Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 12 2022 | Current Affairs ജൂൺ 12 2022


▪️ പാലക്കാട് തിരുവിഴാംകുന്നിലെ പക്ഷി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഇനം ഇറച്ചി താറാവ്:-
✅️ ചൈത്ര

▪️മനുഷ്യന്റെ സഹായം ഇല്ലാതെ തന്നെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന റോബോട്ട് ഐഐടി മദ്രാസ് വികസിപ്പിച്ചു.
 എന്താണ് റോബോട്ടിന്റെ പേര്?
✅️HomoSEP

▪️ വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ പലതരത്തിലുള്ള പുരസ്കാരങ്ങൾക്ക് നാമനിർദേശങ്ങൾ ക്ഷണിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പോർട്ടൽ:-
✅️രാഷ്ട്രീയ പുരസ്കാർ പോർട്ടൽ

▪️നോർവേ ചെസ്സ് ഗ്രൂപ്പ്‌ എ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ഇന്ത്യൻ താരം :-
✅️ആർ. പ്രഗ്നാനന്ദ

▪️ ഐടി മേഖലയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന എക്സിക്യൂട്ടീവ്:-
✅️തിയറി ഡിലോ പോർട്ട്‌ (വിപ്രോ സിഇഒ )

▪️ജൂൺ 16-17 തീയതികളിൽ നടക്കുന്ന പ്രത്യേക ആസിയാൻ -ഇന്ത്യ വിദേശ മന്ത്രിമാരുടെ സമ്മേളനത്തിന് (SAIFMM) ആതിഥേയത്വം വഹിക്കുന്ന രാജ്യം:-
✅️ ഇന്ത്യ

▪️ RBL  ബാങ്കിന്റെ എംഡിയും സിഇഒയുമായി റിസർവ് ബാങ്ക് നിയമിച്ചതാരെ?
✅️R. Subramaniakumar

▪️ജൂൺ 12:-
✅️ലോക ബാലവേല വിരുദ്ധ ദിനം :-
➡️2022 തീം :-'Universal Social Protection to End Child Labour'

▪️കൂടംകുളം ആണവ നിലയത്തിന് റഷ്യ നൽകിയ 18 മാസം ഉപയോഗിക്കാവുന്ന പുതിയ ഇന്ധനം :-
✅️TVS-2M nuclear fuel

▪️International Institite of Sports Management (IISM) പുറത്തിറക്കിയ,കായിക വിപണത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പുസ്തകം:-
✅️Business of Sports: The Winning Formula for Success 

▪️ ജൂൺ 14ന് ബുദ്ധപൂർണിമ ആഘോഷിക്കുന്ന ഏത് രാജ്യത്തേക്കാണ് ശ്രീബുദ്ധന്റെ തിരുശേഷിപ്പുകളുമായി ഇന്ത്യൻ സംഘം പുറപ്പെടുന്നത്:-
✅️മംഗോളിയ
➡️25 അംഗ പ്രതിനിധി സംഘത്തെ നയിക്കുന്നത് :-കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു
➡️1898 ൽ ബീഹാറിലെ ഒരു പ്രദേശത്തു നിന്നാണ് ബുദ്ധന്റെ തിരു ശേഷിപ്പുകൾ കണ്ടെത്തിയത്

▪️ ഈയിടെ അന്തരിച്ച പ്രമുഖ സ്പോർട്സ് സംഘാടകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്ന വ്യക്തി:-
✅️ പത്രോസ് പി മത്തായി

▪️ പ്രസാർ ഭാരതിയുടെ സിഇഒ ആയി അധികച്ചുമതല നൽകപ്പെട്ട ദൂരദർശന്റെ ഡയറക്ടർ ജനറൽ:-
✅️മായങ്ക് കുമാർ അഗർവാൾ

▪️ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിലേക്ക് 2022-23 കാലയളവിൽ താൽക്കാലിക അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ:-
✅️ ഇക്വഡോർ,ജപ്പാൻ, മാൾട്ട,മൊസാംബിക്, സ്വിറ്റ്സർലൻഡ്
Quick Search :