ ആദ്യമായി ഇറങ്ങിയ സ്ഥലമാണ് ഷോർണൂർ

▪️ 2021ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയത്:-
✅️ കൊരട്ടി പോലീസ് സ്റ്റേഷൻ, തൃശ്ശൂർ
➡️ രണ്ടാം സ്ഥാനം:- പട്ടാമ്പി പോലീസ് സ്റ്റേഷൻ

▪️ സോമാലിയയുടെ പ്രധാനമന്ത്രി ആയി നിയമിതനായത്:-
✅️ഹംസ അബ്ദി ബാരെ

▪️ ചെസ്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലാദ്യമായി ചെസ്സ് ഒളിമ്പ്യാഡ് ടോർച്ച് റിലെ നടത്തുന്ന രാജ്യം :-
✅️ ഇന്ത്യ
➡️ ഉദ്ഘാടനം ചെയ്യുന്നത് :-പ്രധാനമന്ത്രി നരേന്ദ്രമോദി

▪️ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ കളിക്കാരെ കുറിച്ച് ഫുട്ബോൾ സംഘടനയായ ഫിഫ തയ്യാറാക്കുന്ന പ്രത്യേക പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച ഫുട്ബോൾ താരം:-
✅️ സുനിൽ ഛേത്രി

▪️ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്:-
✅️ ഇംഗ്ലണ്ട്
➡️ നെതർലൻഡ്സിനു എതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ 498 റൺസ് നേടി

▪️ ഝാൻസിയിലെ ICAR-CAFRI ( സെൻട്രൽ അഗ്രോ ഫോറസ്റ്ററി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ആസ്ഥാനമായുള്ള ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രൊഫോറസ്ട്രി നൽകുന്ന 2021 ലെ അഗ്രോഫോറെസ്ട്രി റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ മികവിനുള്ള ഡോ. കെ. ജി തേജ്വാനി അവാർഡ് ലഭിച്ചതാർക്ക്?
✅️ ശ്യാം വിശ്വനാഥ്

▪️ പാരീസിൽ നടന്ന 2022 സ്കൈട്രാക്സ് ലോക എയർപോർട്ട് അവാർഡ്സിൽ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന ബഹുമതി കരസ്ഥമാക്കിയത്:-
✅️കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു

▪️ 2026ലെ ഫുട്ബോൾ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?
✅️ യു എസ്, മെക്സിക്കോ, കാനഡ
Quick Search :