Search Here

പൊതുവിജ്ഞാനം - ഭാഗം - 5






1. പുതുച്ചേരി ഏത് ഹൈക്കോടതിക്ക് കീഴിൽ വരുന്ന പ്രദേശമാണ്?

ഉത്തരം : ചെന്നൈ ഹൈക്കോടതി

 2. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയിലാണ്?

ഉത്തരം : ഭാരതപ്പുഴ

 3. പയസ്വിനി നദി എന്ന പേരിൽ അറിയപ്പെടുന്ന നദിയേത്?

ഉത്തരം : ചന്ദ്രഗിരിപ്പുഴ

 4. 1956ൽ ഇന്ത്യയിൽ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര?

ഉത്തരം : 14 

 5. കേരള കോൺഗ്രസിന്റെ സ്ഥാപകൻ?

ഉത്തരം : കെ.എം. ജോർജ്ജ്

 6. കെ.എസ്.ഇ.ബി സ്ഥാപിക്കപ്പെട്ടപ്പോഴുള്ള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി?

ഉത്തരം : ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

 7. താണു പത്മനാഭൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം : ലോക പ്രസിദ്ധ വാന ശാസ്ത്രജ്ഞൻ

 8. ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ?

ഉത്തരം : രാജാറാം മോഹൻ റോയ് 

 9. സെൽഫ് റെസ് പെക്ട് മൂവ്മെന്റിന്റെ സ്ഥാപകൻ?

ഉത്തരം : ഇ. വി. രാമസ്വാമി നായ്ക്കർ 

 10. സ്റ്റീവ് ഇർവിൻ ചീങ്കണ്ണി പുനരധിവാസ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

ഉത്തരം : നെയ്യാർ 

 11. ശിരുവാണി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?

ഉത്തരം : ഭാരതപ്പുഴ

 12. മലയാളത്തിലെ ആദ്യ ആധുനിക നോവൽ എന്ന് വിശേഷിപ്പിക്കുന്നത്?

ഉത്തരം : ഇന്ദുലേഖ 

 13. രാജ്യത്തെ ആദ്യ പാരമ്പര്യ ജല മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?

ഉത്തരം : കോഴിക്കോട് 

 14.വേമ്പനാട്ടുകായലിൽ സ്ഥിതിചെയ്യുന്ന രണ്ടു പ്രശസ്ത ദ്വീപുകൾ?

ഉത്തരം : പാതിരാമണൽ , കുമരകം

 15. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയാര്?

ഉത്തരം : ഇ.എം.എസ്



Quick Search :