• 89-ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം
വിസാരണൈ
• ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി
ഗ്രീൻ പാർക്ക് സ്റ്റേഡിയം (കാൺപൂർ )
• ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം
രാമനാഥപുരം (തമിഴ്നാട് )
• 648 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്
അദാനി ഗ്രൂപ്പ്
• പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര്
7 - ലോക് കല്യാൺ മാർഗ് || പഴയ പേര് : 7 - റെയ്സ് കോഴ്സ് റോഡ്
• ഐ.ഐ.ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ
PARAM - ISHAN
• റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ.ആർ.സി.ടി.സി ആരംഭിച്ച പദ്ധതി
യാത്രി മിത്ര
• 74ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ
സില സമയങ്കളിൽ
• പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം
വിരാട് കോഹ് ലി
• കരസേനയുടെ ഓഫിസേഴ്സ് ട്രെയിനിംങ് അക്കാദമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശീയ വനിത
താഷി യാങ്സോം
• റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ
പ്രിയേഷ ദേശ്മുഖ്
• യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) പുതിയ ചെയർപേഴ്സൺ
അൽക സിറോഹി
• റിയോയിൽ നിന്ന 15ാമത് പാരാലിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം
ചൈന
• കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം
ബെൽജിയം
• ഇന്ത്യൻ നാവികസേന തദ്ദേശിയുമായി നിർമ്മിച്ച ഏറ്റവും പുതിയ മിസൈൽ വേധ യുദ്ധകപ്പൽ
ഐ.എൻ. എസ്. മോർ മുഗാവോ
• ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 17-ാമത് (2016) ഉച്ചകോടിയുടെ വേദി
മാർഗരീറ്റ ദ്വീപ് (വെനസ്വേല)
• ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി യുടെ വധത്തെതുടർന്ന് ജമ്മു കാശ്മീരിൽ രൂപപെട്ട സംഘർഷം അവസാനിപ്പിക്കാൻ കരസേന ആരംഭിച്ച സൈനിക നീക്കം
ഓപ്പറേഷൻ കാം ഡൗൺ
• 2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 279 A (122-ാം ഭേദഗതി)
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം
ബീപാൻ ജിയാങ് പാലം [ചൈന ]
• തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താൻ തപാൽ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ
1924
• പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
ദീപ മാലിക്
• റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നേത്ര ശസ്ത്രക്രിയ നടന്നത്
ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റൽ (ബ്രിട്ടൺ)