Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 12 2022 | Current Affairs ജൂലൈ 12 2022




▪️ ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതമായ ഇറാനിലെ ദാമവന്ത് കയറിയ ആദ്യ മലയാളി വനിത:-
✅️ മിലാഷ ജോസഫ്

▪️ ജൂലൈ 12:-
✅️പാബ്ലോ നേരൂദ ദിനം 

▪️ ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ 'ഡാർക്ക് സ്കൈ റിസർവ്' സ്ഥാപിതമാകുന്നത് എവിടെ?
✅️ ഹാൻലെ, ലഡാക്ക്

▪️ തൊഴിലവസരങ്ങളും പ്രായോഗിക പരിശീലനവും പ്രോൽസാഹിപ്പിക്കുന്നതിനായുള്ള Prime Minister's Skill india Mission ന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ജൂലൈ 11ന് നടത്തിയ ഒരു ഏകദിന പരിപാടി:-
✅️ പ്രധാനമന്ത്രി ദേശീയ തൊഴിൽ പരിശീലന മേള

▪️ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ച, എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട മാരകമായ വൈറസ്:-
✅️ മാർബർഗ്

▪️ ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കുന്ന വെങ്കലത്തിൽ തീർത്ത അശോകസ്തംഭത്തിന്റെ ഉയരം:-
✅️6.5 മീറ്റർ

▪️ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ 300
ഫോറടിക്കുന്ന ആദ്യ ഇന്ത്യൻ താരം:-
✅️ രോഹിത് ശർമ

▪️ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2021ൽ ഏറ്റവും അധികം ജന്തു വർഗ്ഗങ്ങളെ കണ്ടെത്തിയ സംസ്ഥാനം:-
✅️ കേരളം(86)
➡️ കഴിഞ്ഞവർഷം ഇന്ത്യയിൽ ആകെ കണ്ടെത്തിയ പുതിയ സ്പീഷിസുകൾ:-406

▪️ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ് ചീഫ് കമ്മീഷണറായി ചുമതലയേറ്റത്:-
✅️ജയിൻ. കെ. നഥാനിയേൽ

▪️ റഷ്യ കമ്മീഷൻ ചെയ്ത കൂറ്റൻ അന്തർവാഹിനി:-
✅️ബെൽഗോറോഡി

▪️ കേരള സ്റ്റാർട്ടപ്പ് മിഷൻ CEO ആയി ചുമതലയേറ്റത്:-
✅️ അനൂപ് അംബിക

▪️ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഇന്ത്യ വിക്ഷേപിക്കുന്ന റോബോട്ട്:-
✅️ വ്യോമ മിത്ര

▪️  ജൂലൈയിൽ അന്തരിച്ച, ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ VSNL( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) മേധാവി:-
✅️ ബി.കെ സിംഗൾ
➡️ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്:- 1995

▪️ ജൂലൈ 15ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് നീറ്റിലിറക്കുന്ന പടക്കപ്പൽ:-
✅️ ദുണഗിരി
➡️ നിർമ്മിച്ചത്:- കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല

▪️ വിംബിൾഡൺ ടെന്നീസിലെ വനിതാ വിഭാഗം ഡബിൾസിൽ കിരീടം നേടിയ സഖ്യം :-
✅️ ബാർബോറ ക്രജിക്കോവ -കാതറീന സിനിയക്കോവ 

▪️ ലുലു ഗ്രൂപ്പിന്റെ ഉത്തരേന്ത്യയിലെ ആദ്യ ഷോപ്പിംഗ് മാൾ നിലവിൽ വന്നത്?
✅️ ലക്നൗ, ഉത്തർപ്രദേശ്

▪️ ദക്ഷിണ കൊറിയയിലെ  ചാങ്വോണിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം:-
✅️ അർജുൻ ബാബുത
Quick Search :