▪️ ഇന്ത്യയുടെ ആദ്യത്തെ മെഗാ ട്രാൻസ് ഷിപ് മെന്റ് കണ്ടെയ്നർ ടെർമിനൽ ആയി വികസിക്കുന്ന ആഴക്കടൽ ജല തുറമുഖം ഏതാണ്?
✅️ വിഴിഞ്ഞം തുറമുഖം
▪️ ഏതു പദ്ധതി പ്രകാരമാണ് തിരുവനന്തപുരം ജില്ലയുടെ 72 km തീരം പ്ലാസ്റ്റിക് വിമുക്തം ആകുന്നത്?
✅️ ശുചിത്വസാഗരം സുന്ദരതീരം
▪️ ഉത്തരകൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത:-
✅️ചോ സൺ ഹുയി
▪️ ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ(NCPCR) ബാലവേല നിർമ്മാർജ്ജന വാരമായി ആചരിക്കുന്നത് എന്ന്?
✅️ജൂൺ 12-20
➡️ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ:-പ്രിയങ്ക് കാനൂങ്കോ
▪️ കേരളത്തിന്റെ തനത് വിഭവങ്ങൾക്ക് ലോക വിപണി കണ്ടെത്താൻ വ്യവസായ വികസന വകുപ്പ് ആരംഭിക്കുന്ന പോർട്ടൽ:-
✅️ഇ- കൊമേഴ്സ്
▪️ഏത് സംസ്ഥാനമാണ് 2022 ജൂണിൽ Baikho festival ആഘോഷിക്കുന്നത്?
✅️ അസം
▪️ അസർബൈജാൻ ഗ്രാൻപ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിൽ ജേതാവായത്:-
✅️ മാക്സ് വെസ്തപ്പൻ
▪️ ചെന്നൈയിൽ നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിക്കൊണ്ട് കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയത്:-
✅️ മൻപ്രീത് കൗർ
▪️ ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്താൻ തീരുമാനിച്ച ആദ്യ രാജ്യം:-
✅️ കാനഡ
▪️ ഇന്ത്യയിൽ ഏത് സ്ഥലത്താണ് മാരുതി സുസുക്കി ഏഷ്യയിലെ ഏറ്റവും വലിയ 20MWp സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്?
✅️ മനേശർ, ഹരിയാന
▪️ ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണ്ണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കാനായി സംസ്ഥാനത്ത് നിലവിൽ വരുന്ന പോർട്ടൽ:-
✅️ എന്റെ ഭൂമി
▪️ ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ലോകത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജകുടുംബാംഗം എന്ന പദവി നേടിയത്:-
✅️ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി
➡️ 1953 ൽ കിരീടാവകാശിയായ രാജ്ഞിക്ക് 96 വയസ്സുണ്ട്
▪️ ജൂൺ 13-
✅️ രാജ്യാന്തര ആൽബിനിസം ബോധവൽക്കരണ ദിനം
➡️2022 പ്രമേയം :-United in Making Our Voice Heard
▪️ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്ത, അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസിന്റെ ആത്മകഥ:-
✅️ ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
▪️ ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ഫിഫയുടെ വീഡിയോ ഗെയിം ഫുട്ബോൾ ടൂർണമെന്റ് ആയ ഇ -നേഷൻസ് കപ്പിന്റെ വേദി എവിടെയാണ്?
✅️ കോപ്പൻഹേഗൻ, ഡെന്മാർക്ക്
➡️ ജൂലൈ 27 മുതൽ 30 വരെ ആണ് നടക്കുന്നത്
▪️ ഇന്ത്യയുടെ എഴുപത്തിനാലാമത് ഗ്രാൻഡ് മാസ്റ്റർ ആയത്:-
✅️ രാഹുൽ ശ്രീവത്സവ് (തെലങ്കാന)
➡️ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ:- വിശ്വനാഥൻ ആനന്ദ്(1988)
▪️ ഇന്ത്യയിൽ ഏത് സ്ഥലത്ത് നിന്നാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഫോസിലീകരിക്കപ്പെട്ട അസാധാരണമായ ദിനോസർ മുട്ടകൾ കണ്ടെത്തിയത്?
✅️ധർ ജില്ല, മധ്യപ്രദേശ്
▪️ ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് ഡിസ്പ്ലേ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കുന്ന കമ്പനി:-
✅️ രാജേഷ് എക്സ്പോർട്സ്
▪️ സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകുന്ന പ്രശസ്തരായ അധ്യാപകർക്കുള്ള പ്രഫ. എസ്. ഗുപ്തൻ നായർ അവാർഡ് ലഭിക്കുന്നത്:-
✅️ഡോ.എം. എം. ബഷീർ
▪️ മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്കു നയിക്കാൻ കേരള പോലീസ് ആരംഭിക്കുന്ന പദ്ധതി:-
✅️ കൂട്ട്
➡️ നേരത്തെ നടപ്പാക്കിയ 'കിഡ്സ് ഗ്ലോവ്' പദ്ധതിയുടെ തുടർച്ചയാണ് കൂട്ട്
▪️ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ വിനോദ- തീർത്ഥ യാത്രകൾ ഒരുക്കുന്ന ഇന്ത്യൻ റെയിൽവേ യുടെ 'ഭാരത് ഗൗരവ് ട്രെയിൻ' പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസ് ആരംഭിക്കുന്നത് എവിടെ നിന്ന്?
✅️ കോയമ്പത്തൂർ
▪️ ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ:-
✅️ തവനൂർ സെൻട്രൽ ജയിൽ, മലപ്പുറം
➡️ സംസ്ഥാന രൂപീകരണത്തിനു ശേഷം സർക്കാർ നിർമ്മിക്കുന്ന ആദ്യ സെൻട്രൽ ജയിൽ
▪️ ഈയിടെ ബംഗളൂരുവിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകരിക്കപ്പെട്ട AC റെയിൽവേ ടെർമിനൽ:-
✅️സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ
▪️ മെക്സിക്കോയിൽ നടക്കുന്ന IWF യൂത്ത് വേൾഡ് ചാമ്പ്യൻ ഷിപ്പിൽ ഭാരോദ്വഹനത്തിൽ വനിതകളുടെ 40Kg വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം:-
✅️ ആകാംക്ഷ വ്യവഹാരെ
➡️ പുരുഷന്മാരുടെ 55Kg ഇവന്റിൽ സ്വർണം നേടിയത്:-സാനാപതി ഗുരു നായിഡു
▪️ രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ട്:-
✅️ ഇന്ദ്ര
▪️ ജൂലൈ ഒന്നുമുതൽ ആരംഭിക്കുന്ന, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ഇൻഷുറൻസ് പദ്ധതി:-
✅️ മെഡിസെപ്
▪️ ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈദോയിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലിന് നൽകിയ പേര്:-
✅️പരാലിതെറിസ്‌നോസോറസ് ജപ്പാനിക്കസ്
▪️ ആരുടെ നാനൂറാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്?
✅️ ഗുരു തേജ് ബഹാദൂർ (ഒമ്പതാമത് സിഖ് ഗുരു)