Search Here

കേരള PSC | രസതന്ത്രം | ശാസ്ത്ര ചോദ്യങ്ങള്‍



പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന രസതന്ത്ര ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മനസ്സിലാക്കാം

∙ ഒരു പദാര്ഥ ത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര.

∙ ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?
പ്രോട്ടോണും ന്യൂട്രോണും

∙ ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
റേഡിയോ ആക്ടിവിറ്റി

∙ ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
ആറ്റോമി‌ക മാസ്.

∙ ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ.

∙ അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
 ന്യൂക്ലിയർ ഫിഷൻ.

∙ ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
ഐസോബാറുകൾ

∙ വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്ക്കു പറയുന്നത് ?
ഐസോടോപ്പ്.

∙ ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?
പ്രോട്ടോൺ

∙ ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?
ഇലക്ട്രോൺ

∙ ആറ്റത്തിലെ ചാർജില്ലാത്ത കണം ?
ന്യൂട്രോൺ

∙ പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര് ?
റുഥർ ഫോർഡ്

∙ ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ

∙ ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാ‍ഡ്‌‌വിക്ക്

∙ ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റുഥർ ഫോർഡ്

Quick Search :