Search Here

പൊതുവിജ്ഞാനം - ഭാഗം 3



1. കേരള  ഹൈക്കോടതിയിലെ ആദ്യ ചീഫ്  ജസ്റ്റിസ്?
ഉത്തരം : ജസ്റ്റിസ്  കെ.ടി. കോശി

 2. രഹസ്യന്വേഷണ  ഏജൻസിയായ  റോ  രൂപീകരിച്ച  ഇന്ത്യൻ  പ്രധാനമന്ത്രിയാര്?
ഉത്തരം : ഇന്ദിരാഗാന്ധി 

 3. ഇന്ത്യയുടെ  ആദ്യത്തെ   വിജ്ഞാനാധിഷ്ഠിത നഗരമേത്?
ഉത്തരം : കൊച്ചി

 4. ഇതുവരെ  എത്രപേർക്കാണ്   ഭാരതരത്ന  നൽകി  ആദരിച്ചത്?
ഉത്തരം : രാജഗോപാലാചാരി മുതൽ  ഭീംസെൻ ജോഷി വരെ

 5.  ബദൽ നോബൽ  സമ്മാനം   എന്നറിയപ്പെടുന്ന അവാർഡ്  നൽകുന്നത്   ഏത്  നഗരത്തിൽ  വച്ചാണ്?
ഉത്തരം : സ്റ്റോക്ക്  ഹോം

 6.  നാളികേര  ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള  സംസ്ഥാനം?
ഉത്തരം : കേരളം

 7.  ഏറ്റവും  മികച്ച  നവാഗത സംവിധായകന്   ഭാരത   സർക്കാർ  നൽകുന്ന  അവാർഡിന്റെ  പേരെന്ത്?
ഉത്തരം : ഇന്ദിരാഗാന്ധി  അവാർഡ്

 8. പി.കെ. കാളൻ  ഏത് ആദിവാസി കലാരൂപത്തിന്റെ കുലപതിയായിരുന്നു?
ഉത്തരം : ഗദ്ദിക

 9. ഹിന്ദുസ്ഥാൻ  എയ്‌റോനോട്ടിക്സിന്റെ  ആസ്ഥാനം എവിടെയാണ്?
ഉത്തരം : ബാംഗ്ളൂർ  

 10. 2010-ലെ കോമൺവെൽത്ത്  ഗയിംസ്  നടന്ന രാഷ്ട്രം?
ഉത്തരം : ഇന്ത്യ

 11. ഇന്ത്യയിലെ ഇപ്പോഴത്തെ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ആരാണ്?
ഉത്തരം : ഗുലാം നബി ആസാദ്  

12. 2009-ൽ ഐല ചുഴലിക്കാറ്റ്  നാശനഷ്ടം വിതച്ച ഇന്ത്യൻ സംസ്ഥാനമേത്?
ഉത്തരം : പശ്ചിമബംഗാൾ

13. ഗാനരചനയ്ക്ക്   2008-ലെ ഓസ്കാർ അവാർഡ്  കരസ്ഥമാക്കിയത് ആരാണ്?
ഉത്തരം : ഗുൽസാർ

14. ഇന്ത്യയുടെ അറ്റോർണി ജനറൽ  ഇപ്പോൾ ആരാണ്?
ഉത്തരം : ഗുലാം ഇ. വഹാൻവതി

15.ബാഗ്ലിഘർ ജലവൈദ്യുത  പദ്ധതി   ഏത്  നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്?
ഉത്തരം : ചിനാബ്  (ജമ്മു & കാശ്മീർ)  

 16. പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ  കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ  കണികാ  പരീക്ഷണം  നടക്കുന്ന  നഗരമേത്?
ഉത്തരം : ജനീവ

 17.  കേരളത്തിലെ ആദ്യ മെഴുക്  മ്യൂസിയം സ്ഥിതിചെയ്യുന്നത്   എവിടെയാണ്?
ഉത്തരം : തേക്കടി

18. അമേരിക്കൻ  കോൺഗ്രസിന്റെ ആദ്യ വനിതാ സ്പീക്കർ?
ഉത്തരം : നാൻസി പെലോസി 

19.  2010ലെ  കോമൺവെൽത്ത്   ഗെയിംസ്   നടന്ന രാജ്യമേത്?
ഉത്തരം : ഇന്ത്യ  

20. ഏത്  നഗരത്തിലെ തെരുവിന്റെ കഥയാണ്   സ്ളം  ഡോഗ്  മില്ല്യനയർ  എന്ന  സിനിമയ്ക്ക്  ആധാരമായിട്ടുള്ളത്?
ഉത്തരം : മുംബൈ
 
21. 2009-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം  ലഭിച്ച അമേരിക്കൻ  പ്രസിഡന്റ്?
ഉത്തരം : ബറാക്ക് ഒബാമ

22. രണ്ട്  വ്യത്യസ്ത വിഷയങ്ങളിൽ  നോബൽ   സമ്മാനം നേടിയ  വ്യക്തികൾ ആരെല്ലാം?
ഉത്തരം : മാഡം ക്യൂറി  & ലിനസ്  പോളിങ്

 23. സാഹിത്യത്തിന്  ആദ്യമായി നോബൽ സമ്മാനം നേടിയ വ്യക്തിയാര്?
ഉത്തരം : സള്ളി പ്രൂഥോം (ഫ്രാൻസ്)



Quick Search :