കുടുംബശ്രീ രൂപീകരണ സമയത്തെ പ്രധാന മന്ത്രി : A.B. Vajpayee
♦️During 9th Five Year Plan
♦️Date : 17 May 1998
♦ പരീക്ഷണാടിസ്ഥാനത്തിൽ
കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത്
1994-ൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്.
♦️കുടുംബ്രീ പദ്ധതി നിലവിൽ വന്ന വർഷം
1998 മേയ് 17 (ഉദ്ഘാടനം ചെയ്തത്- എ.ബി. വാജ്പേയ്)
♦️കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോൾ
കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുമാണ്.
♦️കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല
മലപ്പുറം
♦️1998 നവംബറിൽ കുടുംബശ്രീ “ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ്
ചാരിറ്റബിൾ സൊസൈറ്റി ആക്ട്, 1955"
( State Poverty Eradication
Mission (SPEM) എന്ന് ഔദ്യോഗികമായി
രജിസ്റ്റർ ചെയ്തു.
♦️കുടുംബശ്രീ പദ്ധതിയുടെ ഗവേണിംഗ്
ബോഡിയുടെ അദ്ധ്യക്ഷൻ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
♦️കുടുംബശ്രീയുടെ നിലവിലെ അദ്ധ്യക്ഷൻ
എം.വി. ഗോവിന്ദൻ മാസ്റ്റർ
♦️നഗര പ്രദേശങ്ങളിൽ കുടുംബശ്രീ
പ്രവർത്തനം ആരംഭിച്ച വർഷം
1999 ഏപ്രിൽ 1
♦️ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
കുടുംബശ്രീ
♦️നബാർഡിന്റെയും കേന്ദ്രഗവൺമെന്റിന്റെയും
സഹായത്തോടുകൂടി കേരള സർക്കാരാണ്bകുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്.
♦️കുടുംബശ്രീയുടെ ആപ്തവാക്യം
സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
♦️കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം
സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക
♦️കുടുംബശ്രീയുമായി ബന്ധപ്പെട്ടിരിക്കുന്ന 3
പ്രധാന ഘടകങ്ങൾ
ചെറുവായ്പ (Micro Credit),
സംരംഭകത്വം (Entrepreneurship),
ശാക്തീകരണം (Empowerment)
♦️മികച്ച ജനസേവന പരിപാടിയ്ക്ക് കോമൺ വെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് (CAPAM) നൽകുന്ന അവാർഡ് ലഭിച്ച സ്ത്രീ കൂട്ടായ്മ
കുടുംബശ്രീ (2000)
♦️കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
♦️കുടുംബശ്രീയുടെ വെബ് പോർട്ടൽ
Sthreesakthi
♦️കുടുംബശ്രീ നടപ്പിലാക്കുന്ന ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ
മഞ്ജു വാര്യർ
♦️ഭിന്നിലിംഗക്കാരുടെ ആദ്യത്തെ കുടുംബശ്രീ അയൽക്കൂട്ടം
മനസ്വിനി (കോട്ടയം)
♦️കുടുംബശ്രീയുടെ ത്രിതലസംവിധാനം
അയൽക്കൂട്ടം
(Neighbourhood Group - NHG)
മേഖലാ വികസന സൊസൈറ്റി
(Area Development Society-ADS)
കമ്മ്യൂണിറ്റി വികസന സൊസൈറ്റി
(Community Development Society -
CDS)
♦️കുടുംബശ്രീയുടെ ത്രിതല ഘടനയിൽ
ഏറ്റവും അടിസ്ഥാന ഘടകം
അയൽക്കൂട്ടം (NHG)
♦️ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ
എണ്ണം
10 മുതൽ 20 വരെ
♦️അടിസ്ഥാന ഘടകമായ അയൽക്കൂട്ടങ്ങളുടെ
വാർഡ് തലത്തിലുള്ള സംഘം
മേഖലാ വികസന സൊസൈറ്റി (ADS)
♦️കുടുംബശ്രീയുടെ ഏറ്റവും ഉയർന്നതും, പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിൽ
പ്രവർത്തിക്കുന്നതുമായ സംവിധാനമാണ്
കമ്മ്യൂണിറ്റി വികസന സൊസൈറ്റി (CDS)
*കുടുംബശ്രീ പദ്ധതികൾ*
♦️സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാക്സി സർവ്വീസ്
കുടുംബശ്രീ ട്രാവൽസ്
♦️കുടുംബശ്രീ ആരംഭിച്ച ഖര മാലിന്യ
സംസ്കരണ പദ്ധതി
തെളിമ
♦️വിവിധ സംരംഭങ്ങളിലൂടെ ഉത്പാദന - വിതരണ മേഖല ശക്തിപ്പെടുത്താനായുള്ള കുടുംബശ്രീയുടെ പദ്ധതി
സമഗ്ര
♦️മാനസികമായ വെല്ലുവിളികൾ നേരിടുന്ന 18bവയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടി
കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ച പ്രത്യേക സ്കൂളുകൾ
ബഡ്സ് സ്കൂൾ (BUDS School)
♦️കുടുംബശ്രീയുടെ ആദ്യ BUDS School
സ്ഥാപിതമായതെവിടെ
വെങ്ങാനൂർ (2004)
♦️1 രൂപയ്ക്ക് 1 ലിറ്റർ വെള്ളം ലഭ്യമാക്കുന്ന പദ്ധതി
തീർത്ഥം
♦️18 വയസ്സിനു മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി കുടുംബശ്രീ ആരംഭിച്ച സംരംഭം
ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ
(BRC) (നിലവിൽ 181 ബഡ്സ് സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.)
♦️സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സംരംഭം
ആശ്രയ
♦️വിവിധ ആവശ്യങ്ങൾക്ക് നഗരങ്ങളിലേയ്ക്ക്
യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും മിതമായ നിരക്കിൽ സുരക്ഷിതമായ താമസസൗകര്യവും ആഹാരവും ഒരുക്കുന്ന സംരംഭം
ഷി - ലോഡ്ജ്
♦️ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും നിയമസഹായം, കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ,
ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി
സ്നേഹിത
♦️രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന
കുടുംബശ്രീയുടെ പദ്ധതി -
സാന്ത്വനം
♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ ആരംഭിച്ച സംരംഭം
പിങ്ക് ലാഡർ
♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ വനിതാ ദുരന്ത നിവാരണ സംഘം
പിങ്ക് അലർട്ട് (കോഴിക്കോട്)
♦️കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലെത്തുന്ന അരി
ഗ്രാമശ്രീ
♦️കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പ പദ്ധതി
സഹായഹസ്തം
♦️സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
ARISE (Acquiring Resilience and Identity Through Sustainable Employment)
♦️കുടുംബശ്രീയിലും അയൽക്കൂട്ടങ്ങളിലും
ഉള്ള സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോ ടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി
ഇ-നെസ്റ്റ്
♦️കുടുംബശ്രീ സാക്ഷരതാ മിഷനുമായി
ചേർന്ന് ആലപ്പുഴ ജില്ലയിലെ 1000 കുടുംബശ്രീ വനിതകൾക്കായി ആരംഭിച്ച പ്രത്യേക സാക്ഷരതാ തുടർ വിദ്യാഭ്യാസ പരിപാടി
സമ
♦️കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്
കൗൺസിലിംഗ് നൽകുന്നതിനായി കുടുംബ്രീ ആരംഭിച്ച പദ്ധതി
സ്നേഹിത@സ്കൂൾ
♦️സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലെക്കെത്തിക്കുന്ന പദ്ധതി
ഹോം ഷോപ്പ്
♦️തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള കുടുംബശ്രീ പദ്ധതി
കണക്ട് ടു വർക്ക്
♦️ഇന്ത്യൻ നാവിക സേനയിൽ വീരമൃത
വരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കും
അവരുടെ കുടുംബങ്ങൾക്കുമായി Sahara Hostel നിലവിൽ വന്നത്
ന്യൂഡൽഹി
*മഹിള സ്വയം സിദ്ധ യോജന*
♦️ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം
സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ നിലവിൽ വന്ന പദ്ധതി
മഹിള സ്വയം സിദ്ധ യോജന (MSSY)
(MSSY- യ്ക്ക് നേതൃത്വം നൽകുന്നത് -
വനിത - ശിശുക്ഷേമ മന്ത്രാലയം)