1. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്?
ഉത്തരം : ജസ്റ്റിസ് കെ.ടി. കോശി
2. രഹസ്യന്വേഷണ ഏജൻസിയായ റോ രൂപീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്?
ഉത്തരം : ഇന്ദിരാഗാന്ധി
3. ഇന്ത്യയുടെ ആദ്യത്തെ വിജ്ഞാനാധിഷ്ഠിത നഗരമേത്?
ഉത്തരം : കൊച്ചി
4. ഇതുവരെ എത്രപേർക്കാണ് ഭാരതരത്ന നൽകി ആദരിച്ചത്?
ഉത്തരം : രാജഗോപാലാചാരി മുതൽ ഭീംസെൻ ജോഷി വരെ
5. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന അവാർഡ് നൽകുന്നത് ഏത് നഗരത്തിൽ വച്ചാണ്?
ഉത്തരം : സ്റ്റോക്ക് ഹോം
6. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ഉത്തരം : കേരളം
7. ഏറ്റവും മികച്ച നവാഗത സംവിധായകന് ഭാരത സർക്കാർ നൽകുന്ന അവാർഡിന്റെ പേരെന്ത്?
ഉത്തരം : ഇന്ദിരാഗാന്ധി അവാർഡ്
8. പി.കെ. കാളൻ ഏത് ആദിവാസി കലാരൂപത്തിന്റെ കുലപതിയായിരുന്നു?
ഉത്തരം : ഗദ്ദിക
9. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ആസ്ഥാനം എവിടെയാണ്?
ഉത്തരം : ബാംഗ്ളൂർ
10. 2010-ലെ കോമൺവെൽത്ത് ഗയിംസ് നടന്ന രാഷ്ട്രം?
ഉത്തരം : ഇന്ത്യ
11. ഇന്ത്യയിലെ ഇപ്പോഴത്തെ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ആരാണ്?
ഉത്തരം : ഗുലാം നബി ആസാദ്
12. 2009-ൽ ഐല ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഇന്ത്യൻ സംസ്ഥാനമേത്?
ഉത്തരം : പശ്ചിമബംഗാൾ
13. ഗാനരചനയ്ക്ക് 2008-ലെ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയത് ആരാണ്?
ഉത്തരം : ഗുൽസാർ
14. ഇന്ത്യയുടെ അറ്റോർണി ജനറൽ ഇപ്പോൾ ആരാണ്?
ഉത്തരം : ഗുലാം ഇ. വഹാൻവതി
15.ബാഗ്ലിഘർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്?
ഉത്തരം : ചിനാബ് (ജമ്മു & കാശ്മീർ)
16. പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ കണികാ പരീക്ഷണം നടക്കുന്ന നഗരമേത്?
ഉത്തരം : ജനീവ
17. കേരളത്തിലെ ആദ്യ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഉത്തരം : തേക്കടി
18. അമേരിക്കൻ കോൺഗ്രസിന്റെ ആദ്യ വനിതാ സ്പീക്കർ?
ഉത്തരം : നാൻസി പെലോസി
19. 2010ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന രാജ്യമേത്?
ഉത്തരം : ഇന്ത്യ
20. ഏത് നഗരത്തിലെ തെരുവിന്റെ കഥയാണ് സ്ളം ഡോഗ് മില്ല്യനയർ എന്ന സിനിമയ്ക്ക് ആധാരമായിട്ടുള്ളത്?
ഉത്തരം : മുംബൈ
21. 2009-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ പ്രസിഡന്റ്?
ഉത്തരം : ബറാക്ക് ഒബാമ
22. രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ വ്യക്തികൾ ആരെല്ലാം?
ഉത്തരം : മാഡം ക്യൂറി & ലിനസ് പോളിങ്
23. സാഹിത്യത്തിന് ആദ്യമായി നോബൽ സമ്മാനം നേടിയ വ്യക്തിയാര്?
ഉത്തരം : സള്ളി പ്രൂഥോം (ഫ്രാൻസ്)