Search Here

ആനുകാലിക സംഭവങ്ങൾ ഓഗസ്റ്റ് 14 2022 | Current Affairs ഓഗസ്റ്റ് 14 2022

Current affairs malayalam:
Current affairs 2022 ആഗസ്ത് 14

▪️ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു കോടിയോളം സ്കൂൾ വിദ്യാർത്ഥികൾ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ച് റെക്കോർഡിട്ട സംസ്ഥാനം:-
✅️ രാജസ്ഥാൻ
➡️ രാജസ്ഥാൻ മുഖ്യമന്ത്രി:- അശോക് ഗെഹ്ലോട്ട്
➡️ വന്ദേമാതരം, സാരേ ജഹാൻസേ അച്ഛാ, ദേശീയ ഗാനം എന്നിവയാണ് ഏതാണ്ട് 25 മിനിറ്റോളം എടുത്ത് വിദ്യാർഥികൾ ആലപിച്ചത്

▪️ ഐഎസ്ആർഒയുടെ ചൊവ്വാദൗത്യം ആയ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി സിനിമ"യാനം "സംവിധാനം ചെയ്തത്?
✅️ വിനോദ് മങ്കര
➡️ ആദ്യപ്രദർശനം നടക്കുന്നത്:- ചെന്നൈ
➡️ ഐഎസ്ആർഒ ചെയർമാൻ:- എസ് സോമനാഥ്
➡️ ചിത്രത്തിന്റെ നിർമ്മാണം:- എ വി അനൂപ്

▪️ നിർബന്ധിത കൂട്ട മത പരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതിബിൽ പാസാക്കിയ സംസ്ഥാനം:-
✅️ ഹിമാചൽ പ്രദേശ്

▪️ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം:-
✅️SMILE-75

▪️ തമിഴ്നാട്ടിലെ അഞ്ചാമത്തെ ആന സങ്കേതമായി കേന്ദ്രമന്ത്രി ഭൂപന്ദ്ര യാദവ് പ്രഖ്യാപിച്ചത്?
✅️ അഗസ്ത്യമല

▪️ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം:-
✅️ ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം

▪️ ഓഗസ്റ്റ് 11ന് അന്തരിച്ച പ്രശസ്ത കന്നട ഗായകൻ:-
✅️ ശിവമോഗ സുബ്ബണ്ണ
➡️ 83 വയസ്സായിരുന്നു

▪️ ഓഗസ്റ്റ് 12ന് ന്യൂയോർക്കിലെ ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്:-
✅️ സൽമാൻ റുഷ്ദി

▪️ഈയിടെ ശ്രീലങ്കൻ നാവികസേനയുമായി സൈനിക അഭ്യാസത്തിൽ ഏർപ്പെട്ട പാകിസ്താന്റെ യുദ്ധക്കപ്പൽ?
✅️PNS തൈമൂർ

▪️United Nations Conference On Trade and Development (UNCTAD) റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ കറൻസി ഉടമസ്ഥതയിൽ എത്രാമത് റാങ്ക് ആണ് ഇന്ത്യയുടേത്?
✅️ 7
➡️ പട്ടികയിൽ ഒന്നാമത്:- യുക്രെയിൻ

▪️ നാലുദിവസം നീണ്ടുനിൽക്കുന്ന മലേഷ്യയുമായുള്ള ഇന്ത്യയുടെ പ്രഥമ വ്യോമാഭ്യാസം:-
✅️ ഉദാരശക്തി

▪️ ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പാൻ ഇന്ത്യ പ്രോഗ്രാം:-
✅️Badhe Chalo

▪️T20 ക്രിക്കറ്റിൽ 600 വിക്കറ്റ് എടുക്കുന്ന ആദ്യ താരം:-
✅️ ഡ്വെയ്ൻ ബ്രേവോ

കറന്റ്‌ 2022 ജൂലൈ 15


▪️ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ
 ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം:-
✅️ ഓപ്പറേഷൻ യാത്രി സുരക്ഷ

▪️ ഇന്ത്യയിൽ കന്നുകാലികൾക്കിടയിൽ വ്യാപകമായി പടർന്നുപിടിക്കുന്ന ലംപി വൈറസ് ബാധയ്ക്കെതിരെ ICAR(INDIAN COUNCIL OF AGRICULTURE RESEARCH ) വികസിപ്പിച്ച വാക്സിൻ:-
✅️ ലംപി പ്രോ വാക്സ്

▪️ ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് 2022 ഓഗസ്റ്റ് 15ന് ആചരിക്കുന്നത്?
✅️ അരവിന്ദഘോഷ്
➡️ 1872 ഓഗസ്റ്റ് 15ന് കൽക്കത്തയിൽ ജനനം
➡️ 1950 ഡിസംബർ അഞ്ചിന് സമാധിയായി

▪️ ഏത് മാർവാരി പോരാളിയുടെ പ്രതിമയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ കേന്ദ്രമന്ത്രി രാജനാഥ് സിംഗ് അനാച്ഛാദനം ചെയ്തത്?
✅️ വീർ ദുർഗ്ഗാദാസ് റാത്തോർ

▪️ തീരസംരക്ഷണസേനയുടെ വിഴിഞ്ഞം സ്റ്റേഷന് പുതുതായി ലഭിച്ച അതിവേഗ കപ്പൽ:-
✅️ICGS അനഘ് - (ICGS-246)

▪️ വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ ഇന്റർപോളിന്റെ
90 മത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം :-
✅️ ഇന്ത്യ
➡️ ഒക്ടോബർ 18 മുതൽ 21 വരെ ഡൽഹിയിലെ പ്രഗതി മൈതാനത്തും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ആയി നടക്കും

▪️ 2022 ഓഗസ്റ്റിൽ ഇന്ത്യക്കും ഒമാനും ഇടയിൽ നടന്ന സംയുക്ത സൈനിക അഭ്യാസം :-
✅️ അൽ നജാഫ്

▪️ ലോക ചെസ്റ്റ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി നേടുന്ന ആദ്യ മലയാളി:-
✅️ ജിസ്മോൻ മാത്യു

▪️ ഓഗസ്റ്റ് 14ന് അന്തരിച്ച ആകാശ വിമാന കമ്പനി ഉടമയും ഓഹരി നിക്ഷേപകനുമായ ശതകോടീശ്വരൻ:-
✅️ രാകേഷ് ജുൻജുൻവാല
➡️ ദലാൽ സ്ട്രീറ്റിലെ 'ബിഗ് ബുൾ' എന്നറിയപ്പെടുന്നു

▪️ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ചെന്നൈയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്:-
✅️ റോഷ്നി
➡️ എൽഇഡി ലാമ്പുകൾക്ക് വൈദ്യുതി നൽകുന്ന പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോഡുകൾക്കിടയിൽ ഉപ്പുജലത്തെ ഒരു ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത

▪️ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി:-
✅️ ഉത്സവ് ഡെപ്പോസിറ്റ്
➡️ കർണാടക ബാങ്ക് ആരംഭിക്കുന്ന നിക്ഷേപ പദ്ധതി:-KBL അമൃത് സമൃദ്ധി

▪️ 1980 നു ശേഷം ജമ്മു കാശ്മീരിൽ ആദ്യമായി മൾട്ടിപ്ലക്സ് തിയേറ്ററുകൾ നിലവിൽ വരുന്നത് എവിടെ?
✅️ സോനാവാർ
Quick Search :