Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 16 2022 | Current Affairs ജൂൺ 16 2022


▪️ യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ നാല് വർഷത്തേക്ക് സേനയിൽ ചേരാൻ അവസരമൊരുക്കുന്ന ഏത് പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്?
✅️ അഗ്നിപഥ്
➡️17.5-21 ആണ് പ്രായപരിധി
➡️ സേവനത്തിന്റെ ഭാഗം ആകുന്നവർ 'അഗ്നിവീർ 'എന്നറിയപ്പെടും

▪️ ഗുജറാത്തിലെ അഹമ്മദാബാദിൽ നിലവിൽ വരുന്ന ഏത് വിമാനത്താവളത്തിനാണ് യൂണിയൻ ക്യാബിനറ്റ് അംഗീകാരം നൽകിയത്?
✅️ധോളെര ഗ്രീൻഫീൽഡ് എയർപോർട്ട്

▪️ പ്രമുഖ ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡ് ഏത്?
✅️ താജ്
➡️ ടാറ്റാ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ ഐക്കണിക് ബ്രാൻഡാണ് താജ്

▪️ ബാലവേലയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം:-
✅️ കേരളം

▪️ ജൂൺ 15:-
✅️ ആഗോള കാറ്റ് ദിനം

▪️ മലേറിയ പൂർണമായും തുടച്ചുനീക്കി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഗൾഫ് രാജ്യം:-
✅️ യു.എ.ഇ

▪️ മുംബൈയിലെ രാജ്ഭവനിൽ 2016 ൽ കണ്ടെത്തിയ ബ്രിട്ടീഷ് കാലഘട്ടത്തിലെ നിലവറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ വിപ്ലവകാരികളുടെ മ്യൂസിയം:-
✅️ക്രാന്തി ഗാഥ 

▪️മഹാമാരി സമയത്ത് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ അരി വാങ്ങിയ രാജ്യം:-
✅️ ചൈന

▪️ വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നത് അന്വേഷിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ അധ്യക്ഷൻ:-
✅️ ജസ്റ്റിസ് വി. കെ മോഹനൻ

▪️ ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ സർവീസ് തുടങ്ങിയത് ഏത് റൂട്ടിൽ?
✅️ കോയമ്പത്തൂർ -ഷിർദി (1458 km)

▪️ജൂൺ 14 ന് പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട്(GSER) പ്രകാരം Affordable Talent ൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം:-
✅️ കേരളം
➡️ ലോകത്ത് നാലാം സ്ഥാനം

▪️ ഈജിപ്ത് ആതിഥേയത്വം വഹിക്കുന്ന യുവ പാർലമെന്റ് അംഗങ്ങളുടെ എട്ടാമത് ആഗോള സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
✅️S. Phangon Konyak( രാജ്യസഭയിലേക്ക് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിത)

▪️ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വീണ്ടും നിയമിതനായത്:-
✅️ വി. രാമകൃഷ്ണൻ

▪️ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര ജല പുരസ്കാരം ലഭിക്കുന്ന മലയാളിയായ മദ്രാസ് ഐഐടിയിലെ അധ്യാപകൻ:-
✅️ തളപ്പിൽ പ്രദീപ്
 ➡️കുടിവെള്ളത്തിൽ നിന്ന് വേഗത്തിലും കുറഞ്ഞ ചെലവിലും വിഷാംശം വേർതിരിക്കാൻ സഹായിക്കുന്ന' വാട്ടർ പോസിറ്റീവ് 'നാനോ പദാർത്ഥങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം
➡️266000 ഡോളർ (ഏകദേശം രണ്ടുകോടി രൂപ) ആണ് സമ്മാനത്തുക

▪️ സംസ്ഥാന സർക്കാറുകളും കേന്ദ്രവും തമ്മിലുള്ള പങ്കാളിത്തം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 16,17 തീയതികളിൽ ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടത്തുന്ന ചീഫ് സെക്രട്ടറി മാരുടെ പ്രഥമ ദേശീയ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്?
✅️ പ്രധാനമന്ത്രി നരേന്ദ്രമോദി

▪️ ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞുകൊണ്ട് വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ ജാവലിൻ ത്രോ താരം:-
✅️ നീരജ് ചോപ്ര
➡️ സ്വർണം നേടിയത്:-ഒലിവർ ഹെലൻഡർ 

▪️ എൽഐസി പുറത്തിറക്കിയ, പരിരക്ഷയും വരുമാനവും ഒരേസമയം ലഭിക്കുന്ന പുതിയ നോൺലിങ്ക്ഡ് സേവിങ്സ് ലൈഫ് ഇൻഷുറൻസ് പ്ലാൻ:-
✅️ധൻ സഞ്ജയ്
 
 
 
Quick Search :