Search Here

പ്രധാന സംഭവങ്ങള്‍ - 11 ജൂലായ്‌ 2016

ലോകരാജ്യങ്ങൾ ഒത്തൊരുമിക്കണമെന്നു; പ്രധാനമന്ത്രി മോദി

മാനവരാശിക്ക് വെല്ലുവിളിയായ ഭീകരവാദത്തിനെതിരെ പോരാടാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചുകൂടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളാണ് ഭീകരവാദവും ആഗോളതാപനവും. ഇവ രണ്ടും മാനവരാശിക്ക് വെല്ലുവിളി ഉയർത്തുന്നവയാണ്. ഇവയ്ക്കു പരിഹാരം കാണാൻ ലോകരാജ്യങ്ങൾ ഒത്തൊരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കെനിയയിൽ എത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.


ഭീകരതയ്ക്ക് മതമില്ല, മുസ്ലിംകളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമം: മുഖ്യമന്ത്രി

ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേരുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടിയെടുക്കും. ഭീകരവാദത്തിനു മതാടിസ്ഥാനമില്ല. മുസ്ലിംകളെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.


കാസര്കോട് നിന്ന് കാണാതായ ഒരാള് മുംബൈയില് പിടിയില്

കാസര്കോട്ട് നിന്ന് ദുരൂഹ സാഹചര്യത്തില് കാണാതായ മലയാളികളില് ഒരാള് പിടിയില്. തൃക്കരിപ്പൂര് സ്വദേശി ഫിറോസ് ഖാനെയാണ് ഞായറാഴ്ച രാത്രി മുംബൈയില് നിന്ന് പിടികൂടിയത്. ഇയാളെ രഹസ്യ കേന്ദ്രത്തില്വെച്ച് ഐ.ബി,റോ, എന്നിവയുടെ നേതൃത്വത്തില് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്ട്ട്.


കൂടംകുളം ആണവ നിലയത്തിലെ രണ്ടാം യൂണിറ്റും പ്രവര്ത്തന സജ്ജമായി

കൂടംകുളം ആണവനിലയത്തിന്റെ രണ്ടാം യൂണിറ്റും പ്രവര്ത്തന സജ്ജമായി. 48 മണിക്കൂര് നീണ്ട കൗണ്ട്ഡൗണിനു ശേഷം ഞായറാഴ്ച്ച രാത്രിയാണ് പ്രവര്ത്തന സജ്ജമായത്. റിയാക്ടര് പ്രവര്ത്തിപ്പിക്കാനുള്ള എല്ലാ സുരക്ഷാ പരിശോധനകളും പൂര്ത്തിയായതായി അധികൃതര് അറിയിച്ചു. ആണവനിലയത്തില് നിന്നും കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കും. യൂണിറ്റൊന്നിന് 3 രൂപ 90 പൈസ നിരക്കിലായിരിക്കും വൈദ്യുതി നല്കുക.

ക്രമക്കേടുകളുടെ പട്ടികയുമായി സിഎജി

പാറ്റൂർ ഭൂമിയിലെ കെട്ടിടങ്ങൾ, സെക്രട്ടേറിയറ്റ് അനക്സ്, ബിജു രമേശിന്റെ 12 നില ഹോട്ടൽ തുടങ്ങി നിരവധി കെട്ടിട നിർമാണങ്ങളിൽ ചട്ടലംഘനമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. പാറ്റൂര് ഭൂമിക്കേസില് 21 കാര്യങ്ങളില് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. 14.40 സെന്റ് സര്ക്കാര് ഭൂമി കയ്യേറി. കോടതി വിധിക്കെതിരായ നിർമാണത്തിന് കോർപറേഷൻ നടപടിയെടുത്തില്ലെന്നും സിഎജി കണ്ടെത്തി.


എംകെ ദാമോദരന് സാന്റിയാഗോ മാര്ട്ടിനായി വീണ്ടും കോടതിയില്

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ എംകെ ദാമോദരന് അന്യസംസ്ഥാന ലോട്ടറി വില്പ്പനക്കാരന് സാന്റിയാഗോ മാര്ട്ടിനുവേണ്ടി വീണ്ടും ഹൈക്കോടതിയില് ഹാജരായി. കേസ് മാറ്റിവെക്കാന് ദാമോദരന് അപേക്ഷ നല്കി. തുടര്ന്ന് അടുത്ത വ്യാഴാഴ്ച്ച കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.


കൊല്ലം വെടിക്കെട്ടപകടം: മുഴുവന് പ്രതികള്ക്കും ജാമ്യം


കൊല്ലം വെടിക്കെട്ടപകടത്തിലെ പ്രതികളായ മുഴുവന് പേര്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുത് പാസ്പോര്ട്ട് സറണ്ടര് ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.


എസ്.ബി.ടി താല്ക്കാലിക ജീവനക്കാരെ പരിച്ചുവിടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിലെ (എസ്.ബി.ടി) താല്കാലിക ജീവനക്കാരെ പിരിച്ചുവിടാന് സര്ക്കുലര് പുറത്തിറക്കി. എസ്.ബി.ടി മാനവവിഭവശേഷി
വകുപ്പാണ് മാനേജ്മെന്െറ് തീരുമാനപ്രകാരം സര്ക്കുലര് എല്ലാ ബ്രാഞ്ചുകള്ക്കും നല്കിയിരിക്കുന്നത്. എസ്.ബി.ഐയില് ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. എസ്.ബി.ഐയില് ലയിക്കുന്ന മറ്റ് ബാങ്കുകളും താല്കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.

ടിപി ദാസൻ സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ്റ്


സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി ടി.പി.ദാസനും വൈസ് പ്രസിഡന്റായി ഒളിംപ്യന് മേഴ്സിക്കുട്ടനും, ഇതുസംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. 15 അംഗങ്ങളെ ഉള്പ്പെടുത്തിയുള്ള ഭരണസമിതിയെ ആയിരിക്കും നിയമിക്കുക. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്ട്സ് രംഗത്തെ വിദഗ്ധരും മുന്കാല സ്പോര്ട്സ് താരങ്ങളും ഉള്പ്പെടുന്നതായിരിക്കും ഭരണസമിതി.
Quick Search :