Search Here

ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചില രോഗങ്ങളും രോഗകാരികളും | Bacteria Diseases



1. കോളറ -         : വിബ്രിയോ കോളറെ
                               ( Vibrio cholerae ) 
ജലത്തിലൂടെയും ഭക്ഷത്തിലൂടെയുമാണ് അസുഖം പകരുന്നത്.  കോളറ പടരുന്നതിൽ ഈച്ചയും പങ്ക് വഹിക്കുന്നുണ്ട്


 2.ക്ഷയം                 : മൈക്രോബാക്ടീരിയം
                               ട്യൂബർക്കുലോസിസ്             
                              ( Mycobacterium tuberculosis)
വായുവിലൂടെയാണ് ക്ഷയം പകരുന്നത്. ക്ഷയാരോഗത്തിനുള്ള Vaccine ആണ് BCG


3.കുഷ്ഠം               : മൈക്രോബാക്ടീരിയം ലെപ്രെ
                              (Mycobacterium leprae)
വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത്


4.ടെറ്റനസ്             : ക്ലോസ്ട്രിഡിയം ടെറ്റനി
                              (Clostridium tetani) 
ആഴം കൂടിയ മുറിവുകളിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് കയറുന്നത്. TT(Tetanus toxoid) ആണ് പ്രതിരോധ വാക്‌സിൻ


5.ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം 
                            ഡിഫ്ത്തീരിയെ
                         (Corynebacterium diphtheriae ) 
വായുവിലൂടെയാണ് ഇത് പടരുന്നത്. DPT ആണ് പ്രതിരോധ വാക്‌സിൻ


6.ടൈഫോയിഡ്  : സാൽമൊണല്ല ടൈഫി
                            ( Salmonella typhi ) 
ഭക്ഷണതിലൂടെയും വെള്ളത്തിലൂടെയുമാണ് അസുഖം പടരുന്നത്. 


7.വില്ലൻ ചുമ      : ബോർഡറ്റെല്ല പെർട്ടൂസിസ്
                           (Bordetella pertussis)
വായുവിലൂടെയാണ് രോഗം പടരുന്നത്


8.പ്ളേഗ്                 : യെർസീനിയ പെസ്റ്റിസ്
                             (Yersinia pestis)
എലി, എലിച്ചെള്ള് എന്നിവ വഴിയാണ് അസുഖം വ്യാപിക്കുന്നത്.


9.എലിപ്പനി           :ലെപ്റ്റോസ്പൈറ(Leptospira)
പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. 


10.ഗൊണാറിയ      :  നേസ്സെറിയ ഗൊണേറിയെ
                             ( Neisseria gonorrhoeae )
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് അസുഖം പടരുന്നത്

11.സിഫിലിസ്         : ട്രിപ്പൊനിമാ പലീഡിയം       
                              (Treponema pallidum)
ലൈംഗികബന്ധത്തിലൂടെയാണ് അസുഖം പടരുന്നത്

12.ആന്ത്രാക്സ്        : ബാസില്ലസ് അന്ത്രാസിസ് 
                               (Bacillus anthracis )
വായുവിലൂടെ ആന്ത്രാക്സ് പകരാം


13.തൊണ്ടകാറൽ    : സ്ട്രെപ്റ്റോകോക്കസ്
                               (Streptococcus)

14.ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം
Quick Search :