Search Here
2017 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇംഗ്ളിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോ -വിന്
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ജപ്പാൻ വംശജനായ ഇംഗ്ളിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോ (62) അർഹനായി. ഇഷുഗുറോയുടെ രചനകൾ തീവ്ര വൈകാരിക ശക്തിയുള്ളവയും വായനക്കാരെ മായികബോധത്തിന്റെ അഗാധതയിലേക്ക് നയിക്കുന്നതാണെന്നും നോബൽ സമ്മാന സമിതി വിലയിരുത്തി.
ദ റിമെയിൻസ് ഒഫ് ദ ഡേ, നെവർ ലെറ്റ് മീ ഗോ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ദ റിമെയിൻസ് ഒഫ് ദ ഡേ എന്ന നോവലിന് മാൻ ബൂക്കർ പ്രൈസ് ലഭിച്ചിരുന്നു. ഇവയടക്കം എട്ട് രചനകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ എട്ടു കൃതികളും നാല്പതോളം ഭാഷകളിൽ തർജ്ജമ ചെയ്യുകയും ചെയ്തു. ഓർമകളിലൂടെയും കാലത്തിലൂടെയും മിഥ്യാബോധത്തിലൂടെയുമുള്ള യാത്രകളാണ് അദ്ദേഹത്തിന്റെ ഓരോ രചനകളിലും കാണാനാവുക. ഏറ്റവും പ്രശസ്തി നേടിക്കൊടുത്ത ദ റിമെയിൻസ് ഒഫ് ദ ഡേ എന്ന കൃതി സിനിമയാക്കുകയും ചെയ്തിട്ടുണ്ട്. വിഖ്യാത നടൻ ആന്തണി ഹോപ്കിൻസ് ആയിരുന്നു നായകവേഷത്തിൽ എത്തിയത്. ദ ബറീഡ് ജയന്റ് (2015) എന്ന നോവലാണ് അദ്ദേഹം ഒടുവിൽ രചിച്ചത്. ഫാന്റസിയുടേയും ചരിത്രത്തിന്റേയും സമന്വയമാണ് ഈ നോവലിന്റെ പ്രത്യേകത.
Quick Search :