Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 01 2022 | Current Affairs ജൂലൈ 01 2022▪️ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം നിലവിൽ വരുന്നത്:-
✅️ ജൂലൈ 1
➡️ നിരോധനം ബാധകം അല്ലാത്തവ :-
     1) കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
     2) ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന    പ്ലാസ്റ്റിക് വസ്തുക്കൾ/ ഉപകരണങ്ങൾ
     3) കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ

▪️ കേരളത്തിൽ ഏതു വനത്തിലാണ് കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചത്?
✅️ അതിരപ്പള്ളി

▪️ ദേശീയതലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം ലഭിക്കുന്നത്:-
✅️ സാനു ജോൺ വർഗീസ് (ചിത്രം:- ആർക്കറിയാം)

▪️ ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്:-
✅️ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
➡️ വൈസ് പ്രസിഡണ്ടായി നിയമിതനാകുന്നത്:-സാറ ദുതെർത്തെ

▪️ ബ്രിക്സ് കൂട്ടായ്മയിൽ അംഗത്വം നേടുന്നതിന് അപേക്ഷ സമർപ്പിച്ച രാജ്യങ്ങൾ:-
✅️ ഇറാൻ,അർജന്റീന

▪️ ഇന്ത്യൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ കാലാവധി എത്ര മാസത്തേക്ക് നീട്ടി?
✅️ 3

▪️ദക്ഷിണ നാവിക കമാന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്:-
✅️റിയർ അഡ്മിറൽ ജെ. സിംഗ് 

▪️ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം:-
✅️യു. കെ

▪️സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്(MEDISEP:-Medical Insurance for State Employees and Pensioners )നിലവിൽ വന്നത്:-
✅️ ജൂലൈ 1

▪️രാജ്യത്തെ ആദ്യ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെ?
✅️ കർണാടക

▪️ ഇന്ത്യയുടെ പതിനാറാമത് ഉപരാഷ്ട്രപതി ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
✅️ ആഗസ്റ്റ് 6

▪️ ജൂലൈ 1:-
✅️ ഡോക്ടേഴ്സ് ദിനം
➡️ ഡോക്ടറും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന ബി. സി. റോയിയുടെ ഓർമ്മയ്ക്കായി 1991 മുതൽ ആചരിക്കുന്നു
➡️2022 ലെ പ്രമേയം :- ഫാമിലി ഡോക്ടർസ് ഓൺ ദ ഫ്രണ്ട് ലൈൻ
✅️ പി കേശവദേവ് ചരമദിനം
✅️ തിരു -കൊച്ചി ലയനത്തിന്റെ 73ആം വാർഷികം

▪️എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ സർവ്വേ പ്രകാരം യാത്രക്കാരുടെ സംതൃപ്തിയിൽ ഒന്നാമതെത്തിയ വിമാനത്താവളം:-
✅️ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ )

▪️ഏത് സ്ഥാപനമാണ് കേരളത്തിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ വംശനാശഭീഷണി ഉൾക്കൊള്ളുന്ന ഒരു സസ്യ റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്നത്?
✅️ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(JNTBGRI)
Quick Search :