Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 06 part 2, 2022 | Current Affairs June 6 part 2, 2022

Current affairs 2022 june 6-PART 2

▪️ ഇന്തോ-നേപ്പാൾ ഉഭയകക്ഷി കരാറിന്റെ ഭാഗമായി നിലവിൽ വന്ന FSSAI ന്റെ (Food Safety and Standard Authority of India) ദേശീയ ഭക്ഷ്യ ലബോറട്ടറി ജൂൺ അഞ്ചിന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തത് എവിടെ?
✅️Raxaul, നേപ്പാൾ

▪️തമിഴ്നാട്ടിൽ പുതുതായി നിലവിൽ വന്ന പതിനേഴാമത് പക്ഷിസങ്കേതം:-
✅️ നഞ്ചരയൻ ( തിരുപ്പൂർ)

▪️ യുവാക്കൾക്ക് പ്രതിരോധസേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം നൽകുന്ന പദ്ധതി:-
✅️ അഗ്നിപഥ് ( ടൂർ ഓഫ് ഡ്യൂട്ടി)

▪️ജൂൺ അഞ്ചിന് ബംഗ്ലാദേശിലെ ജശോർ മിലിറ്ററി സ്റ്റേഷനിൽ ആരംഭിച്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത സൈനിക പരിശീലന അഭ്യാസം:-
✅️Ex SAMPRITI-X

▪️ 2022ലെ പുരുഷ ഹോക്കി ഏഷ്യാ കപ്പ് ജേതാക്കളായ രാജ്യം:-
✅️ ദക്ഷിണ കൊറിയ

▪️ വിദ്യാർത്ഥികളുടെ പഠന മികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ വേണ്ടി SCERT യുടെ പിന്തുണയോടെ 'കൈറ്റ്' തയ്യാറാക്കുന്ന പോർട്ടൽ:-
✅️ സഹിതം
➡️ ഇതിലൂടെ ഒരു അധ്യാപകന് ഒരു നിശ്ചിത എണ്ണം സ്കൂൾ കുട്ടികൾക്ക് മാർഗനിർദേശം നൽകാൻ കഴിയും
➡️ജൂൺ ഏഴിന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

▪️ അസർബൈജാനിൽ നടന്ന ISSF ലോകകപ്പിൽ 50m റൈഫിൾസ് 3 പൊസിഷൻസിൽ (3p) മിക്സഡ് ടീം കോമ്പറ്റീഷനിൽ സ്വർണ മെഡൽ നേടിയത്:-
✅️Swapnil Kusale
✅️Ashi Chouksey

▪️ സംരക്ഷിത പ്രദേശ ശൃംഖലയ്ക്ക് പുറത്ത് ഫിഷിംഗ് ക്യാറ്റിന്റെ ( മീൻ പിടിയൻ പൂച്ച) ലോകത്തിലെ ആദ്യത്തെ കണക്കെടുപ്പ് നടത്തിയത് ഏത് സ്ഥലത്ത്?
✅️ ചിൽക്ക തടാകം
➡️ ചിൽക്ക ഡെവലപ്മെന്റ് അതോറിറ്റി(CDA) നടത്തിയ സെൻസസ് പ്രകാരം ചിൽകയിൽ കണ്ടെത്തിയ ഫിഷിംഗ് കാറ്റുകൾ എത്ര?176

▪️ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രഥമ ഫൈവ്സ് ഹോക്കി ടൂർണ്ണമെന്റിൽ പോളണ്ടിനെ തോല്പിച്ച് ജേതാക്കളായത്:-
✅️ ഇന്ത്യ

▪️ 2022 ലെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്:-
✅️ റഫേൽ നദാൽ
➡️ ഫ്രഞ്ച് ഓപ്പൺ നേടുന്ന പ്രായം കൂടിയ പുരുഷ താരം
➡️ കരിയറിലെ ഇരുപത്തിരണ്ടാമത് ഗ്രാൻഡ്സ്ലാം കിരീടം
➡️ ഫൈനലിൽ കാസ്പർ റൂഡിനെ തോൽപിച്ചു
➡️ വനിതാ വിഭാഗം കിരീടം നേടിയത്:-ഇഗാ സ്വിയാടെക്

▪️ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ജൂൺ എട്ട് മുതൽ പത്ത് വരെ ഏത് രാജ്യമാണ് സന്ദർശിക്കുന്നത്?
✅️ വിയറ്റ്നാം
➡️ ഇന്ത്യാ ഗവൺമെന്റിന്റെ 100 മില്യൺ ഡോളറിന്റെ പ്രതിരോധ രേഖയ്ക്ക് കീഴിൽ നിർമിച്ച 12 ഹൈസ്പീഡ് ഗാർഡ് ബോട്ടുകൾ വിയറ്റ്നാമിന് കൈമാറും

▪️ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് ജൂൺ അഞ്ചിന് പ്രഖ്യാപിച്ച സംസ്ഥാനം :-
✅️പഞ്ചാബ്
Quick Search :