Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 09 2022 | Current Affairs June 9 2022▪️ വിവാദ പരാമർശം ഉള്ള വീഡിയോ നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെങ്കിൽ യൂട്യൂബ് അധികൃതർക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്:-
✅️ മദ്രാസ് ഹൈക്കോടതി

▪️ ജൂൺ ഏഴിന് നടന്ന Chateauroux പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10m എയർ റൈഫിൾ സ്റ്റാൻഡിങ് SH1 ൽ സ്വർണം നേടിയ ഇന്ത്യൻ താരം:-
✅️അവനി ലെഖാര
➡️ റൈഫിൾ മത്സരങ്ങളിൽ പുറം കാലിൽ ക്ഷതമുള്ള കായികതാരങ്ങൾക്ക് മത്സരിക്കുന്നതിനായുള്ള വിഭാഗമാണ് SH1

▪️ ജർമനിയിലെ ഹാംബർഗിൽ നടന്ന  'IRONMAN ' ട്രയത്ലൺ പൂർത്തിയാക്കിയ ആദ്യത്തെ റെയിൽവേ ഓഫീസർ:-
✅️ ശ്രേയസ് ഹൊസൂർ
➡️3.8 കിലോമീറ്റർ നീന്തൽ,180 കിലോമീറ്റർ സൈക്ലിങ്,42.2  km ഓട്ടം എന്നിവ ഉൾപ്പെടുന്ന മത്സരം ശ്രേയസ് 13 മണിക്കൂറും 26 മിനിറ്റും കൊണ്ട് പൂർത്തിയാക്കി

▪️ ഏത് സംസ്ഥാനത്താണ് ബസ്സുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടു കേൾക്കുക, വീഡിയോ കാണുക,ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്?
✅️ തമിഴ്നാട്

▪️ ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോവാൻ കെറ്ററിംഗ് കാൻസർ സെന്ററിൽ മലാശയ അർബുദ ബാധിതരായ 18 പേരിൽ പരീക്ഷിച്ച് വിജയം കണ്ട പുതിയ മരുന്ന്:-
✅️ഡോസ്റ്റർ ലിമാബ് 

 ▪️കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ പുറത്തിറക്കിയ നാലാമത് സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ(SFSI) വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്:-
✅️ തമിഴ്നാട്
➡️ കേരളത്തിന്റെ റാങ്ക്:-6
➡️ ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം:-  ഗോവ
➡️ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത്:- ജമ്മു &കാശ്മീർ

▪️ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗ് -2022 പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാമത് :-
✅️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(IISc),   ബാഗ്ലൂർ
➡️ ഏഷ്യയിലെ റാങ്ക്:-42

▪️ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോമുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച ഇന്ത്യൻ താരം:-
✅️  മിതാലി രാജ്
➡️ റെക്കോർഡുകൾ:
🟡 ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ വനിതാ താരം
🟡 ഏകദിനത്തിൽ ഏറ്റവും അധികം സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതാ താരം
🟡 ആറു വനിതാ ഏകദിന ലോക കപ്പു കളുടെ ഭാഗമായ ഒരേയൊരു താരം
🟡 വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ കരിയറിന് ഉടമ 


▪️ പി.കേശവദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാര ജേതാക്കൾ:-
✅️പി. കെ രാജശേഖരൻ( ഗ്രന്ഥം:- ദസ്തയേവ്സ്കി ഭൂതാവിഷ്ടന്റെ ഛായാപടം)
✅️പ്രീതു നായർ

▪️ സിക്കിമിന്റെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത്:-
✅️ബ്ലൂ ഡ്യൂക്ക്
➡️ ശാസ്ത്രീയ നാമം:-Bassarona durga
➡️ സിക്കിം മുഖ്യമന്ത്രി:-പ്രേം സിംഗ് തമങ്
Quick Search :