Search Here

ആനുകാലിക സംഭവങ്ങള്‍


1. ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത്‌ എവിടെയാണ്‌?
അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാർ യുണിസെഫുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌)
2. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?
ന്യൂയോർക്ക്, 2015 (ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4)
3. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?
ഹാമിർപൂർ (ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് ബിസിസിഐ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്)
4. ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
2015 ഡിസംബർ 17
5. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
ശബരിമല (ഐ.എസ്‌.ആർ.ഒയുടെ സഹകരണത്തോടെ പമ്പയിലാണ് ടെലിമെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നത്)
6. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത്‌ തയ്യാറാക്കിയത്‌ എവിടെയാണ്‌?
ആറന്മുള (വീണ ജോർജിന് വേണ്ടി)
7. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ഡേ ആന്റ്‌ നൈറ്റ്‌ മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്‌?
അഡ്‌ലെയ്‌ഡ്‌ (ട്രാൻസ് ടാസ്മാൻ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015 നവംബർ 27നു ആരംഭിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിനു വിജയിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്)
8. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?
ജെ.ദേവിക
9. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌?
ടിം വു (ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ ക്യാംപെയ്നുകൾ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി - സന്ദീപ് പിള്ള)
10. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?
മൈസൂർ (2000ൽ 1749 പോയിന്റോടെയാണ് മൈസൂർ ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി, ഡൽഹി മുൻസിപ്പൽ കൗൺസിൽ, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തിരുവനന്തപുരം -ാം സ്ഥാനത്താണ്.ധൻബാദാണ് ഏറ്റവും വൃത്തിഹീനമായ നഗരം)
11. സംസ്ഥാനത്ത്‌ ആദ്യമായി തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?
വയനാട് ജില്ലാ പഞ്ചായത്
12. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌ നടത്തുന്നത്‌?
ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര (മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഈ വർഷം ഏപ്രിൽ 5 മുതലാണ് സർവീസ് ആരംഭിച്ചത്)
13. ഭിന്നലിംഗക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത്‌?
കൊച്ചി മെട്രോ (കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള തൊഴിൽ പരിശീലനം നൽകുന്നത്)
14. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?
സൗരപ്രിയ (തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്)
15. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്‌?
പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) (മെയ് ഒന്നിന് ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പദ്ധതി ആരംഭിച്ചത്)


രണ്ടാം താള്‍ >>


Quick Search :