Search Here

അമേരിക്കൻ സ്വാതന്ത്ര്യസമരം വിശദമായി പഠിക്കാം. | American Freedom Struggle. | Kerala PSC | Free Study Materials



♦️ സ്പാനിഷ് ഗവൺമെൻ്റിൻ്റെ നാവികനായ വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയവർഷം
- 1492.

♦️ ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിളിച്ചപേര്
-റെഡ് ഇന്ത്യൻസ്.

♦️ ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റൻ്റുകാരനായ ജോൺ രാജാവിനെ ഭയന്ന്  അമേരിക്കയുടെ കിഴക്കേ തീരത്ത് കുടിയേറിപ്പാർത്ത കത്തോലിക്കരായ ഇംഗ്ലീഷ് ജനത
- തീർത്ഥാടക പിതാക്കൾ.

♦️ തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത്
- 1620.

♦️ തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ 
- മേയ് ഫ്ലവർ.

♦️ ഭരണപരമായും സാമ്പത്തികമായും സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച പ്രദേശം അറിയപ്പെടുന്നത്
-കോളനി.

♦️ നിയന്ത്രണം സ്ഥാപിക്കുന്ന രാഷ്ട്രം അറിയപ്പെടുന്നത്
-കോളനിയിൽ മേധാവി.

♦️ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം
- 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല'.

♦️'പ്രാതിനിധ്യമില്ലാതെ നികുതിയില്ല'ഈ മുദ്രാവാക്യത്തിന് രൂപം നൽകിയത്
- ജെയിംസ് ഓട്ടിസ്.

♦️ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് "കോമൺസെൻസ്" എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി
-തോമസ് പെയിൻ.

♦️"ഏതെങ്കിലുമൊരു വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയാം എന്നത് യുക്തിക്ക് നിരക്കുന്നതല്ല" എന്ന് അഭിപ്രായപ്പെട്ടത്
-തോമസ് പെയിൻ.

♦️"മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെൻ്റിനും അവകാശമില്ല" എന്ന് അഭിപ്രായപ്പെട്ടത്
- ജോൺ ലോക്ക്.

♦️ റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവെച്ച സ്വാതന്ത്ര്യസമരം
- അമേരിക്കൻ സ്വാതന്ത്ര്യസമരം.

♦️ 1764-ൽ ഇംഗ്ലീഷ് പാർലമെൻ്റ് അമേരിക്കയിലെ 13 കോളേജുകളുടെ മേൽ ചുമത്തിയ നികുതി
- പഞ്ചസാര നികുതി.

♦️ സ്റ്റാമ്പ് നിയമം പാസാക്കിയ വർഷം
- 1765

♦️ ടൗൺഷെൻ്റ് നിയമം പാസാക്കിയ വർഷം
- 1767

  ബോസ്റ്റൺ ടീ പാർട്ടി

♦️ ഇംഗ്ലീഷ് ഗവൺമെൻ്റ് തേയിലേക്ക് മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും  പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം
- ബോസ്റ്റൺ ടീ പാർട്ടി.

♦️  ബോസ്റ്റൺ ടീ പാർട്ടി നടന്നത് 
- 1774.

♦️'കോണ്ടിനെൻ്റൽ കോൺഗ്രസ് സമ്മേളനം' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
-അമേരിക്കൻ വിപ്ലവം.

♦️ ഒന്നാം കോണ്ടിനെൻ്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം
- 1774.

♦️ ഒന്നാം കോണ്ടിനെൻ്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം
- ഫിലാഡൽഫിയ.

♦️ ഒന്നാം കോണ്ടിനെൻ്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി
- ജോർജിയ.

♦️ വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും ഞങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത്
- ഇംഗ്ലണ്ട് രാജാവിന്.

♦️ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം 
- 1775.

♦️ സൈന്യത്തിൻ്റെ തലവനായി രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് തിരഞ്ഞെടുത്തത്
- ജോർജ് വാഷിംഗ്ടൺ


മെർക്കൻ്റലിസം

♦️ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പാക്കിയ നിയമം അറിയപ്പെടുന്നത്
-മെർക്കൻ്റലിസം


 മെർക്കൻ്റലിസ്റ്റ് നിയമങ്ങൾ

♦️ കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പുകളിലോ മാത്രമായിരിക്കണം.

♦️ കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടിൻ്റെ സ്റ്റാമ്പ് പതിക്കണം.

♦️ കോളനികളിൽ ഉൽപ്പാദിപ്പിച്ചിരിക്കുന്ന പഞ്ചസാര, പരുത്തി, പുകയില തുടങ്ങിയ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവു.

♦️ കോളനിയിൽ നിലനിർത്തിയിട്ടുണ്ട് ഇംഗ്ലീഷുകാരുടെ സൈന്യത്തിന് ഉള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം

♦️ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ചുങ്കം നൽകണം.


Quick Search :