60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
ജി.ശങ്കരകുറുപ്പ്
61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
കുച്ചിപ്പുടി
62.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
തകഴി ശിവശങ്കര പിളള
63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
തലയോട്
64. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
കോവിലൻ
65. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
ഉറൂബ്
66.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.?
ഫ്രാൻസിസ് ബെക്കൻ
67. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
എം.കെ.സാനു
68. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?
എം.എഫ്. ഹുസൈൻ
69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .?
അൺ ടു ദിസ് ലാസ്റ്റ്
70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
ചെറുശ്ശേരി
71.മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ് രവിശങ്കർ
72. ' കേരള വ്യാസൻ' ആരാണ്.?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത
74.ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്
75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്.?
കന്നഡ
76. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
സി.വി.രാമന്പിളള
77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ
78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ
79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
പ്രേമാമൃതം
80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?
വളളത്തോൾ