Search Here

ക്വിറ്റ് ഇന്ത്യ സമരം 1942 | Quit India Protest 1942 | Kerala PSC



♦️ക്രിപ്സ് മിഷൻ്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം

ക്വിറ്റ് ഇന്ത്യ സമരം

♦️ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജനപ്രക്ഷോഭം

കിറ്റ് ഇന്ത്യ പ്രസ്ഥാനം

♦️ ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത്

യൂസഫ് മെഹറ്ലി

♦️ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര് ആര്

ആഗസ്റ്റ് ക്രാന്തി (ആഗസ്റ്റ് വിപ്ലവം)

♦️ ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപത്രം

ഹരിജൻ

♦️ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസിൻറെ സമ്മേളനം നടന്നത് അത്

ബോംബെയിൽ

♦️ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ പെട്ടത്

ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്

♦️ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത്

ആഗസ്റ്റ് ക്രാന്തി മൈതാനം

♦️ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്

ജവഹർലാൽ നെഹ്റു

♦️ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി അറസ്റ്റിലായത്

1942 ആഗസ്റ്റ് 9ന്
(PSC ഉത്തര സൂചിക പ്രകാരം 1942 ഓഗസ്റ്റ് 8)

♦️ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ ആഹ്വാനം

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
(Do or die)

♦️ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒളിവിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്

ജയപ്രകാശ് നാരായൺ, 
അച്യുത് പട്വർദ്ധൻ,
രാം മനോഹർ ലോഹ്യ
ബിജു പട്നായിക്.

♦️ ക്വിറ്റിന്ത്യാ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്

ജയപ്രകാശ് നാരായണൻ

♦️ കിറ്റ് ഇന്ത്യ സമര കാലത്ത് ആസാദ് ദസ്ത് (ഫ്രീഡം ബ്രിഗേഡ്) എന്ന സംഘടന രൂപീകരിച്ചത്

ജയപ്രകാശ് നാരായണൻ

♦️ ക്വിറ്റിന്ത്യാ സമരകാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ

ബല്ലിയ, സത്താറ, താംലൂക്ക്.

♦️ സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്

നാന പാട്ടീൽ

♦️ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്

താമ്രലിപ്തജതീയ സർക്കാർ

♦️താമ്രലിപ്തജതീയ സർക്കാരിന് നേതൃത്വം കൊടുത്തത്

സതീഷ് ചന്ദ്ര സാമന്ത

♦️ താംലൂക്ക് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വനിത

മാതംഗിനി ഹസ്റ

♦️ സത്താറയിലെ സമാന്തര സർക്കാരിന് നേതൃത്വം കൊടുത്തത്

നാനാ പാട്ടീൽ, 
വൈ. ബി ചവാൻ

♦️ സത്താറ യിലെ സമാന്തര ഗവൺമെൻറ് ഭരണം അവസാനിച്ച വർഷം 

1946

♦️ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻറെ കാലത്ത് മുസ്ലിംലീഗ് ഉയർത്തിയ മുദ്രാവാക്യം

വിഭജിക്കുക, നാടുവിടുക
(Divide and quit)

♦️ ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോൺഗ്രസ് റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം

മുംബൈ

♦️ ക്വിറ്റ് ഇന്ത്യ സമര കാലത്ത് സീക്രട്ട് കോൺഗ്രസ് റേഡിയോ എന്ന പേരിൽ രഹസ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്

ഉഷാ മേത്ത

♦️ കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്

ഡോക്ടർ കെ ബി മേനോൻ

♦️ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജന മുന്നേറ്റം

ക്വിറ്റ് ഇന്ത്യ സമരം 

♦️ "1857 ന് ശേഷം നടക്കുന്ന ഏറ്റവും ഗുരുതരമായ പ്രക്ഷോഭം" എന്ന് ക്വിറ്റിന്ത്യാ സമരത്തെ വിശേഷിപ്പിച്ചത്

ലിൻലിത്ഗോ പ്രഭു

♦️ ക്വിറ്റ് ഇന്ത്യ സമരകാലത്തെ വൈസ്രോയി

ലിൻലിത്ഗോ പ്രഭു

♦️ കിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട്

മൗലാന അബ്ദുൽകലാം ആസാദ്

♦️ ക്വിറ്റ് ഇന്ത്യ സമരകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി

വിൻസ്റ്റൺ ചർച്ചിൽ

♦️ കിറ്റ് ഇന്ത്യ സമര കാലത്തെ ഇന്ത്യാ  സെക്രട്ടറി

ലിയോ അമെറി പ്രഭു

♦️ കിറ്റ് ഇന്ത്യ സമര നായകൻ

ജയപ്രകാശ് നാരായൺ

♦️ ക്വിറ്റ് ഇന്ത്യ സമര നായിക

അരുണ അസഫലി

♦️ ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്

1942 ഓഗസ്റ്റ് 8

♦️ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ച ദിവസം

1942 ആഗസ്റ്റ് 9

♦️ ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് 

ആഗസ്റ്റ് 9

♦️ ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത്

പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ 

♦️ ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജിക്കൊപ്പം തടവിലാക്കപ്പെട്ടവർ

കസ്തൂർബാ ഗാന്ധി,
സരോജിനി നായിഡു,
മഹാദേവ് ദേശായി.

♦️ ആഗാഖാൻ കൊട്ടാരത്തിൽ വച്ച് നിര്യാതനായ ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി

മഹാദേവ് ദേശായി

♦️ തടവിൽ ഇരിക്കേ കസ്തൂർബാഗാന്ധി അന്തരിച്ചത് എവിടെയാണ്

ആഗാഖാൻ കൊട്ടാരം

♦️ കിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റുചെയ്ത് പാർപ്പിച്ചത്

അഹമ്മദ് നഗർ കോട്ട (ബോംബെ)

♦️ അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞകാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി

ഇന്ത്യയെ കണ്ടെത്തൽ
(Discovery of India)

♦️ നെഹ്റുവിൻ്റെ ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി സമർപ്പിച്ചിരിക്കുന്നത്

സഹപ്രവർത്തകർക്കും ജയിലിലെ സഹതടവുകാർക്കും 


Quick Search :