ലാലാ ലജ്പത് റായ്
(ജനനം 28 ജനുവരി 1865 - മരണം 17 നവംബർ 1928)
🔴 അടുപ്പമുള്ളവർ ലാലാജി എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്.
🔴 പഞ്ചാബിലെ സിംഹം എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു ഇദ്ദേഹം.
🔴 പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
🔴 ലാൽ-പാൽ-ബാൽ ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു.
🔴1920-21 കാലത്തെ കോൺഗ്രസ് പ്രസിഡൻ്റ് ആയിരുന്നു.
🔴 സർവ്വന്റ്സ് ഓഫ് പീപ്പിൾസ് സൊസൈറ്റി യുടെ സ്ഥാപക നേതാവാണ്.
🔴 ആര്യസമാജത്തിൻറെ മുഖപത്രമായ ആര്യ ഗസറ്റിൻ്റെ പത്രാധിപരായിരുന്നു
🔴സൈമൺ കമ്മീഷനെതിരേ നടത്തിയ ഒരു സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് 1828 നവംബർ 17 ന് അന്തരിച്ചു.