ഓപ്പറേഷൻ ധൻഗു സുരക്ഷ (പത്താൻകോട്ട് വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ ഗ്രാമമാണ് ധൻഗു)17. 36 -ാമത് ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത്?
ഗോവ (35 -ാമത് ദേശീയ ഗെയിംസിനു വേദിയായ സംസ്ഥാനം - കേരളം, 37 -ാമത് ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)18. കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ് മെഷീൻ സ്ഥാപിച്ചത് എവിടെയാണ്?
മാമ്പുഴക്കരി (കുട്ടനാട്)19. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്?🔷ഉത്തരം: മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)
20. വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി?
ആംബ്ലിൻ പാർട്നേഴ്‌സ്21. രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ് (ഉജ്വൽ ഡിസ്കം അഷ്വറൻസ് യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം?
ആന്ധ്രാപ്രദേശ്22. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത്?
ശ്രേയസ് (എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)23. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്?
കേരള സർവകലാശാല (ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി.സദാശിവമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.അഞ്ചുകോടി രൂപയാണ് സമ്മാനത്തുക)24. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി?
ഫിലിപ്പ് ജാക്സൺ (ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്)25. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്?
സകർമ
<< ആദ്യ താള്‍