Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 15 2022 | Current Affairs ജൂൺ 15 2022


▪️ 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത്:-
✅️ മഞ്ജു വാര്യർ

▪️ കാർഷിക പദ്ധതികൾക്ക് ആധാർ അടിസ്ഥാനമാക്കിയ ഏകജാലക രജിസ്ട്രേഷനു വേണ്ടി കർണാടക സർക്കാർ പുറത്തിറക്കിയ സോഫ്റ്റ്‌വെയർ:-
✅️FRUITS (Farmer Registration and Unified Beneficiary Information System )

▪️ഏത് പദ്ധതി പ്രകാരമാണ് ഇന്ത്യൻ വ്യോമസേന 114 യുദ്ധവിമാനങ്ങൾ ആർജ്ജിക്കാൻ പോകുന്നത്?
✅️ ബൈ ഗ്ലോബൽ ആൻഡ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി
➡️96 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും
➡️ ബാക്കി 18 എണ്ണം തിരഞ്ഞെടുത്ത വിദേശ വില്പനക്കാരിൽ നിന്നും ഇറക്കുമതി ചെയ്യും

▪️ജൂൺ 13 ന് ഹരിയാനയിൽ അവസാനിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് -2021 ൽ ചാമ്പ്യൻമാരായത് :-
✅️ഹരിയാന (137 മെഡലുകൾ )

▪️ 2029 ഓടെ വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ശുക്ര ദൗത്യം:-
✅️DAVINCI(Deep Atmosphere Venus Investigation of Noble gases Chemistry and Imaging 

▪️ ഏത് സംസ്ഥാനത്താണ് സർക്കാരിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ നിയമിച്ചുകൊണ്ടുള്ള ബിൽ സംസ്ഥാന നിയമസഭ പാസാക്കിയത്?
✅️ പശ്ചിമബംഗാൾ
➡️ പശ്ചിമ ബംഗാൾ ഗവർണർ:-ജഗ്‌ദീപ് ധൻകർ
➡️ മുഖ്യമന്ത്രി :-മമതാ ബാനർജി

▪️ ജൂൺ 14:-
✅️ ലോക രക്തദാന ദിനം
➡️2022 പ്രമേയം :-രക്തദാനം ചെയ്യുന്നത് ഐക്യ ദാർഢ്യമാണ്,പരിശ്രമത്തിൽ പങ്കു ചേരൂ, ജീവൻ രക്ഷിക്കൂ

▪️ മെയ് 2022 ലെ ICC യുടെ 'Players of the month' ആയി തെരഞ്ഞെടുക്കപ്പെട്ടത്:-
✅️ എയ്ഞ്ചലോ മാത്യൂസ്( ശ്രീലങ്ക)
✅️ തൂബാ ഹസ്സൻ( പാകിസ്ഥാൻ)
 

▪️ഡി കമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ INS ഖുക്രിയിൽ ഖുക്രി സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തത് ആര്?
✅️ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
➡️ഖുക്രി കമ്മീഷൻ ചെയ്തത്:-1989 ആഗസ്റ്റ് 23

▪️ ജൂൺ 15ന് ഇന്ത്യ സന്ദർശിക്കുന്ന സ്പാനിഷ് വിദേശകാര്യ മന്ത്രി:-
✅️ ജോസ് മാനുവൽ അൽബാരസ്

▪️ ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്:-
✅️ ഡാനിൽ മെദ്വദേവ് (റഷ്യ)

▪️ഏകദിനത്തിൽ തുടർച്ചയായി ഏഴ് തവണ അൻപതു റൺസ് നേടുന്ന രണ്ടാമത്തെ ബാ‌റ്റ്സ്മാൻ:-
✅️ഇമാം-ഉൽ -ഹഖ്
➡️ജൂൺ 12 ന് മുൾതാനിൽ നടന്ന 3-മത് പാകിസ്ഥാൻ വെസ്റ്റിന്റീസ്‌ ഏകദിനത്തിലാണ് ഈ നേട്ടം നേടിയത്

▪️ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'ജംഗിൾ ബുക്ക്' ടെലി പരമ്പരയ്ക്ക് മലയാളം തിരക്കഥയെഴുതിയ പ്രശസ്ത ബാലസാഹിത്യകാരി ഈയടുത്ത് അന്തരിച്ചു. അവരുടെ പേരെന്ത്?
✅️ വിമലാ മേനോൻ

▪️ എയർടെൽ പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ മെറ്റാ വേഴ്സിലുള്ള മൾട്ടിപ്ലക്സ്:-
✅️Xstream
➡️Partynite Metaverse എന്നാ മെറ്റാ വേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് മൾട്ടിപ്ലക്സ് സർവീസ് ലഭ്യമാകും

▪️ഈയിടെ അന്തരിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരിലൊരാളും ഏഷ്യൻ ഗെയിംസ് ഇരട്ട സ്വർണമെഡൽ ജേതാവുമായ വ്യക്തി :-
✅️ഒളിമ്പ്യൻ ഹരിചന്ദ് 

▪️ ഏതു വിദേശ ടഗ് ബോട്ടിലേക്കാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ബങ്കറിങ്( കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ) നടത്തിയത്?
✅️കികി

▪️ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ് ബോളിൽ പഞ്ചാബിനെ തോൽപ്പിച്ചുകൊണ്ട് സ്വർണം നേടിയത്:-
✅️ കേരളം

▪️ 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ്യ മാസിക:-
✅️ ഭൂമിമലയാളം

▪️ ടെസ്റ്റ് ക്രിക്കറ്റിൽ 10191 റൺസ് എടുത്തു കൊണ്ട് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കറിന്റെ റെക്കോർഡ്(10122) മറികടന്നത്:-
✅️ ജോ റൂട്ട്( ഇംഗ്ലണ്ട് ബാറ്റ്സ്മാൻ)

▪️കേന്ദ്ര സർക്കാരിന്റെ ഭരണ പരിഷ്കാര-പൊതു പരാതി വകുപ്പ് സമർപ്പിച്ച നാഷണൽ ഇ - ഗവേണൻസ് സർവീസ് ഡെലിവറി അസെസ്മെന്റ്-2021 പ്രകാരം ഇന്ത്യയിൽ ഒന്നാം സ്ഥാനത് എത്തിയ സംസ്ഥാനം :-
✅️കേരളം
➡️ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാമത്:- ജമ്മു &കാശ്മീർ

▪️ 27 വർഷത്തെ സേവനം പൂർണമായി അവസാനിപ്പിക്കുന്ന ആദ്യകാല ഇന്റർനെറ്റ് ബ്രൗസർ:-
✅️ എക്സ്പ്ലോറർ
➡️ മാതൃകമ്പനി :-മൈക്രോസോഫ്റ്റ്

▪️ജൂൺ 6 മുതൽ 12 വരെ ആഘോഷിക്കുന്ന ധനമന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് ഐകണിക് വാരത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഗോവയിൽ വച്ച് രാജ്യത്തിന് സമർപ്പിച്ച കസ്റ്റംസ്,ജി. എസ്. ടി എന്നിവയുടെ ദേശീയ മ്യൂസിയം:-
✅️ധാരോഹർ
Quick Search :