Search Here

കുഴപ്പിക്കുന്ന പി എസ് സി ചോദ്യങ്ങള്‍ - ഭാഗം ഒന്ന് | Confusing Questions From PSC - Part 1| Malayalam



1. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി - വി ആര്‍ കൃഷ്ണയ്യര്‍ 

2.കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി - റോസമ്മ പുന്നൂസ് 

3. ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി - കെ കരുണാകരന്‍ (4 തവണ) 

4.ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി - ഇ കെ നായനാർ (4009 ദിവസം) 

5.കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍ - നെയ്യാറ്റിൻകര. 

6. കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയില്‍ - പൂജപ്പുര,തിരുവനന്തപുരം. 

7.പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് - തക്കല (തമിഴ് നാട്) 

8. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം. 

9. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി ക്ഷേത്രം.

10. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് - തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ) 

11. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് - സൂര്യക്ഷേത്രം(കൊണാർക്ക്). 

12. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് - പുരി ജഗനാഥക്ഷേത്രം. 

13. മലബാറിൽ കൊല്ലം അറിയപ്പെടുന്നത് - പന്തലായനി 

14. തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത് - കുരക്കേനി. 

15. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല - കൊല്ലം. 

16. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ. 

17. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി. 

18. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി - മൂലമറ്റം ( ഇടുക്കി).

19. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി - കല്ലട (കൊല്ലം).

20. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ (പാലക്കാട്).



Quick Search :