Search Here

കുട്ടികളുടെ സംരക്ഷണം | Child Protection | Kerala PSC Questions

♦️കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്
ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയ
വർഷം 

 2005

♦️നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) നിലവിൽ വന്ന വർഷം 

 2007 മാർച്ച്

♦️1986 ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ശനിയാഴ്ച അർദ്ധരാത്രി മുതലാണ്

♦️ചൈൽഡ് ഹെൽപ്പ് ലൈൻ
ഇന്ത്യയിലെ നമ്പർ 

1098

♦️18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സ്ഥാപനമാണ്

NCPCR

♦️NCPCR ന്റെ പ്രഥമ അദ്ധ്യക്ഷ

ശാന്താ സിൻഹ

♦️ NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ

പ്രിയംഗ് കനുംഗോ

♦️കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്

2013 ജൂൺ

♦️ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ

നീല ഗംഗാധരൻ

♦️കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ

കെ.വി. മനോജ് കുമാർ

♦️18 വയസ്സിൽ താഴെയുള്ള കുട്ടികളെ
ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ സെക്ഷ്വൽ ഒഫൻസസ് ആക്ട് (POCSO Act) പാർലമെന്റ് പാസാക്കിയ വർഷം 

 2012

 *സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ*
*എന്നിവരുടെ സാമൂഹ്യക്ഷേമം,*
*സാമൂഹ്യ സുരക്ഷിതത്വം*

 *മഹിളാ സമൃദ്ധി യോജന (MSY)* 

♦️Prime Minister

P.V. Narasimha Rao

♦️During

8th Five Year Plan

♦️Date

2nd October 1993

♦️ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്തതയും, സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി 

മഹിളാ സമൃദ്ധി യോജന

♦️മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക 

 25,000 രൂപ

♦️18 വയസിനു മുകളിലുള്ള ഗ്രാമീണ വനിതകളാണ് MSY പദ്ധതിയിലെ ഉപഭോക്താക്കൾ.

♦️MSY-യ്ക്ക് നേതൃത്വം നൽകുന്നത്

വനിതാ ശിശുക്ഷേമ മന്ത്രാലയം

 *ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെലവലപ്മെന്റ് സർവീസസ് (ICDS)* 

♦️Prime Minister

Indira Gandhi

♦️During 

5th Five Year Plan

♦️Date 

2 October 1975

♦️ICDS-ന്റെ സേവനങ്ങൾ ലഭ്യമാകുന്നത്

അംഗൻവാടി കേന്ദ്രങ്ങളിലൂടെ

♦️ICDS പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്
സാമ്പത്തിക സഹായം നൽകുന്നത്.

ലോക ബാങ്ക്

♦️ICDSന് നേതൃത്വം നൽകുന്നത്

വനിതാ-ശിശുക്ഷേമ മന്ത്രാലയം

♦️ICDS പദ്ധതിയിൽ കേന്ദ്ര ഗവൺമെന്റുമായി
സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന

യൂണിസെഫ് (UNICEF)

♦️ ICDS പദ്ധതിയുടെ പ്രധാന സേവനങ്ങൾ

രോഗപ്രതിരോധം, പോഷകാഹാര വിതരണം, കുട്ടികൾക്ക് സ്കൂൾ
വിദ്യാഭ്യാസം, ആരോഗ്യ പരിശോധന

♦️ ICDS ന്റെ പ്രധാന
ഗുണഭോക്താക്കൾ

6 വയസ്സിൽ താഴെയുള്ള കുട്ടികൾ,
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ,
കൗമാരപ്രായക്കാരായ പെൺകുട്ടികൾ

♦️ബ്ലോക്ക് തലത്തിൽ ICDS ന് നേതൃത്വം
കൊടുക്കുന്നത്

ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട്
ഓഫീസർ

♦️ ജില്ലാതലത്തിൽ ICDS പദ്ധതിയ്ക്ക്
നേതൃത്വം നൽകുന്നത്

ഡിസ്ട്രിക്റ്റ് പ്രോഗ്രാം ഓഫീസർ

♦️2004-ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2005-ൽ ICDS-ന്റെ സേവനം രാജ്യം മുഴുവനുമായി.

♦️കേരളത്തിൽ ആദ്യമായി ICDS പദ്ധതി
ആരംഭിച്ച സ്ഥലം 

വേങ്ങര (മലപ്പുറം)

♦️ICDS പദ്ധതിയുടെ കീഴിൽ 11 - 18 വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി

കിഷോരി ശക്തി യോജന

 *ബാലിക സമൃദ്ധി യോജന (BSY)*

♦️BSY പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്

15 - 08 - 1997 നോ അതിനുശേഷമോ
ജനിച്ച ഒരു കുടുംബത്തിലെ രണ്ട്
പെൺകുട്ടികൾക്ക്

♦️BSY പ്രകാരം ജനിക്കുന്ന ഓരോ പെൺകുട്ടിക്കും നൽകുന്ന ഗ്രാന്റ് തുക

500 രൂപ

♦️BSY യുടെ ലക്ഷ്യങ്ങൾ

കുടുംബത്തിനും സമൂഹത്തിനും പെൺകുട്ടികളോടുള്ള മനോഭാവം മാറ്റുക

കൂടുതൽ പെൺകുട്ടികളെ സ്കൂളുകളിൽ ചേർക്കുക, 


പെൺകുട്ടികളുടെ
വിവാഹ പ്രായം ഉയർത്തുക

വരുമാനം കണ്ടെത്തുന്നതിനായി പെൺകുട്ടികളെ സഹായിക്കുക.

♦️പെൺകുട്ടികൾക്ക് ലഭിക്കുന്ന ഗ്രാന്റ്/
വാർഷിക സ്കോളർഷിപ്പിന്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ്

ഭാഗ്യശ്രീ ബാലിക കല്യാൺ ബീമ യോജന

♦️പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിൽ
നിന്ന് പെൺകുട്ടി അവിവാഹിതയാണെന്നുള്ള
സാക്ഷ്യപത്രം നൽകിക്കൊണ്ട് അക്കൗണ്ടിൽ നിന്ന് നിക്ഷേപിച്ച തുകയും അതിന്റെ പലിശയും ലഭിക്കും.

♦️എന്നാൽ 18 വയസ്സിനു മുമ്പേ പെൺകുട്ടി വിവാഹം ചെയ്താൽ Post birth grant ആയ 500 രൂപയും അതിന്റെ പലിശയും ഒഴികെ
ബാക്കിയെല്ലാം നഷ്ടമാകും. 18 വയസ്സിനു മുമ്പേ പെൺകുട്ടി മരണപ്പെടുകയാണെങ്കിൽ
മുഴുവൻ തുകയും ഗവൺമെന്റിന് പിൻവലിക്കാം.

♦️ BSY ക്ക് ഗ്രാമപ്രദേശങ്ങളിൽ നേതൃത്വം നൽകുന്നത് 

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS) 
(നഗര പ്രദേശങ്ങളിൽ - ഹെൽത്ത് ഡിപ്പാർട്ട്മെന്റ്)

Quick Search :