Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 11 2022 | Current Affairs ജൂൺ 11 2022


▪️2021 ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ വിഖ്യാത കഥക് നർത്തകി:-
✅️കുമുദിനി ലാഖിയ 
➡️ പുരസ്കാരത്തുക:-3 ലക്ഷം രൂപ

▪️ഓഗസ്റ്റ് 26ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എൻ.വി രമണക്കുശേഷം ഇന്ത്യയുടെ 49മത് ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത്:-
✅️യു. യു. ലളിത് 

▪️ ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം:-
✅️ 'തമ്പി' എന്ന കുതിര

▪️ കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന ഫീച്ചർ:-
✅️Amber Alerts

▪️ചെറുകിട ബിസിനസുകളെ പിന്തുണക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വാട്സ്ആപ്പ് ആരംഭിച്ച സംരംഭം:-
✅️SMBSaathi utsav

▪️ വാഹന യാത്രയ്ക്കിടയിൽ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തിക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനം:-
✅️ സുരക്ഷാ മിത്ര

▪️ ചെന്നൈ ഡ്രോൺ കമ്പനിയായ ഗരുഡ എയറോസ്പേസിനായി നിക്ഷേപം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ:-
✅️ മഹേന്ദ്ര സിംഗ് ധോണി

▪️ ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
✅️ ജൂലൈ 18
➡️വോട്ടെണ്ണൽ :-ജൂലൈ 21
➡️ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ആനുപാതിക പ്രാതിനിധ്യ സംവിധാനം പ്രകാരം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നത്
➡️ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത് സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ്

▪️ പെൻഷൻകാരിൽനിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പ് വെച്ച സംസ്ഥാനം:-
✅️ തമിഴ്നാട്

▪️ ഈയിടെ കഞ്ചാവ് നിയമവിധേയമാക്കിയ ഏഷ്യൻ രാജ്യം:-
✅️ തായ്‌ലൻഡ്

▪️IMF ( അന്താരാഷ്ട്ര നാണയനിധി)ന്റെ ഏഷ്യ-പസഫിക് വിഭാഗം ഡയറക്ടർ ആയി നിയമിതനായത്:-
✅️ കൃഷ്ണ ശ്രീനിവാസൻ

▪️ഏത് സംസ്ഥാനത്താണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് Sant Kabir Academy and Research Centre ഉൽഘാടനം ചെയ്തത്?
✅️ ഉത്തർപ്രദേശ്

▪️ ഏത് രാഷ്ട്രത്തിനാണ് ഇന്ത്യ ഈയിടെ 12 അതിവേഗ സുരക്ഷാ ബോട്ടുകൾ കൈമാറിയത്?
✅️ വിയറ്റ്നാം

▪️ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കിയ ജില്ല:-
✅️ തൃശ്ശൂർ

▪️ ലോക ചെസ്സ് ഒളിമ്പ്യാഡിന്റെ ഡെപ്യൂട്ടി ചീഫ് ആർബിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി:-
✅️ ഗോപകുമാർ സുധാകരൻ

▪️▪️ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ രണ്ടുവട്ടം നേടുന്ന ആദ്യ താരം:-
✅️ ബാബർ അസം (പാകിസ്ഥാൻ)

▪️ ഈയിടെ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും മിൽമയുടെ മുൻ ചെയർമാനും ആയിരുന്ന വ്യക്തി:-
✅️ പ്രയാർ ഗോപാലകൃഷ്ണൻ

▪️ ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതയായത്:-
✅️ ഹർമൻപ്രീത് കൗർ
Quick Search :