Search Here

വില്യം ബെന്റിക് പ്രഭു (1828-1835)


🔘ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ.

🔘പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ
 
🔘ഇംഗ്ലീഷിന് മുൻപ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ : പേർഷ്യൻ

🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.

🔘ബംഗാൾ ഗവർണർ ജനറൽ എന്ന പദവി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആയി ഉയർത്തിയ ആക്ട് : 1833 ലെ ചാർട്ടർ ആക്റ്റ്

🔘ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട ഗവർണർ ജനറൽ

🔘ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ.

🔘ഇന്ത്യയിൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെട്ട ഗവർണർ ജനറൽ.

🔘ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി : മെക്കാളെ പ്രഭു

🔘ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ.

🔘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ നാഴികക്കല്ല് എന്നറിയപ്പെടുന്നത് : മെക്കാളെ മിനിറ്റ്സ്

🔘ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത് : മെക്കാളെ പ്രഭു

🔘1829 ഇൽ സതി നിരോധിച്ചത് : വില്യം ബെന്റിക്ക്

🔘ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി 

🔘തഗ്ഗുകൾ എന്ന കൊള്ള സംഘങ്ങളെ അമർച്ച ചെയ്ത ഭരണാധികാരി.

🔘ഇന്ത്യയിൽ ആദ്യമായി ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചതും ഇദ്ദേഹമാണ്.

📚ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ 
കോളേജ് സ്ഥാപിച്ചതെവിടെ ?
കൊൽക്കത്ത (1835)


Quick Search :