41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.
താളുകള്‍ : 1 2 3 4 5 കൂടുതല്‍ ചോദ്യോത്തരങ്ങള്‍ >>