Search Here

ത്രിവര്‍ണ്ണ പതാകയ്ക്ക് 68 വയസ്





ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പതാകയില്‍ വിവിധ പരിണാമങ്ങള്‍ വരുത്തി സ്വാതന്ത്ര്യലബ്ദിയോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവര്‍ണ്ണപതാക എന്ന അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്തത് ത്രിവര്‍ണ്ണപതാക 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാകയാക്കി ഔദ്യോഗികമായി അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ പാറിയ ത്രിവര്‍ണ്ണ പതാക പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി. ത്രിവര്‍ണ്ണ പതാക എന്ന പേരിലാണ് ഇന്ത്യയില്‍ ഈ പതാക മിക്കവാറും അറിയപ്പെടുന്നത്.
ഈ പതാകയില്‍ തിരശ്ചീനമായി മുകളില്‍ കുങ്കുമ നിറവും, നടുക്ക് വെള്ളയും, താഴെ പച്ച നിറവുമാണുള്ളത്്. മദ്ധ്യത്തിലായി നാവികനീല നിറത്തില്‍ 24 ആരങ്ങളുള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും പതാക ഉപയോഗിക്കുന്നു. പതാക ഖാദി കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ അനുശാസിക്കുന്നു. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമം ഉപയോഗിച്ച് കര്‍ശനമായി നടപ്പാക്കപ്പെടുന്നു.

1904ണ് ഇന്ത്യയുടെ ആദ്യ ദേശിയ പതാക നിര്‍മ്മിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിക്കുന്നത്. ഈ പതാകയെ പിന്നീട് സിസ്റ്റര്‍ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നം ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളില്‍ മഞ്ഞനിറത്തിലുള്ളതായിരുന്നു ആദ്യ പതാക. മാതൃഭൂമിയ്ക്കു വന്ദനം എന്നര്‍ത്ഥം വരുന്ന ‘ബന്ദേ മാതരം’ എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവര്‍ണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവര്‍ണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു എന്നാല്‍ പലതരത്തിലുള്ള പതാകകള്‍ നിലവില്‍ വന്നെങ്കിലും 1931ല്‍ പിംഗലി വെങ്കയ്യ രൂപകല്‍പന ചെയ്ത കോണ്‍ഗ്രസ് സമിതിയുടെ പതാകയില്‍ ചില മാറ്റം വരുത്തി പുതിയ പതാക അംഗീകരിച്ചു. മുന്‍പുണ്ടായിരുന്ന പതാകയിലെ നിറങ്ങള്‍ക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്പിച്ചിരുന്നതിനാല്‍, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിര്‍വചിക്കുകയും ചെയ്തു.


ഉപരാഷ്ട്രപതിയുടെ നിര്‍വചനം: ‘കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ഐഹിക സമ്പത്ത് നേടുന്നതില്‍ താല്പര്യം ഇല്ലാത്തവരാണെന്നും അവര്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയില്‍ മരണം ഉള്ളപ്പോള്‍ ചലനത്തില്‍ ജീവന്‍ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിര്‍ത്താതെ മുന്‍പോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.



Quick Search :