Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 17 2022 | Current Affairs ജൂൺ 17 2022


▪️ജൂൺ 17:-
✅️ റാണി ലക്ഷ്മി ഭായ് രക്തസാക്ഷിത്വദിനം
➡️ 1858 ജൂൺ 17നാണ് ബ്രിട്ടീഷുകാർ നടത്തിയ യുദ്ധത്തിൽ ശക്തമായി പോരാടി കൊണ്ട് റാണി ലക്ഷ്മിഭായി വീരമൃത്യു വരിച്ചത്
✅️ മരുഭൂവൽക്കരണ -വരൾച്ചാ പ്രതിരോധ ദിനം
➡️ 2022ലെ പ്രമേയം:- വരൾച്ചയിൽ നിന്നും ഒന്നിച്ചുയരാം
✅️ കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം

▪️ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഫുട്ബോൾ താരം:-
✅️ സുനിൽ ഛേത്രി

▪️ ഐസിസിയുടെ( രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) എലീറ്റ് പാനൽ അമ്പയർമാരുടെ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യക്കാരൻ?
✅️ നിതിൻ മേനോൻ

▪️ ജൂൺ 16ന് ഹിമാചൽപ്രദേശിലെ ഷിംലയിൽ ആരംഭിച്ച, സാഹിത്യ അക്കാദമിയും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സാഹിത്യോത്സവം:-
✅️ ഉന്മേഷ്

▪️ ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ ആരംഭിച സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ സ്ക്വാഷ് കോർട്സ് ഉൽഘാടനം ചെയ്തത് ആര്?
✅️ വിദേശകാര്യമന്ത്രി എസ് ജയശങ്കർ

▪️ കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയി നിയമിതനായത്:-
✅️ ഗംഗ സിംഗ്

▪️ അമേരിക്കയിൽ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി ആയി നിയമിതയായ ഇന്ത്യൻ വംശജ:-
✅️ രാധ അയ്യങ്കാർ

▪️ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ:-
✅️ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

▪️ അഭയ കേസുമായി ബന്ധപ്പെട്ട് 30 വർഷത്തോളമായി തുടരുന്ന നിയമപോരാട്ടം സംബന്ധിച്ച് പുറത്തിറക്കിയ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥ:-
✅️ ദൈവത്തിന്റെ സ്വന്തം വക്കീൽ

▪️ ദേശീയരാഷ്ട്രീയത്തിൽ സജീവമാവുക എന്ന ലക്ഷ്യത്തോടെ പേര് മാറ്റുന്ന തെലുങ്കാന രാഷ്ട്ര സമിതിയുടെ പുതിയ പേര് എന്ത്?
✅️ ഭാരതീയ രാഷ്ട്ര സമിതി

▪️സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ആളുകളെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആഗസ്റ്റ് 15ന് ആരംഭിക്കുന്ന ക്യാമ്പയിൻ:-
✅️ഹർ ഘർ ജന്ദ 

▪️ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്:-
✅️എം. ബിനോയ് കുമാർ

▪️ കേരളത്തിലെ ഏത് ജില്ലയിലാണ് ആദ്യ 'ഹെൽത്ത് എടിഎം' നിലവിൽ വന്നത്:-
✅️ എറണാകുളം

▪️ അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയ പദ്ധതി:-
✅️എന്നും എഴുതും 

▪️ ജീവനക്കാർക്ക് മികച്ച ശാരീരിക ക്ഷമത ഉറപ്പാക്കി സർവകലാശാലയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ച പദ്ധതി:-
✅️ പുനർനവ

▪️ ജെയിംസ് ബിയേർഡ് ഫൗണ്ടേഷന്റെ അമേരിക്കയിലെ ഏറ്റവും നല്ല ഭക്ഷണശാല ക്കുള്ള പുരസ്കാരം ലഭിച്ച ഇന്ത്യൻ റസ്റ്റോറന്റ്:-
✅️ ചായ് പാനി

▪️ ജൂലൈയിൽ ബർമിങ്ഹാമിൽ നടക്കുന്ന ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തെ നയിക്കുന്നത് ആര്?
✅️ നീരജ് ചോപ്ര

▪️ ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസിന് കരാർ ലഭിച്ചത് ആർക്ക്?
✅️ സൗത്ത് സ്റ്റാർ റെയിൽ

▪️ മഹാരാഷ്ട്രയിലെ എച്. എസ്. എൻ
സി.  സർവകലാശാല നൽകിയ Honrary Doctor of Literature ന് അർഹനായ പ്രമുഖ വ്യവസായി:-
✅️രത്തൻ ടാറ്റ

▪️ പരിസ്ഥിതി, വികസനം എന്നിവയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തുന്ന Industrial Decarbonization Summit-2022 ന്റെ വേദി:-
✅️ ന്യൂഡൽഹി

▪️ മുംബൈയിൽ നടന്ന മിസ്സിസ് ഇന്ത്യ വേൾഡ് 2022 -23 ൽ മിസ്സിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ സർഗ്ഗം കൗശൽ

▪️ അമൃതാനന്ദമയി മഠം 133 ഏക്കറിൽ 14 നിലകളോട് കൂടിയുള്ള  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി തുറക്കുന്നത് എവിടെ?
✅️ ഫരീദാബാദ്, ഹരിയാന

▪️ യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ നാലുവർഷം സൈന്യത്തിൽ സേവനം ചെയ്യാൻ അവസരം നൽകുന്ന 'അഗ്നിപഥ്' പദ്ധതിയുടെ പ്രായപരിധി 21ൽ നിന്നും എത്രയായായിട്ടാണ് ഉയർത്തിയത്?
✅️ 23

▪️ 2022 ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ വേദി:-
✅️ ഇന്ത്യ
Quick Search :